എന്റെ രാജ്യം അടച്ചിട്ട വീടല്ല.
വെടിയൊച്ചകളുടെ , കലഹങ്ങളുടെ
അതിർവരമ്പുകളില്ലാത്ത
അഭയാര്ഥികളില്ലാത്ത
ആകാശത്തോളം വിശാലമായ ഒന്നാണ്..
എന്റെ രാജ്യം രാമന്റേതല്ല..
മതരാജ്യത്തിനു വേണ്ടി
കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
എന്റെ രാജ്യത്തിൽ
തെരുവു കത്തിക്കുന്നവർക്ക് സ്ഥാനമില്ല..
എന്റെ രാജ്യത്തിൽ
ഒരാളെയും സ്വതന്ത്രത്തിന്റെ പേരിൽ തുറങ്കിലടക്കില്ല..
എന്റെ രാജ്യത്തിൽ പട്ടിണിയെ
ലാത്തികൊണ്ട്അടിച്ചമർത്തുന്ന ഭരണാധികാരികളുണ്ടാവില്ല.
എന്റെ രാജ്യയത്തിൽ നിന്ന്
പൗരത്വത്തിന്റെ പേരിൽ
ഒരാളെയും പുറത്താക്കില്ല..
ഒരു മതത്തിന്റെ പേരിലും
നിങ്ങൾക്ക് വിലങ്ങുകൽപ്പിക്കില്ല..
ഒരു ജാതിയുടെ പേരിലും
നിങ്ങൾക്ക് ചാവേണ്ടി വരില്ല..
എന്റെ രാജ്യത്തിൽ നിങ്ങൾക്ക്
വേണ്ടുവോളം പറയുവാനും
ഇഷ്ടമുള്ളത് കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്..
നിങ്ങളിവിടെ തെരുവിലാക്കിയ മനുഷ്യരല്ലേ..?
നിങ്ങൾ തടങ്കലിലിട്ട ജീവനുകളില്ലേ..?
നിങ്ങളിവിടെന്ന് ആട്ടി ഇറക്കപ്പെട്ട മനുഷ്യരില്ലേ..?
നിങ്ങളിവിടെന്ന് പട്ടിണികിട്ട് കൊന്ന ബാല്യങ്ങളില്ലേ…?
നിങ്ങളിവിടെ ചുട്ടു ചാമ്പലാക്കിയ തെരുവുകളില്ലേ..?
നിങ്ങളിവിടെ കൊന്നുകളഞ്ഞ ആധിവാസികളില്ലേ..?
നിങ്ങൾ ഒരുപാടുകാലമായി പേടിപ്പിച്ചു നിർത്തുന്ന കാശ്മീരികളില്ലേ..?
ലാത്തിയും തോക്കും കൊന്ന ജീവനുകളില്ലേ.. ?
” അവരെയെല്ലാം ചേർത്തു വരക്കണമെനിക്ക്
പുതിയ സ്വന്തന്ത്രത്തിന്റെ ആകാശപരപ്പുകൾ ”
© മുബീൻ അഹമ്മദ്
Your article helped me a lot, is there any more related content? Thanks!