എത്രയൊക്കെ മൂടിവെച്ചാലും..,
നാളെ നീ ചെയ്ത
നിന്റെ തെറ്റുകളെ ഒാർത്തല്ല..,
നീ ചെയ്ത നിന്റെ ശരികളെ ഒാർത്താണ് നിനക്ക് ഏറ്റവും അധികം ദു:ഖിക്കേണ്ടി വരുക…!
അതും ഒരിക്കൽ മാത്രം നിനക്ക് ശരിയായിരുന്നവ….!
ആർക്കൊക്കയോ വേണ്ടി..,
ആരുടെയൊക്കയോ കുറച്ചു നേരത്തെ സന്തോഷത്തിനു വേണ്ടി..,
ആരുടെയൊക്കയോ അഭിമാനത്തിനു ക്ഷതമേൽക്കാതിരിക്കാൻ വേണ്ടി..,
ആരുടെയൊക്കയോ മുഖം രക്ഷിക്കാൻ വേണ്ടി..,
ആരുടെയൊക്കയോ തീരുമാനങ്ങളെ സംരക്ഷിക്കാൻ വേണ്ടി..,
സത്യത്തിനു മേലെ ഒരുപാടു നുണങ്ങളെ ചേർത്തു വെച്ച് നീ തന്നെ തുന്നിച്ചേർത്ത
ആ സന്ദർഭത്തിനു മാത്രം ചേരുന്ന,
നിന്റെ ശരികളെ ഒാർത്ത്…!
എന്നാൽ
അതിൽ പെട്ടു ചതഞ്ഞരഞ്ഞു പോയ കുറെ സത്യങ്ങളുണ്ട്,
ആഗ്രഹിച്ച ജീവിതം ജീവിക്കാൻ കഴിയാതെ..,
ആഗ്രഹിച്ചത് പഠിക്കാനാവാതെ..,
ആഗ്രഹിച്ച ഇഷ്ടങ്ങൾക്കു നിറം കൊടുക്കാനാവാതെ..,
ആഗ്രഹിച്ച സ്വപ്നങ്ങളിലെക്ക് നടന്നു കയറാനാവാതെ..,
ആഗ്രഹിച്ച സ്നേഹം സ്വന്തമാക്കാനാവാതെ..,
ആഗ്രഹിച്ച ജോലി തിരഞ്ഞെടുക്കാനാവാതെ..,
ഇഷ്ടപ്പെട്ട യാത്രകൾ ചെയ്യാനാവാതെ..,
ഇഷ്ടപ്പെട്ട കാഴ്ച്ചകൾ കാണാനാവാതെ..,
ഇഷ്ടപ്പെട്ട വസ്ത്രങ്ങളണിയാനാവാതെ..,
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാവാതെ..,
ഇഷ്ട സഞ്ചാരങ്ങൾക്ക് കഴിയാതെ..,
അഭിപ്രായസ്വാതന്ത്ര്യമില്ലാതെ..,
എന്തിനേറെ,
ഇഷ്ടത്തിനൊത്ത് ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ..,
ആരോ ഒരാളായി,
നിന്നിലെ യഥാർത്ഥ നീ അതോടൊപ്പം എവിടെയോ നഷ്ടമായിരിക്കുന്നു..,
ആ ശരികളെ മറന്നെന്നു സ്വയം വിശ്വസിക്കാനാണു നിനക്കിഷ്ടമെങ്കിലും,
അതൊരിക്കലും മറവിയിലാഴ്ത്തി വെക്കാനാവില്ലെന്ന് ഹൃദയം നിന്നെ സദാ ഒാർമ്മപ്പെടുത്തി കൊണ്ടിരിക്കും..,
കാരണം,
ആ നഷ്ടങ്ങളാണ്
നിന്റെ ജീവിതത്തിന്റെ യഥാർത്ഥ ശരികൾ…!
നീ നിന്റെ ശരീരത്തെ വസ്ത്രത്തിനുള്ളിൽ മൂടി വെച്ചതിനേക്കാൾ ആഴത്തിൽ നീ നിന്നിൽ തന്നെ ഒളിപ്പിച്ച നിന്റെ മാത്രം സ്വപ്നങ്ങൾ….!