” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ”
” ഹഹ പോടീ , പ്രായം 50 കഴിഞ്ഞു , ഇനി എന്ത് പേടി ! ”
” നിന്റെ ഈ കൈകള്‍ ചേർത്ത് പിടിച്ച് നടക്കണം എന്ന് ഞാൻ എന്നും ഓർത്തിരുന്നു ശ്രീ
പക്ഷെ അന്ന് എന്നോ , ഒന്നും നടന്നില്ല , ഡാ , നീ വാ നമ്മുക് അവിടെ ഇരിക്കാം .”
അവൾ എന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു ..
“എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു ..അല്ലെ
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ? എന്നോട് നിനക്ക് പണ്ടത്തെ പോലെ പ്രണയമുണ്ടോ ?”
” നിന്നോടുള്ള ഇഷ്ടം ഒരിക്കലും എനിക്ക് കുറഞ്ഞിട്ടില്ല പെണ്ണെ ! അത് മരിക്കും വരെ ഉണ്ടാവും
എന്റെ ആദ്യ പ്രണയം ..എങ്ങനെ മറക്കാനാണ് ? ”
” വാചകം അടിക്കാതെ നീ പുതിയ വിശേഷം പറ
നിന്റെ കെട്ടിയോൾ എങ്ങനെയുണ്ട് ?
എന്നെ കാണാൻ എന്ന് തന്നെ പറഞ്ഞാണോ വന്നേ ? ”
” മ്മ് അതെ , പക്ഷെ ചെറിയൊരു കള്ളത്തരം പറഞ്ഞു , നിനക്കു ഇവിടെ ഒരു ബന്ധുവിന്റെ കല്യാണമുണ്ട് , അതിനു പങ്ക് എടുക്കാൻ വരുമ്പോൾ ജസ്റ്റ് ഒന്ന് കാണും എന്ന് പറഞ്ഞു …
ഒരുപ്പാട് നാളുകൾക്ക് ശേഷം ഞാൻ അവളോട് കള്ളം പറഞ്ഞു …”
” നീ എന്ത് പറഞ്ഞിട്ടാണ് വന്നത് ? ”
“ഹഹ , അതിനു എന്നോട് ആര് ചോദിക്കാൻ , ഞാൻ പറഞ്ഞില്ലേ നിനക്ക് ഒരു സർപ്രൈസ് വെച്ചിട്ടുണ്ട് എന്ന് , ഞങ്ങൾ പിരിയാൻ തീരുമാനിച്ചു ശ്രീ ”
“എന്തിനു ? ”
” എല്ലാം സഹിച്ചു , ഒരുപ്പാട് എന്റെ മോൻ വേണ്ടി , ഇപ്പോൾ അവന്റെ വിവാഹമായി , ഇനി ഞാൻ ഫ്രീ ..അപ്പോൾ പിന്നെ എല്ലാ ബാധ്യതകളും വേണ്ട എന്ന് വെച്ചു , ഹഹഹ ”
അവൾ പതിവില്ലാതെ ചിരിച്ചു …ഒരുപ്പാട്
നീ ഓർക്കുന്നുണ്ടോ ശ്രീ ? വിവാഹത്തിന് മുൻപ് വിളിച്ച് സംസാരിച്ചത് ? ഇപ്പോൾ ഒരുമിക്കാൻ സാധിച്ചില്ലെങ്കിലും , വർഷങ്ങൾ കഴിഞ്ഞ് എന്റെ കൂടെ വരണം എന്ന് ..
അത് വരെ നീ കാത്തിരിക്കുമെന്നു ….”
” അത് അന്ന് ആ വികാരത്തിൽ … എന്തോ ..”
” ഹഹ നീ പേടിക്കേണ്ട , ഞാൻ ഇപ്പൊ നിന്റെ കൂടെ ഇറങ്ങി വരില്ല , പക്ഷെ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ ഒരു ആഗ്രഹമെടാ !! കുറച്ച ദിവസങ്ങൾ എങ്കിൽ അങ്ങനെ
ഞാൻ വരാം , പക്ഷെ എനിക്ക് അവളോട് ചോദിക്കണം ”
“ഹഹ അവിഹിതത്തിനും സമ്മതമോ , ശ്രീ ? ”
” അങ്ങനെ അല്ലെടി , നീ പോയതിൽ പിന്നെ ഞാൻ എത്ര മാത്രം ഓരോ നിമിഷം തകർന്നു എന്ന് എനിക്ക് പോലും അറിയില്ല , എന്നെ പിടിച്ച് ഉയർത്തിയത് അവളാണ് ,
മറ്റൊളുടെ ചുംബനം കൊണ്ട് പോലും കളങ്കപ്പെടാത്ത അവൾ , ഞാനും നീയും തമ്മിലുള്ള ബന്ധം മുഴുവൻ കേട്ടിട്ടും , എന്നെ കെട്ടി പിടിച്ച് പറഞ്ഞത് , ഇനി ഏട്ടൻ എന്നെ വിട്ട്
എങ്ങും പോകാതെ ഇരുന്നാൽ മതി എന്നാണ് ,, എന്റെ മക്കളെ നൊന്ത് പ്രസവിച്ചപ്പോൾ പോലും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു ..
ഒരിക്കൽ പോലും എന്നെ എതിർത്ത് സംസാരിച്ചിട്ടില്ല , ഞങ്ങൾക്ക് ശെരിക്കും രണ്ട് പിള്ളേർ ആണ് , പക്ഷെ എല്ലാവരും പറയും അവൾക്ക് മൂന്നു ആണ് എന്ന് ,
അത് പോലെ അവൾ എന്നെ നോക്കി , നിമ്മി , ഇനി ഈ ലോകത് എന്ത് സുഖമാണ് തരുന്നതെങ്കിലും ഞാൻ അവളോട് ചോദിച്ചിട്ടേ പോകു ..”
ഞങ്ങളുടെയിൽ ഒരു നിശബ്ദത ഉണ്ടായി …അവളുടെ ശബ്ദം ഇടറി .
” മ്മ് , എന്റെ മനസിലെ സ്വാർത്ഥത കാരണമായിരിക്കും അല്ലെടാ , ഞാൻ ഇപ്പോൾ വന്നത് .. ”
അവളുടെ കവിളിൽ നിന്നെ കണ്ണീർ വരുന്നുണ്ടായിരുന്നു , എന്റെ കൈ ചേർത്ത് പിടിച്ച് , കവിളിൽ ഒരു ഉമ്മ തന്നു … ഇനി ഞാൻ നിന്നെ കാണാൻ വരില്ല ..”
ഞാൻ നിശ്ശബ്ദനായിട്ട് എണീറ്റ് പോയി …
അവൾ അവളുടെ ബാഗിൽ നിന്ന് മൊബൈൽ എടുത്ത് , അതിൽ ഒരു കാൾ കട്ട് ചെയ്യാതെ ഇരിപ്പുണ്ടായിരുന്നു ..
” നീ ജയിച്ചു അമ്മു , അവൻ നിനെയാണ് ഈ ലോകത്ത് ഏറ്റവും ഇഷ്ടം , നീയാണ് ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവതി ”
അവൾ ആ ഫോൺ താഴെ വെച്ച് , മറുതലക്കൽ ജീവിതത്തിൽ ഇത് വരെ അനുഭവിച്ച സന്തോഷത്തെക്കാൾ സന്തോഷം അവൾ അനുഭവിച്ചു ..
ഒരു കുളിർമഴ നനയുന്നതുപോലെ