ഈ കാലഘട്ടത്തില്‍ അറിഞ്ഞും അറിയാതെയും ലൈംഗിക ആസക്തിയോടുള്ള ശമനത്തിനായി പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ ഇല്ലാതെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നായി മാറി കഴിഞ്ഞു പോര്‍ണോഗ്രഫി. ഇതിനായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ത്തലാക്കുക എന്നത് അസാധ്യമാണ് എന്നാല്‍ ഇതിന്റെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുക എന്നത് ശ്രമകരമാണ്.
കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയില്‍ പോര്‍ണോഗ്രഫി കാണുവരുടെ എണ്ണത്തില്‍ 95% വര്‍ദ്ധനവാണ് ഉണ്ടായത്. കൊറോണ വൈറസിനെക്കാള്‍ മനുഷ്യനെ നശീകരിക്കാന്‍ കഴിയുതാണ് പോര്‍ണോഗ്രഫിയെന്ന സത്യം പലരും മനസ്സിലാക്കാതെ പോകുന്നു. അല്ലെങ്കില്‍ അറിഞ്ഞിട്ടും അതില്‍ തന്നെ തുടരുന്നു. പോര്‍ണോഗ്രഫി ആദ്യഘട്ടത്തില്‍ ലൈംഗിക ആസക്തിയ്ക്ക് മോചനം നല്‍കുമെങ്കിലും ഇത് പിന്നീട് മനുഷ്യന്റെ നാഢീഞരമ്പുകളെയും ചിന്തയെയും നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത്. പോര്‍ണോഗ്രഫി മൂലം കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും തകര്‍ന്നുപോയ ഒരുപാട് സ്ത്രികളും പുരുഷന്‍മാരും നമ്മുടെ ചുറ്റിലും ഉണ്ട്.
പോണ്‍ ഉപയോഗം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ ഒരാളുടെ മസ്തിഷ്‌കത്തില്‍ സ്രവിക്കപ്പെടുന്ന ഡോപ്പമിന്റെ ഉല്‍പാദനം വളരെയധികമായി വര്‍ധിക്കും. (നാം കാണുതും കേള്‍ക്കുന്നതുമായ ആനന്ദത്തെ എങ്ങനെയാണ് നമ്മുടെ ചിന്തയിലും ശരീരത്തിലും അനുഭവമാക്കേണ്ടത് എന്ന് നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവാണ് ഡോപ്പമിന്‍.)ഇതിന്റെ അളവ് നിയന്ത്രിക്കാന്‍ മസ്തിഷ്‌കത്തിന് കഴിയാതെവരുമ്പോള്‍ , പോണ്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആസ്വദിക്കണമെന്നുള്ള ചിന്ത കടന്ന് വരുന്നു ഇത് പിന്നീട് വലിയ കെണിയിലേയ്ക്ക് മനുഷ്യരെ നയിക്കുന്നു. ഇതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല.
പോണ്‍ കാണുന്ന പുരുഷന്‍മാരുടെ അല്ലെങ്കില്‍ സ്ത്രികളുടെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തന്റെ മുന്‍മ്പില്‍ ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ പുരുഷനെയോ കാണുമ്പോള്‍ തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. രക്തബന്ധമോ സുഹൃത്ത് ബന്ധമോ ഈ സാഹചര്യത്തില്‍ മറന്ന് പോവുകയാണ് പലരും.
പോണ്‍ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്നത്.
1. യാഥാര്‍ഥ്യത്തോടുള്ള താല്‍പര്യക്കുറവ്.
പോണ്‍ ശീലമാക്കിയ ഒരു വ്യക്തിയില്‍ യഥാര്‍ഥ ലൈംഗിക ജീവിതത്തില്‍ താല്‍പര്യക്കുറവ് ഉണ്ടാക്കുന്നു.
2. നിയന്ത്രിക്കാന്‍ കഴിയാത്ത ആസക്തി.
പോര്‍ണോഗ്രഫി മൂലം ലൈംഗിക ആസക്തിയെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു.
3. സാമൂഹ്യപരമായും മാനസികപരമായും തകര്‍ച്ച ഉണ്ടാകുന്നു.
സാമൂഹികപരമായും മാനസികപരമായും ഓരോ വ്യക്തിയുടെയും ജീവിതത്തെ ഇത് ബാധിക്കുന്നു. പിന്നീട് ലൈംഗിക അക്രമങ്ങള്‍, വിഷാദം, സാങ്കല്‍പിക ജീവിതത്തില്‍ ജീവിക്കുക, മനുഷ്യ ശരീരത്തെ ഉപഭോഗ വസ്തുവായി കാണുക എന്നിങ്ങനെ നീളുന്നു പോണിന്റെ അടിമത്വത്തില്‍ കഴിയുവന്നര്‍.
കൂടാതെ ഇത്തരക്കാര്‍ക്ക് പലവിധതിലുള്ള സ്വഭാവ വൈകല്യങ്ങളും ഉണ്ടാകുന്നു. വിഷാദം, ആശങ്ക, അമിതമായ ആകാംഷ , ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെവരുക. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും കാര്യമായി തന്നെ ബാധിക്കും.
മറ്റെല്ലാ ആസക്തികളും ശരീരത്തിന് പുറത്ത് നിന്നാകുമ്പോള്‍ പോണിന്റെ ഉപയോഗം മനുഷ്യ ശരീരത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. പോണ്‍ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്രതിലേയ്ക്ക് നടക്കുക എന്നത് ഒരു നിമിഷത്തെ ഉറച്ച തീരുമാനത്തിലൂടെ സാധിക്കും. അതിനായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തണം
പോണ്‍ ചങ്ങലകള്‍ എങ്ങനെ പൊട്ടിക്കാം
1. സ്വന്തം ജീവിതത്തോടു സത്യസന്ധത പുലര്‍ത്തുക.
ആദ്യം തന്നെ ചെയ്യാനുള്ള കാര്യം സ്വന്തം ജീവിതത്തോടു സത്യസന്ധത പുലര്‍ത്തി സാമൂഹ്യവും ദൃഢനിശ്ചയമുള്ള ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുക എന്നതാണ്.
2. പോര്‍ണോഗ്രഫിയുള്ള മാധ്യമങ്ങള്‍, സുഹൃത്തുകള്‍ എന്നിവരെ ഒഴിവാക്കുക.
ആദ്യഘട്ടത്തില്‍ പ്രയാസം ഉള്ളതാണെങ്കിലും തെറ്റുകള്‍ വരുന്ന വഴികളെ മെല്ലെ അടയ്ക്കുക എന്നതാണ് വളരെ പ്രധാനമുള്ള കാര്യം.
3. സാധാരണം എന്ന ചിന്താഗതി മാറ്റുക.
ഇന്നത്തെ കാലഘട്ടത്തില്‍ ഇവയെല്ലാം സാധാരണമാണ് എന്ന ചിന്താഗതി മാറ്റുക. ഇത് എന്റെ ഭാവി ജീവിതത്തെയാണ് ബാധിക്കുന്നത് എന്ന് വിചാരിക്കുക.
4. നല്ല പുസ്തകങ്ങള്‍ വായിക്കുക
നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നല്ല കഥാപാത്രങ്ങളെ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ സാധിക്കും.
5. എന്റെ ശരീരം എന്റെ ഇഷ്ടം എന്നുള്ള ചിന്താഗതി മാറ്റുക.
ഈ വാക്യം ഉപയോഗിക്കേണ്ടത് ശരീരത്തിന്റെ മാന്യത നിലനിര്‍ത്തുവാന്‍ വേണ്ടിയാണ്. ലൈംഗിക അടിമ താന്‍ അറിഞ്ഞോ അറിയാതെയോ സമൂഹത്തിനും കൂടിയാണ് തെറ്റ് ചെയ്യുത.് സ്വന്തം ശരീരത്തിലൊ ചിന്താഗതിയിലൊ മാത്രമല്ല.
6. ഇഷ്ട വിനോദങ്ങള്‍ കണ്ടെത്തുക
ഒഴിവ് സമയങ്ങളില്‍ തന്റെ ഉള്ളിലെയ്ക്ക് പ്രവേശിക്കുന്ന നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കുന്നതിനു വേണ്ടി നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍ ചെയ്യാവുന്നതാണ്. ഇതില്‍ നിന്നും ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
7. സൈക്കോതെറാപ്പിയുടെ സഹായം തേടാം
തന്റെ ഉള്ളില്‍ കടുവരുന്ന നെഗറ്റീവ് ചിന്താഗതിയെ മാറ്റി പോസറ്റീവായി ചിന്തിക്കാന്‍ സൈക്കോതെറാപ്പി നിങ്ങളെ സഹായിക്കും. ഇതിനായി നല്ല സൈക്കോളജിസ്റ്റുകളെ ബന്ധപ്പെടാം. നല്ല രീതിയില്‍ ചികിത്സ ലഭിച്ചാല്‍ ഇതില്‍ നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ക്ക് കഴിയും
ചങ്ങലകള്‍ പൊട്ടിക്കണം എന്ന് ദൃഢനിശ്ചയമുള്ള വ്യക്തിയ്ക്ക് ഈ കാര്യങ്ങളിലൂടെ പോണ്‍ ചങ്ങല പൊട്ടിക്കാന്‍ കഴിയും. പോണ്‍ അടിമതത്തില്‍ നിന്നും മാറി പുതുജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ ദൃഢനിശ്ചയമെടുത്തവര്‍ക്കൊപ്പം നല്ല സുഹ്യത്തുകളായി ഞങ്ങള്‍ ഉണ്ട്. നല്ല സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയും.
ദൃഢനിശ്ചയം എടുത്ത് മനസ്സിന്റെയും ശരീരത്തിന്റെയും നല്ല ആരോഗ്യത്തിനായി ഒരുങ്ങാം മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിക്ക് അടിമയാകുന്നത് പോലെ തന്നെയാണ് പോണ്‍ അടിമ. പോണ്‍ അടിമയായി മാനസികമായി തളരുന്നതിലും നല്ലതാണ് ഇതില്‍ നിന്നെല്ലാം ഒരകലം പാലിച്ച് നില്‍ക്കുന്നത്.
Thanks for sharing. I read many of your blog posts, cool, your blog is very good.