കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു
അപൂർണ കാവ്യങ്ങൾ
ഓരോ പകലിനോടും
യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ
ഇലകൾ ഒക്കെയും കരിഞ്ഞമർന്ന മരച്ചില്ലയിൽ കൂടു കൂട്ടും കടൽക്കാക്കകൾ പോലുമപ്പോൾ
മൂകരായി നിരാശരായി…
പിന്നെയി നിലാവിൽ സൗമ്യമായി വിടർന്ന നിശാഗന്ധിയും
തലതാഴ്ത്തിടൂന്നു മെല്ലെ മെല്ലെ
പടർത്തിയില്ല സൗരഭ്യമൊട്ടും
കാതുകൾ കൊട്ടിയടച്ചു ഞാനെങ്കിലും കേൾക്കാം വിലാപവും
ഉച്ചത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരികളും
നഗര രാത്രിതൻ ഭീകര മേളവും
ഇനിയും നിശ്ചയിക്കപെടാത്ത യാത്രാലക്ഷ്യത്തിലേക്ക് തുടങ്ങുമ്പോൾ പുറകിൽ പരുങ്ങുന്നതോ കാൽപെരുമാറ്റം
Super poem