ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ
കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു.
ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ
ന്തെന്നവർ വാതുവെക്കുന്നു
ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു
വിനായ് പുറത്തിറങ്ങി, കള്ള്
കഞ്ചാവ്, പെൺവാണിഭൻ.
കേട്ടപാടെ അറപ്പോടെയൻ
നയനങ്ങൾ ചെവി പൊത്തി!
കഥകൾക്കുമേൽ കഥകളിൽ ഞാൻ
തനി വില്ലനായ് ഇണയില്ലാതെ
കുടിയില്ലാതെ പുതിയൊരു കുരുവായ്
അങ്ങാടിയിൽ പൊട്ടിമുളച്ചു.


എന്റെ ഭാഷ എന്റെ അമ്മ
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്