നിങ്ങളുടെ ഒക്കെ അമ്മമാർ
എങ്ങിനെയാണ് എന്നെനിക്കറിയില്ല…,
എന്നാൽ തനിത്രയുടെ അമ്മ
അവൾക്ക് ദൈവതുല്ല്യമായിരുന്നു…!
ഒരു കാലത്ത് വലിയ പ്രതാപത്തിൽ ജീവിച്ചതാണെങ്കിലും ബിസിനസ് തകർച്ചയും അതെ തുടർന്ന് ഭർത്താവിന്റെ മരണവും അവരെ വല്ലാതെ പിടിച്ചുലച്ചെങ്കിലും തനിത്രയുടെ പഠിപ്പും മറ്റു കാര്യങ്ങളും മുടങ്ങാതിരിക്കാൻ അവളുടെ അമ്മ ആ പരീക്ഷണ കാലത്തെല്ലാം നല്ലോണ്ണം കഷ്ടപ്പെട്ടു….!
ഒരിക്കൽ ക്ലാസ്സിൽ വെച്ച് ടീച്ചർ
ഒരു ചോദ്യത്തിനു അവർക്കറിയാവുന്ന
ഒരു ഉത്തരം എഴുതി നൽകാൻ ആ ക്ലാസിലെ എല്ലാ കുട്ടികളോടും ആവശ്യപ്പെട്ടു…,
ദത്തെടുക്കുക ”
എന്നതിന് ഒരു നിർവ്വചനം എഴുതുക എന്നതായിരുന്നു ആ ചോദ്യം….!
ഇതെ ചോദ്യം തന്നെ
ആ സ്ക്കൂളിലെ മറ്റു ക്ലാസുകളിലും ആവർത്തിക്കപ്പെടുകയും കുട്ടികളിൽ നിന്നെല്ലാം ഉത്തരങ്ങൾ എഴുതി വാങ്ങുകയും ചെയ്തു….!
അന്നു വൈകുന്നേരം
ടീച്ചർ വന്ന് പിറ്റേ ദിവസം അവളുടെ അമ്മയേയും കൂട്ടി കൊണ്ടു ക്ലാസിൽ വരാൻ തനിത്രയോടാവശ്യപ്പെട്ടു…..,
ടീച്ചർ പറഞ്ഞപ്പോലെ
അവൾ പിറ്റേന്ന് അമ്മയേയും കൂട്ടി വന്നു….,
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നു കരുതി വളരെ ഭയത്തോടു കൂടിയാണ് അവളുടെ അമ്മ അവിടെ നിന്നത്
ടീച്ചർ അവരെ കണ്ടതും ചിരിച്ചു കൊണ്ട് അങ്ങോട്ടു വന്നു തുടർന്ന്
അവിടെ നടന്ന ആ മത്സരത്തെ പറ്റി പറയുകയും അതിൽ തന്നെ തനിത്രയുടെ ഉത്തരമാണ് ഏവർക്കും സ്വാഗതാർഹമായതെന്നും പറയുന്നു…,
തുടർന്ന്
അവളെഴുതിയ ആ പെയ്പ്പർ അവർക്കു നൽകി കൊണ്ട് ടീച്ചർ പറഞ്ഞു
ഇതിന് അർഹതപ്പെട്ടത്
നിങ്ങളായതു കൊണ്ട് ഈ ഉത്തരം എഴുതിയ കടലാസ് നിങ്ങളെ നേരിട്ട് ഏൽപ്പിക്കാൻ സ്ക്കൂൾ മാനേജ്മെന്റ് എന്നോടാവശ്യപ്പെട്ടത്…,
അവർ അതു വാങ്ങി നിവർത്തി..,
ആ ഏഴാംക്ലാസുക്കാരി എഴുതിയത് ഇങ്ങനെയായിരുന്നു…,
ദത്തെന്നാൽ:-
” ഒരമ്മയുടെ വയറ്റിൽ വളരുകയും മറ്റൊരമ്മയുടെ ഹൃദയത്തിൽ ജീവിക്കുകയും ചെയ്യുക എന്നാണ്..”👩👦
അതു വായിച്ചതും
അവരുടെ കണ്ണുകൾ നിറഞ്ഞ്
ആ മാതൃഹൃദയം തേങ്ങി
കാരണം
തനിത്രയും ഒരു ദത്തുപുത്രിയായിരുന്നു….!
Excellent 👌✌️🤗