ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…!
എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…!
1) നിങ്ങളുടെ പ്രിയപ്പെട്ടവളെ കാണുമ്പോൾ എത്ര പരിശ്രമം ആവശ്യമായി വന്നാലും ശരി അവളോട് ഒന്നു പുഞ്ചിരിക്കാൻ ശ്രമിക്കുക…!
പുഞ്ചിരി ഒരു നല്ല തുടക്കമാണ് !
2) എത്ര പ്രയാസപ്പെട്ടിട്ടാണെങ്കിലും ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും നിർബന്ധമായും കണ്ടു മുട്ടാൻ ശ്രമിക്കുക…!
കാഴ്ച്ച കൗതുകം വർദ്ധിപ്പിക്കും !
3) സ്ഥിരം ഒരേ സ്ഥലത്തു വെച്ചു തന്നെ തമ്മിൽ കാണുന്നതിനു അവസരം ഒരുക്കുക അത് അവൾക്ക് നിങ്ങൾക്കുള്ളിലെ ഉദേശശുദ്ധിയേ എളുപ്പത്തിൽ മനസിലാക്കിയെടുക്കുന്നതിനു സഹായകമാകും അതിനായ് ശ്രമിക്കുക…!
ഒരേ സ്ഥലമെന്നത് അവൾക്ക് നിങ്ങളിലേക്കുള്ള വഴിയും എളുപ്പമാക്കുന്നു !
4) അവളെ നോക്കുന്ന നിന്റെ ഒരോ നോട്ടത്തിലും നിന്റെയുള്ളിൽ അവൾക്കായി തുടിക്കുന്ന സർവ്വ സ്നേഹവും പ്രതിധ്വനിക്കണം, നിന്റെ കൺപ്പീലികളിൽ പോലും ആ സമയം നിന്റെ സ്നേഹത്തിന്റെ തിളക്കം മിന്നി നിറയുമാം വിധം ശ്രമിക്കുക…!
ഒരിക്കൽ ആ സ്നേഹം തിരിച്ചറിഞ്ഞാൽ പാതി സമ്മതിച്ചു എന്നർത്ഥം !
5) അവൾ നിന്നെ പരീക്ഷിക്കാനും നിയവളെ വിട്ടു പോകുമോ എന്നറിയാനും അവളാൽ കഴിയുന്ന വിധം നിന്നെ കണ്ട ഭാവം നടിക്കിതിരിക്കുകയും നിന്നോട് ഒട്ടും താൽപ്പര്യം ഇല്ലാത്തവിധം പെരുമാറുകയും ചെയ്യും, അവിടെ സ്നേഹത്തിന്റെ പൂർണ്ണസത്ത മനുഷ്യരൂപം പൂണ്ട് അവൾക്കായി നിനിൽ ജനിച്ചതാണെന്നവൾക്ക് ബോധ്യപ്പെടും വരെ അതിനായി ക്ഷമാപ്പൂർവ്വം പിന്മാറാതെ അവൾക്കായി നിലക്കൊള്ളാൻ ശ്രമിക്കുക….!
വ്യക്തതയുള്ള നിലപാടുകൾ ഭാഗ്യം കൊണ്ടു വരും !
6) അവളെ കാണുന്ന ഒരോ നിമിഷവും നിന്റെ കണ്ണുകളിൽ തെളിയേണ്ടത് നിന്റെ ജീവന്റെ രക്തം പോൽ ആത്മാർത്ഥമായ സ്നേഹമാണ്, ഒരു അൻപതു വർഷത്തിനപ്പുറവും ഇണ പിരിയാൻ കഴിയാത്ത വിധം അവളോടൊത്ത് ജീവിക്കാൻ കഴിയുമെന്ന വിശ്വസം നിന്റെ കണ്ണുകളിൽ നിന്നു അവൾക്കു തിരിച്ചറിയാനാവും വിധം ശ്രമിക്കുക…!
അതിനായ് നിന്റെ സ്നേഹം നിന്റെ മൂല്യങ്ങളിൽ നിന്നു വേണം വളരാൻ !
7) നിന്റെ മുഖത്തു നിന്നും അവൾ വായിച്ചെടുക്കേണ്ടത് നിനക്കാവശ്യം നിന്റെ കൂടെ താലിയണിഞ്ഞ് നടക്കാൻ ഒരു പെണ്ണിനെയല്ലെന്നും നിനക്കാവശ്യം ഒരു ജീവിതകാലസഖിയേയാണെന്നും, നിന്റെ ഹൃദയം ഒരിക്കലും ഒരു വിൽപ്പനച്ചരക്കാക്കില്ലെന്നും അവൾക്ക് ബോധ്യപ്പെടും വിധം നിന്റെ മുഖഭാവങ്ങളിൽ പോലും ഈ ജന്മം അവൾക്കായി മാത്രം ജനിച്ചവനാവാൻ സദാ ശ്രമിക്കുക …!
ആ സ്ഥാനമാനം അലങ്കരിക്കാനുള്ള മോഹം ജനിക്കാൻ അതാവശ്യമാണ് !
8) നീ അവൾക്കു മുന്നിൽ പ്രകടിപ്പിക്കുന്ന ഇഷ്ടങ്ങൾ അവൾക്കു നിന്നെ നഷ്ടപ്പെടുത്താൻ തോന്നാത്ത വിധം ദൃഢമായിരിക്കണം നിന്റെ പ്രവർത്തികൾ, അതോടൊപ്പം അവളുടെ ആഗ്രഹങ്ങളും മോഹങ്ങളും മനസിലാക്കുകയും അതിനെ അംഗീകരിക്കാൻ കഴിയുമെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കുക…!
നീ വിലമതിക്കേണ്ട ഒന്നാണെന്ന് അതവളെ ബോധ്യപ്പെടുത്തും !
9) എപ്പോഴും കാണാൻ കൊതിക്കുന്ന ഒരു മുഖമായി അവളിൽ വളരുക എന്നതാണ് ഏറ്റവും പ്രധാനമായത്, അത് ഈ ജന്മം നിനക്കു വേണ്ടി മാത്രം പ്രാതലും, ഊണും, അത്താഴവും ഒരുക്കി കാത്തിരിക്കുന്നവളായി മാറാൻ അവളെ പ്രാപ്തയാക്കും…!
അവിടം അവളിലേക്കുള്ള വഴി അവൾ തന്നെ നിനക്കു തുറന്നു തരും !
10) എന്നാൽ
അവളെ കാണുന്ന നിമിഷം
*ഈ പറഞ്ഞതെല്ലാം നിങ്ങൾ മറന്നു പോകും !!!*
എന്നതാണു സത്യം……!!!!
Your point of view caught my eye and was very interesting. Thanks. I have a question for you.