നിനക്കാതെ തന്നെ സമയം വരുന്നു.
അല്ല വന്നു കൊണ്ടേയിരിക്കുന്നു.
ഞാനിര, നീയിര, അല്ല ആരാണ്
ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്)
മാടിവിളിക്കുന്നുണ്ടാകസ്മികത
നിനക്കാത്ത ഭൂവിൽ വേണ്ടാത്തത്
നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു.
അനന്താകസ്മികത പിന്നെയും ബാക്കി.
ആരോ സ്വിച്ചിട്ട വാഷിങ് മിഷീനിലെ
അഴുക്കു തുണി പോലെ നമ്മൾ
സംസ്ക്‌കരിക്കപ്പെടുന്തോറും മറ്റുള്ളവരുടെ
കറകളിൽ കാലം നമ്മെ കുടുക്കുന്നു.