രാവിലെ തിക്കിനും തിരക്കിനും
ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ…
കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ
സന്തോഷവും സങ്കടവും മാറിമാറി വരുന്ന
യാത്രകൾ…
ദിക്കും ദിശയുമറിയാതെ ലക്ഷ്യസ്ഥാനം പോലും ഇല്ലാതെ ഒരു യാത്ര
ആ യാത്രയിൽ ഞാൻ കാണുന്ന പലതരം മനുഷ്യർ, പലതരം ജീവിത സാഹചര്യങ്ങൾ
ചിരിക്കുന്ന മനുഷ്യർ…
ചിന്തിക്കുന്ന മനുഷ്യർ…
ചിരിപ്പിക്കുന്ന മനുഷ്യർ…
ചിന്തിപ്പിക്കുന്ന മനുഷ്യർ…
അങ്ങനെ മനുഷ്യരുടെ പലതരം മുഖങ്ങൾ
മാറിമാറി മാറി മാറി വരുന്നു…
അവസാനം ചെറിയൊരു സ്റ്റേഷനിൽ ഇറങ്ങാനായി നിൽക്കുന്നു
അന്നേരം ഒരു മധ്യവയസ്സനായ ഒരു വ്യക്തി
എന്നോട് ചോദിച്ചു എങ്ങോട്ടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു…
” പച്ചയായ മനുഷ്യരെയും ജീവിതത്തെയും
തേടിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന
ട്രെയിനിൽ നിന്നും സാധാരണക്കാർ ഏറ്റവും കൂടുതൽ ജീവിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര…”