കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും ആർക്കും സമ്മാനിക്കാൻ കഴിയാത്ത വിധം ചുംബനങ്ങൾ ബാക്കി വച്ച എന്റെ ചുണ്ടുകൾ ആ മഴയിൽ മരവിച്ചു തുടങ്ങി… തിരിഞ്ഞ് നോക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ അണ്ണാത്യുത്തിൽ ലജ്ജിച്ചു… ശബ്ദം പുറത്ത് വരാതെ ഞാൻ അലറി കരഞ്ഞു, കണ്ണുനീർ അറിയിക്കാതെ മഴ എന്നെ നനച്ചു കൊണ്ടിരുന്നു….
അവൾ ചെറുപ്പം മുതലേ ഒരു നല്ല നടി ആയിരുന്നു. എപ്പോഴും ആഹ്ലാദിച്ചുകഴിയുന്ന ഒരു പെണ്കുട്ടിയുടെ ഭാഗം അഭിനയിച്ചുകൊണ്ട് അവൾ എല്ലാവരെയും വശികരിച്ചു.തനിക്കു ചുറ്റുമുള്ളവരുടെ പുഞ്ചിരിക്കും,പൊട്ടിച്ചിരികൾക്
“ജിത്തു നീ എന്നെ ചക്കു എന്നു വിളിച്ചാൽ മതി”.
6 വർഷങ്ങൾക്കു ശേഷം വീണ്ടും അവളെ കണ്ടുമുട്ടിയപ്പോൾ എനിക് മുന്നിൽ നീട്ടിയ ഒറ്റ ഒരു നിബന്ധന ഇത് മാത്രം ആയിരുന്നു.അത് ഞങ്ങളുടെ രണ്ടാം ജന്മമായി ഒരുനിമിഷം ഞങ്ങൾക് തോന്നി പോയി.
ഓർമ്മ ചെപ്പുകൾ തുറന്നു മഞ്ചാടികുരുവിന്റെ മത്സര ശേഖരണം തുടങ്ങി ഇന്ന് അവളുടെ കരം എന്റെ ഉള്ളം കയ്യിൽ ഭദ്രമായി മുറുകെ പിടിച്ചിരിക്കുന്നത് വരെ അവൾ വചലയായി… മെല്ലെ കടൽകാറ്റ ആസ്വദിച്ച് എന്റെ തോളിൽ ചാഞ്ഞപ്പോൾ, കുട്ടിക്കാലത്ത് ജിത്തുവിനൊപ്പം ഉറങ്ങണം എന്നു വാശിപിടിച്ചു കരഞ്ഞപ്പോൾ ‘അമ്മ നല്ല നുള്ളു വച്ചു കൊടുത്തതുമായ ഓർമ്മകൾ അവൾ പങ്കുവച്ചു…
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ മഴ തുടങ്ങിരുന്നു…
അപ്പോഴും അവളെ കണ്ടു മതിവരാതെ നിശ്ശബ്ദതനായി മാത്രം ഞാൻ തുടർന്നു… യാത്ര പറയും മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു… പിടയുന്ന നോവ് ആസ്വദിക്കും പോലെ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി… അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോഴും എഗ്ഗലോടെ അവൾ യാചിച്ചു…
“ജിത്തു നിനക്കു എന്നെ കെട്ടികൂടെ…”
വിടുവികാത്ത ആലിംഗന്നതിൽ നിന്നും ഞാൻ കുത്തറി മാറി തിരിഞ്ഞു നോക്കാതെ നടന്നകന്നു… കോരി ചൊരിയുന്ന ആ മഴയിലും ആ റോഡിൽ തന്നെ അവൾ നിലയുറപ്പിച്ചു… എന്റെ ചുമലിൽ തൂങ്ങിയ ബാഗിനുള്ളിലെ അവളുടെ വിവാഹ സ്വീകരണ കത്തും എന്നോടൊപ്പം കുതിർന്നു തുടങ്ങിരുന്നു…
ദൈവത്തിന്റെ ആലോചന
സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ