എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം…
ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്…
എൽസമ്മ: പ്ലീസ് ബ്രോ… പ്ലീസ്…പ്ലീസ്…
ബ്രോ: ഓക്കേ ഓക്കേ ഞാൻ പറയാം …
എൽസമ്മ: അതാണ് എൻ്റെ ചക്കര ബ്രോ…
ബ്രോ: ഒരിടത്തൊരടത് ഒരു വലിയ വീട് ഉണ്ടായിരുന്നു…
എൽസമ്മ: അയേ … എന്താ ഇത് ബാലരമ കഥ വലതും ആണോ?
ബ്രോ: ഏയ് ബ്രോ അങ്ങനെ ചെയോ ഇത് വേറെ കഥയാ മോൾ ആദിയം കേൾക്ക്…
എൽസമ്മ: ആഹ് പറയ് ഏതായാലും കേൾക്കട്ടെ.
ബ്രോ: ആ വലിയ വീട്ടിൽ ഹാപ്പി ആയിട്ട് ജീവിക്കുന്ന ഒരു ഫാമിലി ഉണ്ടായിരുന്നു.
എൽസമ്മ: ദേ ബ്രോ ഇത് ഒരുമാതിരി മറ്റേ കഥ പോലെ ആയാൽ ഉണ്ടാലോ എൻ്റെ സ്വഭാവം അറിയാല്ലോ അല്ലേ!!!
ബ്രോ: എൻ്റെ കുഞ്ഞുസ്സേ അദ്യഎം കഥ ഒന്ന് കേൾക്ക്…
എൽസമ്മ: മ്മ്മ്മ് !!!
ബ്രോ: ആ വീട്ടിൽ എല്ലാരും കൂട്ടുകാരെ പോലെ ആയിരുന്നു.
എൽസമ്മ: മ്മ്മ്
ബ്രോ: ആ അച്ഛനും അമ്മയ്ക്കും 3 മക്കളായിരുന്നു. ആ മൂന്ന് മക്കളിൽ 2 മനാണ് നമ്മുടെ ഹീറോ.
എൽസമ്മ: ആഹാ
ബ്രോ: നമ്മുടെ ഹീറോയെ കുറിച്ച പറയുവാണേൽ…
എൽസമ്മ: എനിക്ക് പിടി കിട്ടി… ഇത് ഏത് കഥ അന്നെന്നു എനിക്ക് പിടികിട്ടി…
ബ്രോ: ഇത് ഭയങ്കര അലമ്പ് അണ് ഇങ്ങനെ ആണേൽ ഞാൻ ഞാൻ കഥ പറയുന്നില്ല.
എൽസമ്മ: എൻറെ ചക്കര ബ്രോ അല്ലെ ഞാൻ എന്നി ഒന്നും പറയില്ല, പ്രോമിസ്…
ബ്രോ: കാണുന്നവരൊക്കെ ഇവന് ഭയങ്കര ഹെഡ് വെയ്റ്റ് ആണെല്ലോ എന്ന് പറയുമായിരുന്നു.
എൽസമ്മ: ഹോ!!!
ബ്രോ: പാവം ഹീറോ ആ വാക്കിന്റെ മീനിങ് കടന്നുപിടിക്കാൻ ഡിക്ഷണറി എങ്ങനെ ആണ് നോക്കുന്നത് എന്ന് വരെ പഠിക്കേണ്ടി വന്നു.
എൽസമ്മ: അടിപൊളി!
ബ്രോ: അങ്ങനെ ഒരുവിധം മീനിംഗ് അറിയാൻ ആണേലും 2nd std മുതൽ ഡിക്ഷണറി സ്വന്തമായി നോക്കി അർത്ഥങ്ങൾ മനസിലാക്കാൻ അവൻ പഠിച്ചു.
എൽസമ്മ: സൊ നൈസ്…
ബ്രോ: പിന്നെ പാണ്ഡിത്യത്തിന്റെ കാര്യം പറയാതിരിക്കുന്നതാവും നല്ലത്. എല്ലാം ജസ്റ്റ് പാസ്…
എൽസമ്മ: ഓഹ് പാവം…
ബ്രോ: പക്ഷെ ഒരുവിധം ഒക്കെ പരീക്ഷകൾ പാസാക്കുന്നുണ്ട്.
ബ്രോ:അങ്ങനെ ഇരികുമ്പോഴാ 3rd സ്റ്റാൻഡേർഡിൽ വച്ച് അത് സംഭവിച്ചത്.
എൽസമ്മ: അത് എന്താ?
ബ്രോ: ൩ std ൽ അവന്റെ ക്ലാസ് ടീച്ചർ ആയിട്ട് ലാലി ടീച്ചർ വന്നു അന്ന് മുതൽ നമ്മുടെ ഹീറോ യുടെ ലൈഫ് ൽ ട്വിസ്റ്റുകളുടെ പൂരം ആയിരുന്നു.
എൽസമ്മ: ആഹാ…
ബ്രോ: അങ്ങനെ ഇരികേ നമ്മുടെ ഹീറോയുടെ ലൈഫിൽ ഒരു സംഭവം നടന്നു.
എൽസമ്മ: അത് എന്താ?
ബ്രോ: ക്ലാസ്സിലെ ഒരു ആവറേജ് സ്റ്റുഡന്റ് ആയ നമ്മുടെ ഹീറോയെ ലാലി ടീച്ചർ ഒരു ഇംഗ്ലീഷി സ്പീച് കോമ്പറ്റിഷൻ നു ചേർത്തു. നമ്മുടെ ഹീറോ പറ്റില്ല എന്നൊക്കെ എത്ര മാത്രം വാശി പിടിച്ചുവോ അത്ര മാത്രം ടീച്ചറും വാശി ആയിരുന്നു.
എൽസമ്മ: എന്നിട്ട്… എന്നിട്ട്…
ബ്രോ: ആ വാശി ശെരിക്കും പറഞ്ഞാൽ ഒരു അമ്മയും മകനും തമ്മിലുള്ള ഒരു സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു. പറഞ്ഞിട്ട് എന്ത് കാര്യം അന്നത്തെ വാശിയിൽ ടീച്ചർ തന്നെ ജയിച്ചു.
എലിസമോ: ഓഹ്… സൊ നൈസ്…
ബ്രോ: ഒടുവിൽ നമ്മുടെ ഹീറോ മത്സരത്തിനു പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ മത്സരദിവസം നെഞ്ചിൽ ചേഷ്ട നമ്പർ ഒക്കെ കുത്തി ക്യുയിൽ നില്കുവായിരുന്നു.
എൽസമ്മ: മ്മ്മ്…
ബ്രോ: ഓരോ കുട്ടികളും സ്റ്റേജിൽ കേറുമ്പോഴേക്കും അടുത്തത് ഞാൻ എന്ന് വിചാരിച്ചു വിചാരിച്ച നമ്മുടെ ഹീറോയുടെ നെഞ്ചിടുപ്പ് വലുതാകാൻ തുടങ്ങി…
അവസാനം നമ്മുടെ ഹീറോയുടെ ചേഷ്ട നമ്പർ വിളിച്ചു. ആദ്യ വിളിച്ചത് അവൻ കേൾക്കാതെ പോലെ നിന്നു.
എൽസമ്മ: ആയോ പാവം…
ബ്രോ: അവൻ ചുറ്റും നോക്കി.
എൽസമ്മ: മ്മ്മ്
ബ്രോ: എല്ലാവരും അടുത്തത് നമ്മുടെ തെറി എന്ന് കണ്ടപ്പോൾ ഇവനെ എന്നൊക്കെ പറഞ്ഞു കമന്റ് തുടങ്ങി. ലാലി ടീച്ചർനെ ആ പരിസരത്തു കണ്ടത്തെ ഇല്ല!!!
എൽസമ്മ: എന്നിട്ട്
ബ്രോ: നമ്മുടെ ഹീറോ വിയർത്ത് തുടങ്ങി. എങ്കിലും സംഘാടകരായി നിന്നിരുന്ന അദ്ധ്യാപകർ ചിരിക്കാൻ കിട്ടിയ വകുപ്പ് പോലെ അവനെ സ്റ്റേജിലേക് തള്ളി കേറ്റി.
എൽസമ്മ: മ്മ്മ്
ബ്രോ: കാണാപാഠം പഠിച്ചതും ഓർമ്മയിൽ വന്നതും ആയ ആദ്യത്തെ രണ്ടു സെന്റെൻസ്സ് പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ താനെ നമ്മുടെ ഹീറോ കരഞ്ഞോട് സ്റ്റേജിൽ നിന്നും ഇറങ്ങി ഓടി…
എൽസമ്മ: ആയോ പാവം…
ബ്രോ:പഠിക്കാൻ മോശം ആയിരുന്ന ഹെറോയിനെ നോക്കി പിറുപിറുക്കുന്ന അദ്ധ്യാപകർ, കൂകി വിളിക്കുന്ന പഠിപ്പിസ്റ്റുകൾ…
എൽസമ്മ: വേണ്ടായിരുന്നു അല്ലേ എന്തിനാ ആ പാവത്തിനെ…
ബ്രോ: പഠിക്കാൻ മോശം ആയിരുന്ന ഹെറോയിനെ തറയിൽ മാത്രം അന്ന് അദ്ധ്യാപകർ ഇപ്പോഴും ഇരുത്തിയിരുന്നേ. ഇതെല്ലം തികട്ടി തികട്ടി സങ്കടം സഹിക്കാൻ വയ്യാതെ പ്രസരബോധം ഇല്ലാതെ നമ്മുടെ ഹീറോ നാണകേടും കളിയാക്കലും കാരണം വലിയ വായിൽ കരയാൻ തുടങ്ങി… നമ്മുടെ ഹെറോക്ക് ലാലി ടീച്ചറിനെ എവിടേലും കണ്ടാൽ നല്ല ഒരു അടി കൊടുക്കണം എന്ന് വരെ തോന്നിപോയി.
എൽസമ്മ: ആയോ…
ബ്രോ: എങ്കിലും അത്രേം പേരുടെ മുന്നിൽ നിന്ന് കരഞ്ഞപ്പോൾ നമ്മുടെ ഹെറോയിനെ ചേർത്ത് പിടിക്കാൻ ലാലി ടീച്ചർ മാത്രമേ ഉണ്ടായിരുന്നോള്ളു. ടീച്ചർ അവനെ ക്ലാസ്സിൽ കൊണ്ട് പോയി. ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞു.
എൽസമ്മ: എന്നിട്ട്
ബ്രോ: ഒടുവിൽ ഏങ്ങി ഏങ്ങി ടീച്ചറിന്റെ മടിയിൽ താനെ നമ്മുടെ ഹീറോ തളർന്നു ഉറങ്ങി പോയി.
എൽസമ്മ: പാവം ഹീറോ…
ബ്രോ: നമ്മുടെ ഹീറോ ഉറക്കം ഉണർന്നപ്പോൾ എന്താ കണ്ടത് എന്ന് അറിയോ?
എൽസമ്മ: എന്താ കണ്ടേ???
ബ്രോ: നമ്മുടെ ഹെറോയിനെ മടിയിൽ കിടത്തിയിട് ടീച്ചർ ഡെസ്കിൽ തല ചായ്ച്ച് കിടന്നു ഉറങ്ങുവായിരുന്നു.
എൽസമ്മ: എന്നിട്ട്!
ബ്രോ: നമ്മുടെ ഹീറോ ടീച്ചറിനെ വിളിച്ച എഴുന്നേൽപ്പിച്ചു. ടീച്ചർ എഴുന്നേറ്റിട്ടു കണ്ണൊക്കെ തുടച്ചിട്ട് നമ്മുടെ ഹീറോയുടെ നെറ്റിയിൽ ഒരു ഉമ്മയും കൈയിൽ ഒരു മഞ്ചിന്റെ ചോക്ലേറ്റും കൊടുത്തു.
എൽസമ്മ: സൊ സ്വീറ്റ്.
ബ്രോ: അന്ന് രാത്രി ഉറങ്ങാതെ പൊട്ടിക്കാതെ മഞ്ച് മുട്ടായി കെട്ടിപ്പിടിച്ച നമ്മുടെ ഹീറോ എന്തൊക്കെയോ തിരുമനിച്ചുറപ്പിച്ചു.
എൽസമ്മ: കാമോൻ ഡിയർ…
ബ്രോ:പിറ്റേ ദിവസം മുതൽ നമ്മുടെ ഹീറോ ശരിക്കും ഹാർഡ് വർക്ക് ചെയ്യാൻ തുടങ്ങി ലാലി ടീച്ചർ ആണേൽ കട്ട സപ്പോർട്ടും.
എൽസമ്മ: സൂപ്പർബ്
ബ്രോ:അങ്ങനെ ആ വർഷം അവസാനിക്കുബോൾ 3rd സ്റ്റാൻഡേർഡ് ഫൈനൽ സ്കോർ വന്നപ്പോഴേക്കും നമ്മുടെ ഹീറോ ആയിരുന്നു ടോപ്.
എൽസമ്മ: അല്ലപിന്നെ ആരോടാ കളി.
ബ്രോ: ട്വിസ്റ്റ് ഒന്നും അവിടേം കൊണ്ട് തീർന്നില്ല എൽസ്സ് ആനുവൽ ഡേ സെലിബ്രേഷനിൽ പ്രൈസ് വാങ്ങാൻ നമ്മുടെ ഹീറോ പോയിരുന്നില്ല അതെ സമയം നമ്മുടെ ഹീറോയും ലാലി ടീച്ചറും ആ ഓഡിറ്റോറിയത്തിന് അടുത്തുള്ള ഒരു ബേക്കറിയിൽ ഐസ്-ക്രീം കഴിക്കുവായിരുന്നു.
എൽസമ്മ: വൗ…
ബ്രോ:അവിടെന്നു തുടങ്ങി പിന്നെ നമ്മുടെ ഹീറോയുടെ ജയിത്രയാത്ര….
എൽസമ്മ: ഹോ…
ബ്രോ: പിന്നെ നമ്മുടെ ഹെറോക്ക് ഒരു ലവ് ഒക്കെ ഉണ്ടായിരുന്നു.
എൽസമ്മ: അല്ലേലും കഥയിൽ ഒരു റൊമാൻസ് ഒക്കെ ഇല്ലെങ്കിൽ പിന്നെ എന്തുവാ?
ബ്രോ: അങ്ങനെ എടുത്ത് പറഞ്ഞു മുഷിപ്പിക്കുന്നില്ല 10 ആം ക്ലാസ് വരെ കട്ടക്ക് നിന്നിട്ടു നമ്മുടെ ഹെറോക്കും കിട്ടി അസൽ തേപ്പ്…
എൽസമ്മ: ശോ…
ബ്രോ: പിന്നെ ചങ്ക് പോലെ കൂടെ കൊണ്ട് നടത്തിയ \’ചക്കു\’സും കൂടെ നിന്ന് ചതിച്ചു. എല്ലാംകൂടി ഗംഭീരമായിരുന്നു നമ്മുടെ ഹീറോയുടെ അവസ്ഥ.
എൽസമ്മ: എന്നിട്ടു.. എന്നിട്ട്…
ബ്രോ: ഇന്ന് നമ്മുടെ ഹീറോ സ്വന്തം മോൾ അച്ഛാ, എന്ന് ഒന്ന് വിളിച്ച കേൾക്കാൻ കൊതിച്ച നടക്കുന്ന ഒരു പാവം ആണ്.
എൽസമ്മ: ബ്രോ, അതാരാണ് ബ്രോ അത്രക്കും ഗതിയില്ലാത്ത ആത്മാവ്?
ബെഡ് റൂമിലേക്ക് വെള്ളവുമായി വന്ന ഭാര്യ ആയിരുന്നു അതിനു മറുപടി കൊടുത്തത്
അതെ സിസ് അത് വേറെ ആരും അല്ല നിന്റെ അപ്പൻ തന്നെയാ…
എൽസമ്മ: ബ്രോ എന്നോട് ഇത് വേണ്ടായിരുന്നു ബ്രോ…
അന്ന് അച്ഛനും അമ്മക്കും നടുവിൽ കിടക്കുമ്പോൾ എൽസമ്മ ഉറങ്ങാതെ കിടക്കുവായിരുന്നു പതുക്കെ ഇടത് വശത്തു ചേർന്ന് കിടന്ന അപ്പനോട് \’ഐ ലൗ യു അപ്പാ\’…
ഉടനെ തന്നെ വന്നു മറുപടി \’ഐ ലൗ യു ചെല്ലക്കുട്ടി\’…
അപ്പോഴേക്കും വലതു വശത്തു നിന്നും ഒരു സ്വരം \’അപ്പൊ നമ്മള് പുറത്തായോ\’?
പെട്ടന്നു തന്നെ ആ മുറി ആകെ ഒരു പൊട്ടിച്ചിരികൊണ്ട് നിറഞ്ഞു…