ഉലകനായകന്റെ മരുത നായകം

കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുന്ന ഒരു അണ്ടർറേറ്റഡ് സംവിധായകനുണ്ട് നമുക്ക്.. ഇന്ത്യൻ സിനിമയെ വിശ്വരൂപം കാണിക്കാൻ ഒരുമ്പട്ടിറങ്ങിയ കമൽ ഹാസൻ.. ഒരു നടനായത് കൊണ്ട് മാത്രം ആയിരിക്കണം അയാളിലെ സംവിധായകൻ ആഘോഷിക്കപ്പെടാതെ പോയത്..
അഭ്രപാളിയിൽ കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച പോലെ തോന്നിക്കും ഫ്രെയിമുകൾ നിറയുമ്പോഴും പിന്നണിയിലെ കേൾക്കുന്ന പേര് കമൽ എന്നാണെങ്കിൽ തമിഴ് മക്കൾക്ക് ആശ്ചര്യമില്ല.. “ഇത് കമൽ പടം.. ഇപ്പിടി താ ഇരിക്കും..” എത്രയോ കണ്ടിരിക്കുന്നു.. എത്രയോ കേട്ടിരിക്കുന്നു.. തമിഴ് നാട്ടിലെ ജീവിതത്തിൽ രജനിയുടെ “എൻ വഴി തനി വഴി ” എന്ന ഡയലോഗ് അവർ കൂടുതലായി ചാർത്തി കൊടുക്കുന്നത് കണ്ടിട്ടുള്ളത്‍ കമൽ സാറിനാണ്..

എന്തെല്ലാം നേടിയെന്ന് പറയുമ്പോഴും.. എന്തൊക്കെ ചെയ്തു എന്ന് പറയുമ്പോഴും.. അയാൾക്ക് പൂർത്തിയാക്കാനാകാതെ പോയ ഒരു സ്വപനമുണ്ട്.. “മരുത നായകം..”. അയാളുടെ സ്വപ്ന ചിത്രം.. അതയാളുടെ മാത്രം നഷ്ടമല്ല.. ഇന്ത്യൻ സിനിമയുടെ മുഴുവൻ നഷ്ടമാണ്..
അതിന് തെളിവാണ് ഇളയരാരാജയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുള്ള ഈ സിനിമയിലെ ഗാന രംഗം.

1997ൽ എലിസബത് രാഞ്ജി ഉൽകാടനം ചെയ്ത് ഷൂട്ട്‌ തുടങ്ങിയ ഈ സിനിമയുടെ ബഡ്ജറ്റ് അന്നത്തെ 85 കോടിയായിരുന്നു.. അതായത്.. ഇന്നത്തെ 500 കോടി.. കമൽ ഹസ്സൻ ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ടും സിനിമ മുന്നോട്ട് പോയില്ല.. ചില ജാതി സംഘടനകൾ സിനിമക്കെതിരെ മദ്രാസ് ഹൈ കോടതിയിൽ കേസിന് പോയതും ഷൂട്ട്‌ സ്റ്റേ ചെയ്തതും സിനിമക്ക് വിനയായിരുന്നു.. അങ്ങനെ സിനിമ മുടങ്ങി.. രജനികാന്തിനെ സഹനടനായി കാസ്റ്റ് ചെയ്തിട്ടും നിർമ്മാതാക്കൾ സഹകരിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സിനിമയെ പുറകോട്ട് വലിച്ചു..

1998ൽ ഈ സിനിമ റിലീസ് ആയിരുന്നു എങ്കിൽ ഇന്ന് ഇന്ത്യൻ കൊമേഷ്യൽ ഇൻഡസ്ട്രി ആഘോഷിക്കുന്ന ബാഹുബലിയുടെ ക്വാളിറ്റി ഉള്ള സിനിമകളൊക്കെ 10 വർഷം മുന്നേ നമ്മുടെ ഇൻഡസ്ട്രിയിൽ സംഭവിച്ചേനെ എന്ന് നിസ്സംശയം പറയാൻ സാധിക്കും..

അയാൾ വളർന്നിരുന്നു.. അയാൾ വാനം മുട്ടെ വളർന്നപ്പോഴൊക്കെ ഇന്ടസ്ട്രിയെ തന്റെ തോളിൽ താങ്ങിയാണ് അയാൾ വളർന്നിട്ടുള്ളത്.. മരുത നായകം വിക്രമിനെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്നു എന്ന് വാർത്ത കേൾക്കുന്നുണ്ട്..
എങ്കിലും പച്ച മാംസം തിന്നുമ്പോഴുള്ള അയാളുടെ കണ്ണുകളിലെ ഇന്റൻസിറ്റി.. വിശന്നു വലഞ്ഞുള്ള ഭ്രാന്തമായ അയാളുടെ ഭാവം.. വെള്ളച്ചാട്ടത്തിൽ കൈ വിട്ടു വീഴുമ്പോഴുള്ള ദയനീയത.. ദണ്ഡേടുത്ത് ആക്രമിച്ചു കാളയുടെ മുകളിൽ കയറി നീങ്ങുമ്പോഴുള്ള പൗരുഷം.. ആയോധനം പഠിപ്പിക്കുമ്പോഴുള്ള പക്വത ഇതൊക്കെയും ഇത്രയും ഇന്റെൻസിറ്റിയിൽ മറ്റൊരു നടനിൽ കാണാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല.. എങ്കിലും ഒരു കമൽ സിനിമക്കായി ഞങ്ങൾ കാത്തിരിക്കുന്നു.. മരുതനായകത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു..

The Entire Industry Looking At A Kamal Hassan 2.0 Now.

പ്രിയപ്പെട്ട കമൽ സർ,
നിങ്ങളിലെ സംവിധായകനെന്ന വീഞ്ഞിന്റെ വീര്യം ഇനിയും കുറഞ്ഞിട്ടില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്.. We Are Waiting For Your 2.0 Version Sir..

Yours Lovely #fanboy

©Jishnu Girija Sekhar Azad

#AzadianWritings

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
注册Binance
2 months ago

Thanks for sharing. I read many of your blog posts, cool, your blog is very good.

About The Author

രാവണൻ

“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ” സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം…………………………. പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ

....
article

ഉത്തരം: ഹ ഹ ഹ ഹാ

ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു.

....
benhur malayalam movie review

Ben-Hur

” സിനിമ ബൈബിൾ ആകുമ്പോൾ ” പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ

....
food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....

The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ   ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ

....

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....