ഉമ്മ നിലംപതിച്ചതറിയാതെ
അവരുടെ കാലുകൾ
ചലിച്ചുകൊണ്ടിരിക്കുകയാണ്,
അവന്റെ കുഞ്ഞിക്കാലുകൾ
വേദനിക്കുന്നുണ്ട്
താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന
പ്രതീക്ഷയിലാണ് അവൻ
നീങ്ങുന്നത്
തനിക്ക് നേരെ ഉയരുന്ന
കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന
പ്രതീക്ഷയിലാണ് അവളും
തുരങ്കത്തിന്റെ
അവസാനത്തിലെത്താറായി
ആസാദിലേക്കോ? മരണത്തിലേക്കോ?
അങ്ങ് അകലെ
രണ്ട് കണ്ഠങ്ങളിൽ
ഒരുപോലെ നിലവിളി ഉയർന്നു
‘പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തിൽ നിന്ന്
അവരെ രക്ഷിക്കണമേ’