“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ”
സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം………………………….
പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ “മര്യാദ പുരുഷോത്തമൻ” എന്ന് വാഴ്ത്തുന്നവർ ഒരു പക്ഷേ അസുരൻ ആയത് കൊണ്ടാവാം പൗരുഷത്തിന്റെയും ധീരതയുടേയും പ്രതീകമായ രാവണനെ മറന്നുപോയത്………………………………………….
സീതയെ ലങ്കക്ക് അലങ്കാരമായി കണ്ടവൻ,സർവ ഐശ്യര്യങ്ങളും തന്റെ ലങ്കക്ക് നേടിക്കൊടുക്കാൻ അഹോരാത്രം കഷ്ടപെട്ടവൻ…ഒരു പക്ഷെ സമ്മതില്ലാതെ പ്രാപിച്ചാൽ സീതയുടെ ഐശ്യര്യം ലങ്കക്ക് കിട്ടില്ല എന്ന തിരിച്ചറിവുകൊണ്ടാവാം രാവണൻ സീതയോട് മാന്യമായി പെരുമാറിയത് എന്ന് പലരും പറഞ്ഞേക്കാം…പക്ഷേ അഗ്നി സാക്ഷിയായി ജീവിതകാലം മുഴുവൻ സംരക്ഷിച്ചുകൊള്ളാം എന്ന വാക്ക് മറന്ന് പ്രജകളുടെ വാക്കുകേട്ട് സീതയെ ഉപേക്ഷിച്ച രാമനെ വാഴ്ത്തുന്നതിലെ നീതി എന്താണെന്ന് മനസ്സിലാകുന്നില്ല………………
എന്തോ കർണനെയും രാവണനെയും ഒക്കെ ഇഷ്ടപ്പെട്ടുപോയ ഒരു മനസ്സായത്കൊണ്ട് പറഞ്ഞു എന്നുമാത്രം…………………………………….
ഒരർത്ഥത്തിൽ രാവണനും കർണനും എല്ലാം ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ്…..ഒരാൾ അസുരൻ എന്നുപറഞ്ഞ് തഴയപ്പെട്ടപ്പോൾ മറ്റൊരാൾ സൂതപുത്രൻ എന്ന പേരിൽ തഴയപ്പെട്ടുവെന്ന് മാത്രം…