ചൂട് മാറാതെയാണോ എടുത്ത്
ഫ്രിഡ്ജിൽ വെക്കുന്നത് ? നീ ഡിഗ്രിക്കാരി
തന്നെയാണോ?
അമ്മേടെ ചോദ്യശരംകേട്ട് ആണ് ശരത് അന്നും എണീറ്റത്
കാര്യം , വിവാഹം കഴിഞ്ഞിട്ടിപ്പോൾ ഒരു മാസത്തോളമായി
എന്നിട്ടും ദീപക്ക് ആകെ
വെപ്രാളമാണ്.
പല മണ്ടത്തരത്തിനും ‘അമ്മ എടുത്ത് കുടയാറുണ്ട് .. ഇന്നും അത് തന്നെയാണ്.
.
ഞാൻ വേഗം അടുക്കളയിൽച്ചെന്നു , “ദേ ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു , മണ്ടത്തരം പോട്ടെ ,
കഞ്ഞി വാർക്കാൻ പോലും അറിയില്ല , എന്ത് പഠിപ്പിച്ചിട്ട് ആണോ വിട്ടേക്കുന്നെ?? ”
‘അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തിണ്ണയിലേക്ക് പോയി
ഞാൻ ചെറു ചിരിയോടെ അവളോട് പോട്ടെ എന്ന് കണ്ണ് കൊണ്ട് കാണിച്ചു
ഒരു വിളറിയ ചിരിയോടെ അവൾ ആ ആശ്വസിപ്പിക്കലിനെ വരവേറ്റു
കണ്ണിൽ ഇത്തിരി നനവ് ഞാൻ കണ്ടെങ്കിലും
, ഒന്നും ഞാൻ ചോദിച്ചില്ല ..
അമ്മക്ക്
ദീപയോട് നല്ല സ്നേഹമാണ് എന്നെനിക്കറിയാം.
എന്നോട് മരുമോൾ ആയി ഇവൾതന്നെ മതി എന്ന് പെണ്ണുകണ്ടപ്പോൾ തന്നെ പറഞ്ഞതാണ്
സ്നേഹക്കൂടുതൽകൊണ്ടുള്ള ശാസനകളാണ് .. അത് എന്നോടാണെങ്കിലും അങ്ങനെത്തന്നെയാണ്
പക്ഷേ ദീപയോട് ഞാനത് പറഞ്ഞെങ്കിലും
, എന്നെ അമ്മക്ക കണ്ടുടാ എന്ന് പറഞ്ഞു അവൾ കരയും
പോകെ പോകെ ശെരിയാവും …എന്നോർത്തു ഞാൻ സമാധാനിച്ചു ഓഫീസിലേക്ക് യാത്രയായി
——————————-
വൈകുനേരം ഓഫീസ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ..അവളെ ഞാൻ വിളിച്ചു ..വേഗം വീട്ടിൽ വന്നാൽ മാത്രം മതിയെന്ന് പറഞ്ഞു അവൾ കൊഞ്ചി ഫോൺ വെച്ചു.
വീടിന്റെ വാതിൽ തുറന്നു പുറകിലൂടെ ചെന്ന് കെട്ടി പിടിക്കണം എന്നോർത്താണ് ഞാൻ വാതിൽ തുറന്നത്.
ചോരയിൽ കുളിച്ചു
കിടക്കുന്ന അമ്മയും ,ഒരു കത്തി പിടിച്ച നിന്ന ദീപയെയും
കണ്ട ഞാൻ അലറിവിളിച്ചു ..
എന്റെ അലമുറ കേട്ട് ആൾകാർ ഓടിക്കൂടി.
അമ്മേനെ താങ്ങി എടുത്തുകൊണ്ട് ഞാനും അടുത്തുള്ള കുറച്ചുപേരും കൂടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
എല്ലാം കഴിഞ്ഞിരുന്നു …
ജീവത്തിൽ എല്ലാം നഷ്ടപെട്ടവനെ പോലെ ….വീട്ടിൽ എത്തിയപ്പോൾ ..പോലീസിനോടുപ്പം നിന്ന ദീപേയെ ആണ് ..അലറിക്കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു
..ആരൊക്കെയോ ചേർന്നു എന്നെ തടഞ്ഞു.
അവളുടെ നിർവികാരമായ കണ്ണുകൾ എന്നെ കൂടുതൽ ഭ്രാന്തനാക്കി .
” ഞാനല്ല ” എന്ന് മാത്രം അവൾ പുലമ്പിക്കൊണ്ടിരുന്നു.
ഒരു പുൽനാമ്പ് പോലും അത് ശ്രദ്ധിച്ചില്ല എന്ന് മാത്രം.
” നിങ്ങളുടെ ഭാര്യ കുറ്റം സമ്മതിച്ചിട്ടുണ്ട് MR , ശരത് ” , S .I ശിവത്തിന്റെ കാൾ എന്നിൽ ഒരു നടുക്കം
ജനിപ്പിച്ചു .
എന്നാലും അവൾ എന്തിനാകും ഇത് ചെയ്തത് ??
നാളെ കോടതിയിൽ അവളെ ഹാജരാക്കും , എന്താണെകിലും എനിക്ക് അത് നേരിട്ട് ചോദിക്കണം .
————
കോടതിയിലെ കുറ്റസമ്മതം കഴിഞ്ഞു ജീപ്പിലേക്ക് അവളെ കൊണ്ടുവന്നു ..
S. I ശിവത്തിനോട് മുൻപ് സംസാരിച്ച് പരിചയത്തിൽ ഞാൻ അവളോട് ഒന്ന് സംസാരിക്കാൻ അനുവാദം ചോദിച്ചു
“ഓക്കേ , ശരത് , ബട്ട് ഒരു സീൻ ഇവിടെ ഉണ്ടാകരുത് .
ഞാനും ഒപ്പം കാണും , എന്റെ മുമ്പിൽ വെച്ച് സംസാരിച്ചോളൂ” .
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി , എന്റെ മുഖത്തേക്ക് ആർദ്രതയോട് മാത്രം നോക്കിയിരുന്ന മിഴികൾ ഇന്ന് എന്നെ തുറിച്ചു
നോക്കികൊണ്ടിരുന്നു .
ആരെയും ഭയപെടുത്തുന്ന ആ നോട്ടത്തിൽ , എന്റെ സങ്കടവും ദേഷ്യവും ഇരട്ടിച്ചു.
” നീ എന്തിനാണ് ഞങ്ങളോടിത് ചെയ്തത് ? എന്റെ ‘അമ്മ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ? “
കണ്ണീർ വീണു കവിൾ നനഞ്ഞപ്പോൾ ആണ് , പൊട്ടി കരയുന്ന എന്റെ നയനങ്ങളെ കുറിച്ച് ഞാൻ ബോധവാനായത് .
അവൾ എന്നോട് ചേർന്നു വന്നു ,ചുണ്ടുകൾ മന്ത്രിച്ചു ” എന്റെ ഏട്ടനെ എന്നെക്കാൾ എനിക്കിഷ്ടമായത്കൊണ്ട് ,
എല്ലാം ഞാൻ തന്നെ സമ്മതിച്ചു .
ഏട്ടന്റെ കയ്യിൽ ചില്ലറ പൈസ ഉണ്ടോ ?”
പരസ്പരബന്ധമില്ലാതെ അവൾ സംസാരിക്കുന്നത് കണ്ട് എന്റെ നാവ് പൊന്തിയില്ല .
അവൾ തിരിഞ്ഞു S.Iയോട് ചോദിച്ചു
“സാറിന്റെ കയ്യിൽ ഉണ്ടോ ചില്ലറ പൈസ ?”
അയാൾ ഒരു പകപ്പോടെ ,,ഏതാനും ചില്ലറകൾ പെറുക്കി കൊടുത്തു , അത് ഒരു കയ്യിൽ ഒതുക്കി പിടിച്ച് ,
അധികാരത്തോടെ അവളുടെ വിലങ്ങണിഞ്ഞ് കൈകൾ , എന്റെ പോക്കറ്റിൽ കൈയിട്ട് ചില്ലറകൾ എടുത്തു.
എന്നിട്ട് അതിൽ നിന്നു ഒരു രൂപയുടെ വെള്ളിനാണയം അവൾ തിരിച്ചിട്ടു ,
എന്റെ ചെവിയിൽ പറഞ്ഞു “ഇതിലുണ്ട് ഏട്ടാ എല്ലാ കാര്യങ്ങളൂം , എന്നെ വന്നു കാണണം .എനിക്ക് ഒരുപ്പാട് സംസാരിക്കാനുണ്ട് ..
ഞങ്ങളുടെ ഇടയിലെ നിശബ്ധത തകർത്തുകൊണ്ട് ശിവം പറഞ്ഞു ..”സോറി , ടൈം ഈസ് ഓവർ” .
അവളെക്കൊണ്ട് ആ ജീപ്പ് പോകുന്നത് നോക്കി നിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു .
———————————-
വീട്ടിൽ ചെന്നുകേറിട്ടും അവളായിരുന്നു മനസ്സ് നിറയെ , ‘ജീവതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാൻ ഉറക്കെ കരഞ്ഞു .
അവൾ തന്ന ഒരു രൂപ നാണയം ഞാൻ എന്റെ ചുണ്ടോട് ചേർത്ത് ചുംബിച്ചു .എപ്പോളാ ചെറു മയക്കത്തിലേക്ക് ഞാൻ വീണു , ഞെട്ടി എണീറ്റത്
, എന്റെ കയ്യിലെ നാണയം താഴെ വീണപ്പോളാണ് .
അത് കറങ്ങി കറങ്ങി എന്റെ മുൻപിൽ തന്നെ വീണു …വെള്ളിയിൽ കൊത്തിയ അശോക സ്തംഭത്തിനു താഴെ
ഒരു സംഖ്യ കൊത്തി വെച്ചിട്ടുണ്ടായിരുന്നു . “2002 “
ഞെട്ടലോടെ ഞാൻ ആ നാണയം എടുത്തു .
അപ്പോൾ എന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിന് മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു .
ആ സംഖ്യ എന്റെ ജീവതത്തിൽ മറക്കാൻ പറ്റാത്തത് , ഒരു വാഹനാപകടം നിമിത്തമാണ് .
” ” പക്ഷേ…2002 അതും ദീപയുമായി എന്ത് ബന്ധം ? ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല
ഒരു ഭ്രാന്തനെപ്പോലെ അവിടമാകെ ഞാൻ അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം. സാധനങ്ങളെല്ലാം ചിന്നിച്ചിതറി കിടക്കുന്നു.
പഴയപോലെ ശകാരിക്കാൻ ആരുമില്ലാത്ത ആ വീടിനുള്ളിൽ അപ്പോഴും ചോരയുടെ മണം പരക്കുന്നുണ്ടായായിരുന്നു
ദേഷ്യത്തോടെ കയ്യിൽകിട്ടിയതു പലതും വലിച്ചെറിയുന്ന കൂട്ടത്തിലാണ് ഒരു നിധിപോലെ ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന ഒന്നിനെക്കുറിച്ചു ബോധം വന്നത് .
തടികൊണ്ട് തീർത്ത മച്ചിന്റെ ഏറ്റവും ഒടുവിലത്തെ തട്ടിലായി ഒരാൾക്കും കണ്ടെത്താൻ ആവാത്തവിധത്തിൽ സൂക്ഷിച്ച അതിനു വേണ്ടി എന്റെ കൈകളും കണ്ണുകളും പരതിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പകരം ദീപയുടെ ബാഗാണ് അവിടെ കാണാൻ കഴിഞ്ഞത്
ബാഗ് ഞാൻ വലിച്ച താഴെയിട്ടു .
വലിയ ഒരു ശബ്ദത്തോടെ അത് വന്നു വീണു ..
ആവേശത്തോടെ തുറന്നു നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല ഇതുവരെയും ഓർത്തതും അലഞ്ഞതുമായ കാര്യങ്ങളൊക്കെയും മറന്നു ആ നിധിക്കുവേണ്ടിയായി എന്റെ തിരച്ചിൽ കാരണം അതെനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു .
ഒടുവിൽ ബാഗിന്റെ ഏറ്റവും ഉള്ളിലെ അറയിൽ നിന്നും ഗണത്തിലുള്ള എന്തോ ഒന്ന് എന്റെ കയ്യിൽ തടഞ്ഞപ്പോൾ മറ്റൊന്നുമാലോചിക്കാതെ ഞാനതു വലിച്ചുകീറി . അതിനുള്ളിൽ ചോരക്കറയുടെ അടയാളങ്ങൾ പതിഞ്ഞ എന്റെ പ്രിയപ്പെട്ട ഡയറിയുണ്ടായുണ്ടായിരുന്നു. പുറം ചട്ടയിൽ സ്വർണ ലിപികളാൽ എഴുതിയ 2002 നു മുകളിലായി രക്തക്കറ പുരണ്ടിരുന്നത് ഞാൻ കൈകൾകൊണ്ട് ചുരണ്ടിക്കളഞ്ഞു
ചുംബനങ്ങളാൽ ഞാൻ അതിനെ മൂടി ..
പിന്നെയൊന്നുമാലോചിക്കാതെ ഫോണെടുത്തു ഞാൻ ശിവത്തിന്റെ നമ്പർ ഡയൽ ചെയ്തു.
.”സർ , അവൾ കൊന്നത് എൻ്റെ അമ്മേയെയാണ് , എനിക്ക് സഹിക്കാൻ പറ്റുന്നില്ല ,
വധശിക്ഷയിൽ കുറഞ്ഞ് ഒന്നും അവൾ അർഹിക്കുന്നില്ല “…ഇത് പറഞ്ഞ കൊണ്ട് ഞാൻ വിതുമ്പി ..
“കരയാതെ ഇരിക്ക് ശരത് .. ഞാൻ എന്റെ പരമാവധി ചെയ്യും , കുറ്റം ദീപ സമ്മതിച്ചുകൊണ്ട് തന്നെ ..ഇനി വേറെ നടപടി ക്രമം ഒന്നും തന്നെ ഇല്ല ..
താങ്കള്ക് നീതി ലഭിക്കും “..
ഞാൻ കണ്ണീരോടെ ആ ഫോൺ വെച്ചു ..
ആ ഡയറി നോക്കിത്തന്നെ ഞാൻ നിന്നു ..കണ്ണീർ പതുകെ തുടച്ചു .
ഒരു ചെറിയ മന്ദഹാസം എന്റെ ചുണ്ടിൽ വിരിഞ്ഞു ..
ഒരു വിജയത്തിന്റെ മന്ദഹാസം
ഞാൻ റെഡിയാക്കിയ പ്ലാൻ അതെ പോലെ നടന്നതിന്റെ സന്തോഷം എനിക്ക് ലഭിച്ചു
എന്റെ പ്രാണസഖി , എന്റെ പ്രണയം , ആരതിയെ വിവാഹം കഴിക്കാൻ തടസം നിന്ന ഏക വ്യക്തി ,എന്റെ ‘അമ്മ ആയിരുന്നു .
അവരുടെ അഭിപ്രായം വിട്ട് എന്ത് ചെയ്താലും എനിക്ക് ഒരുതരി മണ്ണ് തരില്ല എന്നവർ ഭീഷണിപ്പെടുത്തി ..
പിന്നെ അവരെ എങ്ങനെ ഒഴിവാക്കാം എന്നായി ചിന്ത , അവർ ആലോചിച്ച പല ആലോചനകളും ഞാൻ മുടക്കി .
അങ്ങനെ വന്നതാണ് ദീപയുടെ ..
നല്ല കുടുംബമാണോ എന്നന്വേഷിക്കാൻ പറഞ്ഞു വിട്ടത് എന്നെയും .
അന്വേഷിച്ചപ്പോൾ , നല്ല സ്വാഭാവം , കുടുംബം , പക്ഷെ ചെറുപ്പത്തിൽ ,
എന്തോ മാനസിക പ്രശനം നിമിത്തം , ചികിത്സ നടത്തിയിട്ടുണ്ടെന്ന് മനസിലായി.
ഞാൻ തേടി നടന്ന പെണ്ണ് അഥവാ എന്റെ ഇര ഇവളാണ് എന്ന് ഞാൻ ഉറപ്പിച്ചു
വിവാഹം നടന്നു .. അവളിലെ മാനസിക രോഗിയെ ഉണർത്താൻ എനിക്ക് ആ ഒരു മാസം തന്നെ ധാരാളം ആയിരുന്നു .
അവളെ ഞാൻ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചു … അവളുടെ മനസിൽ അമ്മയുടെ കുറ്റങ്ങൾ ഞാൻ കുത്തി നിറച്ചു.
നമ്മളെ പിരിക്കാൻ സദാ സമയം നോക്കുന്നു എന്ന ഒരു തലത്തിലേക്കെത്തിക്കാൻ എനിക്ക് സാധിച്ചു …..
അമ്മ ഇല്ലെങ്കിൽ ഞങ്ങൾക്ക് സുഖമായി ജീവിക്കാം എന്ന ആശയം അവളുടെ മനസ്സിൽ ജനിച്ചു എന്നെനിക്ക് പതിയെ മനസിലായി.
ചെറിയ ചെറിയ ആയുധങ്ങൾ ഞാൻ അവളുടെ മുമ്പിൽ നിരത്തി പോകാൻ തുടങ്ങി …
അങ്ങനെയാണ് ഞാൻ കാത്തിരുന്ന ദിവസം വന്നെത്തിയത്
ഒരു ദിവസം കൊണ്ട് എന്റെ ജീവിതത്തിലെ രണ്ട് ശല്യങ്ങളും ,
അമ്മയും ഭാര്യയും ഒഴിവാക്കി കിട്ടി .
ഇനി എനിക്ക് രണ്ടാമത് വിവാഹം സുഖമായി കഴിക്കാം ..ഒറ്റക്ക് ജീവിക്കുന്ന എനിക്ക് ഒരു കൂട്ട് ..ആരും സംശയിക്കില്ല
ആരും ചോദിക്കില്ല …ഞാനും എന്റെ ആരതിയും മാത്രം .
അതെ ഈ കഥയിലെ വില്ലനും ഞാൻ തന്നെ …..നായകനും ഞാൻ തന്നെ !!!!!
കോടതി വിധി പ്രഖ്യപിച്ചു ,,
അവൾക്ക് 12 വർഷം തടവ് ..ഞാൻ മനസിൽ വിചാരിച്ച പോലെ ..എനിക്കെന്റെ ആരതിയെ സ്വന്തമാക്കാൻ സാധിച്ചു …
ഞങ്ങൾ ജീവിച്ചു …. സന്തോഷമായി …
8 വർഷങ്ങൾക്കു ശേഷം വന്ന വാർത്തയുടെ ഫ്രണ്ട് പേജ് ഇതായിരുന്നു ..
തടവ് ചാടിയ വനിതാ തടവകാരി … ഭാര്യയേം , ഭർത്താവിനേം കുത്തി കൊന്നു ..പ്രതിക്ക് മാനസിക പ്രശ്ങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് …
അപ്പോൾ വീശിയ കാറ്റിനും പെയ്ത മഴയ്ക്കും ഒരിക്കലും ഇല്ലാത്ത സന്തോഷമായിരുന്നു …
ആ കാറ്റിൽ അപ്പോളും ഒരു ശബ്ദം മന്ത്രിച്ചു ” എനിക്ക് അത്രക്ക് ഇഷ്ടമാണ് എന്റെ ഏട്ടനെ “
ആ വാക്കുകൾ എവിടെയോ ചെന്ന് അത് പതിച്ചു ….ആരും അറിയാതെ ….