malayalam story

പ്രിയതമ

എനിക്ക് എന്റെ ഭാര്യയേ വലിയ ഇഷ്ടമാണ്…!
അവൾ കൂടെയുള്ളപ്പോൾ
എനിക്ക് ചിരിക്കാൻ ഒരുപാട് വകയുണ്ടായിരുന്നു…,

അത്രക്ക് വിവരം കുറഞ്ഞ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല….,

ചിലപ്പോൾ ആ വിവരക്കുറവു കൊണ്ടാവാം എന്നെ വിവാഹം കഴിക്കാൻ അവൾ സമ്മതിച്ചതും…,

പലതും അവൾ വളരെ സീരിയസായിട്ടായിരിക്കും എന്നോട് വന്നു പറയുക എന്നാൽ അതിൽ പലതും എനിക്ക് കോമഡിയായിട്ടാണ് അനുഭവപ്പെടാറുള്ളത്..!

ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങൾക്കു തോന്നും ഇയാളെന്തു മനുഷ്യനാണ് സ്വന്തം ഭാര്യയെ ഇങ്ങനെയൊക്കെ കുറ്റപ്പെടുത്താവോ എന്ന്….?

ശരിയാണ്….!

എന്നാൽ…,

ഉള്ളിലൊന്നും സൂക്ഷിക്കാനറിയാത്ത ഏറ്റവും നിഷ്ക്കളങ്കതയുള്ള ഒരു സ്ത്രീയാണ് എന്റെ ഭാര്യ എന്നു തുറന്നു സമ്മതിക്കാനും എനിക്ക് മടിയൊന്നുമില്ല…!

അതിന്
തീർത്തും അർഹതയുള്ളവളുമാണവൾ.!

എന്നാൽ ഞങ്ങൾ തമ്മിലൊരു തർക്കം രൂപപ്പെടുമ്പോൾ അവൾ എന്നെ തോൽപ്പിക്കാൻ എന്തും കൂട്ടു പിടിക്കും അന്നേരം കൈയ്യിലുള്ള പഴഞ്ചൊല്ലുകൾ ഒക്കെ എനിക്കു നേരെ തലങ്ങും വിലങ്ങും എടുത്തിട്ട് വീശൂം…!

ഇന്നും അതു പോലെ ഒരു പ്രശ്നമുണ്ടായി ഉടനെ അവൾ വജ്രജായുധം കണക്കെ ഒരു പഴഞ്ചൊല്ലെടുത്തു വീശി
എടുത്താൽ പൊങ്ങാത്ത ഒരു സാധനം….!

ഒരു സ്ത്രീ വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്നർത്ഥത്തിൽ

പെണ്ണൊരുമ്പെട്ടാൽ ” ഭഗവാനും തടുക്കാൻ കഴിയില്ല എന്ന് ”

അതു കേട്ടതും ഞാനവളോട് പറഞ്ഞു…,

സ്ത്രീകൾ എന്നല്ല ഒരാൾ ഏതു കാര്യത്തിനായി ഇറങ്ങി തിരിച്ചാലും ഒപ്പം ക്ഷമയും കൂട്ടിനുണ്ടെക്കിൽ അയാൾ വിജയിക്കുക തന്നെ ചെയ്യും….!

എന്നാൽ നീ ഇപ്പോൾ പറഞ്ഞ പെണ്ണൊരുമ്പെട്ടാൽ ഭഗവാനും തടുക്കാനാവില്ല എന്ന പഴഞ്ചൊല്ല്

ഒരു പെണ്ണൊരുമ്പെട്ടിറങ്ങിയാൽ നടക്കാത്തതായി ഒന്നുമില്ല എന്ന അർത്ഥത്തിൽ ഉണ്ടായിട്ടുള്ളതല്ല

അതിന് യഥാർത്ഥത്തിൽ അങ്ങിനെയൊരർത്ഥമില്ല…!

അതിന്റെ ശരിയായ അർത്ഥം മറ്റൊന്നാണ്….!

ഞാൻ ആ പറഞ്ഞത് അവൾക്കു പിടിച്ചില്ലെന്ന് അവളുടെ മുഖഭാവം കണ്ടാലയിയാം
കാരണം
അവളെ പോലെ മറ്റനേകം പേരുടെ ഏറ്റവും പ്രിയപ്പെട്ട ചൊല്ലാണത് അവരിൽ പലർക്കും അത്രയധികം ഉൾക്കരുത്ത് നൽകുന്നതിൽ ഈ പഴഞ്ചൊല്ല് വഹിച്ച പങ്ക് ചെറുതൊന്നുമല്ല
അതു കൊണ്ടു തന്നെ അതിന് അങ്ങിനെ ഒരർത്ഥമില്ലെന്നു പറയുമ്പോൾ ആരാണത് അംഗീകരിച്ചു തരുക
തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തേക്കാൾ വേദനാജനകമാണത്…!

അതു കൊണ്ടു തന്നെ
ഞാൻ അവളോടു പറഞ്ഞു

നീ ഇതു ആരോടും പറയില്ലെങ്കിൽ മാത്രം
ഞാൻ നിനക്ക് അതിന്റെ ശരിയായ ഉത്തരം പറഞ്ഞു തരാമെന്ന് എന്തിനാ നമ്മൾ വെറുതെ മറ്റുള്ളവരെ കൂടി വിഷമിപ്പിക്കുന്നത്..?

അതവൾ സമ്മതിച്ചതോടെ ഞാനവളോടു പറഞ്ഞു തുടങ്ങി….!

പലർക്കും ഒരു കുഴപ്പമുണ്ട് നമ്മളിലെ ഭാഗം ശരിയാണെന്നു ന്യായികരിക്കാൻ അവർ ഏതറ്റം വരെയും പോകും അങ്ങിനെ വാരിക്കൂട്ടി സ്വന്തമാക്കിയതിൽ ഈ പഴംച്ചൊല്ലും പെടും….!

സ്വകാര്യമായി ഈ പഴഞ്ചൊലിനോടുള്ള പ്രിയം നിന്നേപ്പോലെ പലർക്കുമുണ്ട്….!

പലർക്കും ജീവനാഢീപ്പോലെയാണ്
ഈ പഴംച്ചൊല്ല്…!

സ്ഥാനത്തും അസ്ഥാനത്തും ഒക്കെ പ്രയോഗിച്ച് ഒരുപാടു പേർ ഒരുപാട് കൈയ്യടി കരസ്ഥമാക്കിയ പഴഞ്ചൊല്ലാണിത്….!

ഇതിന്റെ പഞ്ച് മറ്റൊന്നിനുമില്ല
അതു കൊണ്ടു തന്നെയാണ് മറ്റാരും ഇതറിയണ്ടാന്ന്
ഞാൻ നിന്നോട് പറയുന്നത്….!

പലരും ഇതു ശരിയാണോ എന്നാലോചിക്കും മുന്നേ ഒരറിവായി കാണാതെ കുറ്റമായി മാത്രമേ കാണൂ അതു ആരുടെയും തെറ്റല്ല ചിലരങ്ങിനെയാണ്
എളുപ്പം ഒന്നും അംഗീകരിക്കില്ല

നമുക്കവരെ എല്ലാം വിശ്വസിപ്പിക്കാനുള്ള തെളിവുമില്ല അങ്ങിനെയുള്ളവർക്ക്
ആ ചൊല്ല് നാലാവർത്തി വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ
നമ്മൾ പറഞ്ഞതാണോ ശരിയെന്ന്….!

എന്നാണെന്നറിയില്ല എല്ലാറ്റിലും ഇടക്കു കയറി ഒരോന്നു ചോദിക്കാറുള്ള അവൾ ഇന്നെന്തോ എന്നെ കേൾക്കുക മാത്രമാണ് ചെയ്യുന്നത്….!

ഞാൻ പറഞ്ഞു…,

ഇരുപത്തഞ്ച് വർഷം മുന്നേ ഒരു മലയാളം ക്ലാസിൽ വെച്ച് ഇതെ പഴഞ്ചൊല്ല് ഒരു പെൺക്കുട്ടി പറഞ്ഞപ്പോൾ അന്നത്തെ മലയാളം മാഷ് പറഞ്ഞു

അതിന്റെ ശരിയായ അർത്ഥം അതല്ലാന്നും പറഞ്ഞ് ശരിക്കുള്ള ഉത്തരം ഞങ്ങൾക്ക് പറഞ്ഞു തരുകയും ചെയ്തു
കൂടെ മാഷ് മറ്റൊന്നു കൂടി പറഞ്ഞു പലരും പലതും അവരവരുടെ സൗകര്യങ്ങൾക്കു വേണ്ടി വളച്ചൊടിച്ചവയിൽ ഒരിക്കലും തിരിച്ചെടുക്കാനാവാത്തവിധം
ഇത് അതായി മാറിയിരിക്കുന്നു…!

തുടർന്ന് സസ്പെൻസ് വിട്ട് ഞാനവളോടു പറഞ്ഞു….!

അതിന്റെ ശരിയായ അർത്ഥം….,

” ഒരു സ്ത്രീ സ്വയം നശിക്കാനായി ഒരുമ്പെട്ടിറങ്ങിയാൽ അവരെ രക്ഷിക്കാൻ ഒരു ഭഗവാനും കഴിയില്ലെ എന്നതാണ് ”

അതു കേട്ടതും
അപ്പോഴത്തെ അവളുടെ മുഖം കണ്ടാലറിയാം അവൾക്ക് ഞാനതു പറഞ്ഞത് തീരെ പിടിച്ചിട്ടില്ലാന്ന്…,

തുടർന്ന് കുറച്ചു നേരം മിണ്ടാതെ നിന്ന് അവൾ എന്നെ നോക്കി ചോദിച്ചു…,

ആ പഴംച്ചൊല്ല് ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന അതെ കാര്യങ്ങൾക്കു തന്നെ ഇനിയും ഉപയോഗിച്ചാൽ എന്താ കുഴപ്പം….? ? ?

😳😳😳😳😳

സത്യത്തിൽ അവളുടെ ഈ നിഷ്ക്കളങ്കതയാണ് എനിക്കിഷ്ടം….! 💚💓

എന്നിട്ടും ഞാൻ അവളോട് പറഞ്ഞു..,
ന്റെ പൊന്നോ…?
ഞാൻ പറഞ്ഞത് ഞാനിങ്ങ് തിരിച്ചെടുത്തു….!

ഞാനതും പറഞ്ഞതും…,

മുഖം കൊണ്ട് ദേഷ്യത്തിൽ വല്യ കണ്ടുപിടുത്തക്കാരൻ വന്നിരിക്കുന്നു എന്ന ലവലിൽ
ഹം…..!
എന്നും പറഞ്ഞവൾ
അടുക്കളയിലെക്ക് പോയി….!

അല്ലെങ്കിലും
ഒന്നും സമ്മതിച്ചു തരുന്ന ശീലം
പണ്ടേ നമ്മുടെ പ്രിയതമക്കില്ല…..!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Bonus de recomandare Binance

Your article helped me a lot, is there any more related content? Thanks!

注册以获取100 USDT

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

binance
1 month ago

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

About The Author

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....
Indian Girl Malayalam Short Story

കാമുകന്റെ കല്യാണസദ്യ

“ഡീ നീ ഒരുങ്ങിയോ? ഞാനിറങ്ങട്ടെ .?” ” ഉം ഇറങ്ങിക്കോ….” “നീ ഓക്കെയല്ലേ..?” “നീ വാ റിയ…. ഞാനിവിടെ വെയിറ്റ് ചെയ്യാം” ഫോൺ കട്ട് ചെയ്തു അലക്ഷ്യമായി

....

യാത്ര

യാത്രകളോളം സുന്ദരമായ മറ്റൊന്നുണ്ടോ…?നിങ്ങളിൽ പലരെയും പോലെ ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം……………പണ്ട് എവിടെയോ വായിച്ചതുപോലെ..ഏറ്റവും മനോഹരമായ യാത്ര,അത് നമ്മളുടെ ഇന്നലകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ്..ഞാനും ഇപ്പോൾ അങ്ങനെയൊരു

....

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....