Hashim Bajam

Hashim Bajam

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....