Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ !
തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ ഉണ്ടായിരുന്നവരോടും സ്ഥാപിക്കാൻ വ്യഗ്രതപ്പെട്ടുകൊണ്ടിരുന്ന നിമിഷങ്ങളിലെല്ലാം തന്നെ സ്വയം തിരിച്ചറിയാനുള്ള വിവേകം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം !
സ്സ്നേഹിക്കപ്പെടാനുള്ള ആവേശം ! അത് ആരോടെങ്കിലും അപ്രതീക്ഷിതമായി തോന്നുന്ന പ്രണയം ആയി രൂപാന്തരം സംഭവിക്കുമ്പോഴും മിക്കവർക്കും അത് ഉൾക്കൊള്ളാനാവുന്നില്ല എന്നതല്ലേ സത്യം ??
തിരിച്ചറിവിന്റെ പാതയിൽ ഒടുവിൽ തിരിച്ചെത്തുമ്പോഴേക്കും കാലം ഒരിക്കലും തിരിച്ചുവരുന്നില്ലെന്നു മനസ്സിലാക്കുന്നതാകട്ടെ ലക്‌ഷ്യം തേടിയുള്ള പുതിയ യാത്രകളുടെ തുടക്കം !
ആ പുതിയ യാത്രയിൽ അനുഭവങ്ങളുടെ സാക്ഷ്യം എന്നും ഒരു മുതൽക്കൂട്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നേരുന്നു “ശുഭ യാത്ര”