അവൾ പറഞ്ഞ മറുപടി കേട്ട്
അവിടെ കൂടി നിന്ന പലരുടെയും
കിളി പോയി……!
എങ്ങിനെ പോകാതിരിക്കും..?
അവളെ പോലെയല്ല അവരോന്നും,
അവർക്കൊന്നും
സ്വന്തമായി ഒരഭിപ്രായവും ഇല്ലാത്തവരാണ്,
ചെറുപ്പം തൊട്ടെ ആരോക്കയോ പറഞ്ഞു കേട്ട അഭിപ്രായങ്ങൾ തന്നെ ഇവരും പറഞ്ഞു കൊണ്ടിരിക്കുന്നു,
തങ്ങൾ പറയുന്നത്
ശരിയാണോ?
അതോ
തെറ്റാണോ ?
എന്ന ഒരു സ്വയം ചിന്ത പോലും അവർക്കില്ല,
ഒരു കാര്യത്തിൽ
നമുക്ക് ശരിയെന്നു തോന്നുന്ന പല ശരികളും എല്ലാവരുടെ കാര്യത്തിലും ശരിയാവണമെന്നില്ല,
അതു പോലെ
നമുക്ക് തെറ്റാണെന്നു തോന്നുന്ന പല തെറ്റുകളും എല്ലാവരുടെ കാര്യത്തിലും തെറ്റാവണമെന്നുമില്ല ”
ഇതു മനസിലാക്കാൻ ശ്രമിക്കാത്തവരാണു പലയിടത്തും തങ്ങളുടെ ശരികൾക്കു വേണ്ടി വാദിക്കുന്നത്…,
എന്നാലവൾ,
സ്രായ സെലിൻ ഡാനിയേൽ”
മറ്റു പെൺക്കുട്ടികളെ പോലെ ഒന്നും ആയിരുന്നില്ല അവൾ,
അവൾക്ക് സ്വന്തമായൊരു ക്യാരക്ക്റ്റർ ഉണ്ടായിരുന്നു,
അനാവശ്യമായി ആരുടെ ഒരു കാര്യത്തിലും ഇടപ്പെടുന്ന ടൈപ്പല്ല,
അവശ്യത്തിനല്ലാതെ ഒരു വാക്കു പോലും ഉച്ചരിക്കില്ല,
എന്നാലോ പറയേണ്ടത് പറയേണ്ടയിടത്ത് മുഖം നോക്കാതെ അവൾ പറഞ്ഞിരിക്കുകയും ചെയ്യും,
ഒരു സാധാരണ പെണ്ണിനെ കവിഞ്ഞ് ധൈര്യശാലിയും ബുദ്ധിമതിയും ആണവൾ,
മറ്റു പെൺക്കുട്ടികളെ പോലെ
ആരുടെയും ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടി അവർ മനസിൽ കാണുന്ന തരത്തിലൊന്നും അവളെ കാണാൻ സാധിക്കില്ല,
ഒരു ഫ്രീക്ക് ബ്യൂട്ടി അതാണവൾ,
യാതൃശ്ചികമായി ഒരു ദിവസം കോളേജിനടുത്ത് ഒരു സംഭവം നടന്നു,
അതിന്റെ രണ്ടു നാൾ മുന്നേ
അവിടെ ഒരു കല്യാണം നടന്നിരുന്നു,
വെറും കല്യാണം എന്നു പറഞ്ഞു അതിനെ ചെറുതായി കാണാനാവില്ല, വളരെ വലിയ ആഘോഷമായാണ് ആ കല്യാണം നടന്നത്,
കല്യാണപ്പെണ്ണിനിടാൻ പെണ്ണിന്റെ വീട്ടുകാർ സ്വർണ്ണം കൊണ്ടുള്ള ചെരുപ്പു പോലും തയ്യാറാക്കിയിരുന്നു എന്നറിയുമ്പോഴാണ് ആ കല്യാണത്തിന്റെ വ്യാപ്തി നമുക്കെല്ലാം മനസിലാവുക,
എന്നാൽ
കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം രാവിലെ മുതൽ കല്യാണപ്പെണ്ണിനെ കാണാനില്ലായിരുന്നു,
ആ പെൺക്കുട്ടിയോടൊപ്പം അവൾ സ്നേഹിച്ചിരുന്ന പയ്യനേയും കാണാതായി,
ആ പെൺക്കുട്ടിക്ക് അവനുമായി അടുപ്പം ഉണ്ടായിരുന്നു എന്നറിഞ്ഞ വീട്ടുകാർ അവളെ വീട്ടിൽ തന്നെ പൂട്ടിയിട്ടു കെട്ടിക്കുകയായിരുന്നു,
അവരെ കാണാതായ ശേഷം
വീട്ടുക്കാർ ഒരുപാടു തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല,
അടുത്ത ദിവസം രാവിലെ അവരെ കണ്ടു കിട്ടി അതും റെയിൽവേ ട്രാക്കിൽ ഛിന്നഭിന്നമായ നിലയിൽ,
ഇരുവരും ചേർന്ന് ട്രെയിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു.,
അതറിഞ്ഞതു മുതൽ തുടങ്ങിയ ചർച്ചയാണ് അവിടെ കോളേജിൽ നടക്കുന്നത്,
അവർ ആത്മഹത്യ ചെയ്തത്
ശരിയോ…?
അതോ
തെറ്റോ….?
എന്നതാണു തർക്കവിഷയം,
അവിടെ കൂടിയവരിൽ രണ്ടു പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പറയുന്നു അവർ ആത്മഹത്യ ചെയ്തത് ശരിയായില്ലാന്ന്,
ആ രണ്ടു പേർ പറയുന്നു
അവരുടെ അവസ്ഥ വെച്ചു നോക്കുമ്പോൾ അവർ ചെയ്തതാണു ശരിയെന്ന്…..!
“ഏതായാലും കല്യാണം കഴിഞ്ഞില്ലെ അപ്പോൾ ഇനി അവൾക്ക് കെട്ടിയവനോടൊത്ത് ജീവിച്ചൂടെ ?
വെറുതെ കാമുകനോടൊത്തു പോയി ആത്മഹത്യ ചെയ്യണമായിരുന്നോ ?
ആത്മഹത്യ കൊണ്ട് എന്തു നേടാനാണ്….? ”
അതിനു മറുപടിയായി മറ്റവർ പറയുന്നു..,
ഒരു താൽപ്പര്യവും ഇല്ലാത്ത ഒരാളോടൊത്ത് ജീവിച്ച് എന്തു പുണ്യം നേടാനാണ്…?
” ജീവിതം എത്രയോ ബാക്കിയുണ്ടെന്നും കുഞ്ഞുങ്ങളും കുട്ടികളും ഒക്കെയാവുമ്പോൾ എല്ലാം താനേ മറന്നോളുമെന്ന് ”
“മറക്കാൻ വേണ്ടിയാണോ ഒരാളെ സ്നേഹിക്കുന്നത്…?
അതോ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത് ?
ഇതു പോലെ അവരുടെ ഇഷ്ടങ്ങളെ തല്ലിയുടച്ച് സ്വന്തം താൽപ്പര്യം ഉയർത്തി കാണിച്ച് വേദനിപ്പിക്കാനാണെങ്കിൽ എന്തിനു ജനിപ്പിക്കണം ? ”
” അവർക്ക് സ്വന്തം വീട്ടുക്കാരേ കുറിച്ചെങ്കിലും ഒാർക്കാമായിരുന്നു ”
” അത് തിരിച്ചും ആവാമല്ലൊ ?
എല്ലാം മക്കൾ മാത്രമാണോ ഒാർക്കേണ്ടത് ? ”
” ഇത്രയും കാലം കഷ്ടപ്പെട്ടു പോറ്റിവളർത്തിയതാണെന്നെങ്കിലും ചിന്തിക്കായിരുന്നു ”
” മക്കൾക്കു ജന്മം നൽകുന്നവരുടെ കടമയാണു അവരെ പോറ്റി വളർത്തുക എന്നത്,
അത് ആരുടെയും ഔദാര്യമല്ല,
ഇന്ന് അവർ ആണത് ചെയ്യുന്നതെങ്കിൽ നാളെ നമ്മൾ അത് ചെയ്യേണ്ടി വരും അതത്രയേയുള്ളൂ. ”
“സ്വർണ്ണ ചെരിപ്പു പോലും കൊടുത്താ കെട്ടിച്ചത് ”
“സ്വർണ്ണത്തേക്കാൾ വലുതായും പെണ്ണിന് ചിലതുണ്ടെന്നു ഇപ്പോൾ മനസിലായില്ലെ..? ”
“നമ്മൾ ആശിച്ചതു തന്നെ ലഭിക്കണമെന്നു വാശി പാടില്ല ജീവിതമാണ് കിട്ടിയതു വെച്ചു തൃപ്തിപ്പെടാൻ കഴിയണം. ”
“കിട്ടിയതു വെച്ചു തൃപ്തിപ്പെടാൻ ഇതു ഡിസ്കൗണ്ടിൽ വാങ്ങിയ സാരിയല്ല, ഒരാളുടെ ജീവിതമാണ് ”
“എല്ലാവരും സ്വന്തം ഇഷ്ടത്തിനൊത്താണോ ഇവിടെ ജീവിക്കുന്നത്..?
എന്തിനാണീ ദുർവാശി…? ”
“അതാണു ഇവിടുത്തെ പ്രധാന പ്രശ്നം ഇഷ്ടമില്ലാത്തവർ കഷ്ടപ്പെട്ട് ഇഷ്ടം കാണിച്ചു ജീവിക്കുന്നത്,
അതുപോലെ മറ്റൊരു കീഴ് വഴക്കമായി മാറിയിരിക്കുന്നു,
വീട്ടുക്കാർ അനുസരിപ്പിക്കുന്നവരും, മക്കൾ അതനുസരിക്കുന്നവരും ആയിരിക്കണമെന്നത് ”
“പിന്നെ എല്ലാം മക്കളെ പിടിവാശിക്ക് വിട്ടു കൊടുക്കണം എന്നാണോ..? ”
“കല്യാണം എന്നത് ഇരു കൂട്ടർക്കും തുല്യ അവകാശമാണ്,
നല്ലതായാലും മോശമായാലും ഒരുമിച്ച് ജീവിക്കേണ്ടത് അവരല്ലെ…? ”
“എന്നു കരുതി അവർ ചൂണ്ടി കാണിക്കുന്ന ആരേയും പിടിച്ച് കെട്ടിച്ചു കൊടുക്കാൻ പറ്റ്വോ..? ”
“വീട്ടുക്കാർ ഇടപ്പെട്ടു നടത്തുന്ന വിവാഹത്തിൽ താളപിഴകൾ സംഭവിക്കുമ്പോൾ അതു തങ്ങളുടെ കൂടി പിഴവാണന്നു മനസിലാക്കി അവളുടെ കൂടെ നിൽക്കാൻ കാണിക്കുന്ന താൽപ്പര്യം,
അവൾ സ്വയം തിരഞ്ഞെടുത്ത വിവാഹത്തിലും സംഭവിക്കുമ്പോൾ എന്തിനു അവളെ മാത്രം കുറ്റപ്പെടുത്തി മാറി നിന്നു പരിഹസിക്കണം ?
ആരെയും ചൂഴ്ന്നു നോക്കി കൂട്ടുക്കൂടാൻ കഴിയില്ലെന്ന് വീട്ടുക്കാരും മനസിലാക്കണം. ”
” എന്തൊക്കെ പറഞ്ഞാലും അവരുടെ ഈ ആത്മഹത്യയെ അംഗീകരിക്കാനാവില്ല”
“ആത്മഹത്യ ആരും ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒന്നല്ല,
ആരും അതു ആഗ്രഹിക്കുന്നുമില്ല,
മറ്റുവഴികൾ ഇല്ലാത്തവന്റെ മുന്നിലെ അവസാനവഴിയാണത് ”
“ജീവിതം എന്നു പറഞ്ഞാൽ അങ്ങിനെയൊക്കെതന്നെയാണ് പ്രതിസന്ധികൾ വന്നു കൊണ്ടിരിക്കും, അതിനെ തരണം ചെയ്തു മുന്നോട്ടു പോവുകയാണു വേണ്ടത് അല്ലാതെ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത് ”
” നാളെ നിങ്ങളിൽ ആരുടെയെങ്കിലും ഭർത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിയുമ്പോഴും ഇതു തന്നെ പറയുമോ ?
പ്രതിസന്ധിയേ തരണം ചെയ്തു മുന്നോട്ടു പോകാമെന്ന് ?
അതോ പെട്ടീം കിടക്കയും എടുത്ത് വീട്ടിൽ പോകോ…? ”
“അതുപോലെയാണോ ഇത് ? ”
“പിന്നെ അല്ലെ ? ”
“അത് വിശ്വാസത്തോടുള്ള ചതിയാണ് ”
” അപ്പോ ഒരുത്തനെ വഞ്ചിച്ച് മറ്റൊരുത്തന്റെ കൂടെ പൊറുതിക്ക് പോകുന്നതോ..? ”
“എന്തായാലും അവർ ചെയ്ത ആത്മഹത്യ അംഗീകരിക്കാനാവില്ല ”
ഇരു വിഭാഗങ്ങളുടെയും തർക്കങ്ങൾ അവസാനിക്കുന്ന ലക്ഷണമില്ലെന്നു കണ്ടാണ്,
ഒരു കുട്ടി ഇതെല്ലാം കേട്ടിരിക്കുന്ന സ്രായയെ ഒരു അഭിപ്രായം പറയാനായി അങ്ങോട്ടു വിളിച്ചത്,
സ്രായയോട് അവർ അഭിപ്രായം ചോദിച്ചതും ഒരു കാരുണ്യവുമില്ലാതെ അവൾ പറഞ്ഞു,
“അമ്മക്ക് പതിനാറ് ഭർത്താക്കന്മാർ ഉണ്ടായാൽ ആ പതിനാറ് പേരേയും അപ്പാനു വിളിക്കാൻ മടിയില്ലാത്തവർക്കു അങ്ങിനെയാകാം…,
തന്റെ അപ്പനെ സ്വന്തം ഹൃദയം പോലെ സ്നേഹിക്കുന്നവർക്ക് അതിത്തിരി ബുദ്ധിമുട്ടാണ് ”
സ്രായയുടെ വാക്കുകൾ പലരിലും ചാട്ടുളി പോലെ തുളച്ചു കയറി,
ഇവിടെ സംഭവിച്ച കാര്യങ്ങളിൽ
അതു മനസിലാക്കാൻ ശ്രമിക്കുന്നവർക്ക്
സ്രായ പറഞ്ഞ ആ നാലു വാക്കുകൾ തന്നെ ധാരാളമാണ്….!
ഏതാണു ശരി ?
എന്താണു തെറ്റ് ?
എന്നതിനേക്കാൾ മറ്റൊന്നറിയുക,
സ്നേഹത്തിന്റെ പേരിലാണ്
കൂടുതൽ മനുഷ്യരും
ഏറ്റവും ക്രൂരവും,
നീചവും, പൈശാചീകവും
മനസാക്ഷിയില്ലാത്തതുമായ പലതും ചെയ്തിട്ടുള്ളത്,
അവർ
ശത്രുക്കളാകുകയും,
യുദ്ധം ചെയ്യുകയും,
കൊലപ്പെടുത്തുകയും,
സാഹിത്യം എഴുതുകയും,
അതിനു വേണ്ടി
മരിക്കുകയും ചെയ്യും….!
Beautifully presented ✌️🥰