പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം
പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ അറിയിക്കും. പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്താൽ പുസ്തകത്തിൻ്റെ പകർപ്പവകാശം പ്രസാധകർ വാങ്ങുകയും പുസ്തകത്തിൻ്റെ അവകാശധനം (royalty) നിങ്ങൾക്ക് നൽകുകയും ചെയ്യും. അവകാശധനം നിശ്ചയിക്കുന്നത് പ്രസാധകരും നിങ്ങളും തമ്മിലുള്ള കരാറിലൂടെയാണ്. പണ്ടു മുതൽക്കേ പിന്തുടരുന്ന ഒരു പ്രസിദ്ധീകരണ രീതിയാണിത്.
ചില ഗുണ-ദോഷങ്ങൾ ചുവടെ ചേർക്കുന്നു. പ്രസാധകരുടെ വ്യത്യാസമനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം:
✔ പരിചയസമ്പന്നരായ പ്രസിദ്ധീകരണ സംഘത്തിൻ്റെ സഹായം
✔ മുൻകൂർ ചിലവുകൾ ഒന്നുമില്ല
✔ മുൻകൂറായി പണം ലഭിക്കുന്നു
✔ വിപണന സഹായം
✘ കുറഞ്ഞ റോയൽറ്റി
✘ ക്രിയാത്മക നിയന്ത്രണം നഷ്ടപ്പെടുന്നു
✘ ദീർഘമായ പ്രസിദ്ധീകരണ പ്രക്രിയ
✘ സങ്കീർണ്ണമായ കരാറുകൾ
സ്വയം-പ്രസിദ്ധീകരണ മാർഗ്ഗങ്ങൾ
പ്രമുഖ പ്രസാധകരുടെ സഹായമില്ലാതെ ഗ്രന്ഥകാരൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ് ഈ രീതി (self-publishing). നവാഗതരായ എഴുത്തുകാർ ഇന്ന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇത്തരം സ്വയം പ്രസിദ്ധീകരണ മാർഗ്ഗങ്ങളാണ്. ഈ-ബുക്കുകളുടെ (e-book) വരവോട് കൂടിയാണ് സ്വയം പ്രസിദ്ധീകരണ രീതിക്ക് പ്രചാരമേറിയത്. ഈ-ബുക്ക് മാത്രമല്ല, ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രിൻ്റ് ചെയ്യുന്ന പ്രിൻ്റ് ഓൺ ഡിമാൻഡും (print-on-demand) സ്വയം-പ്രസിദ്ധീകരണ രീതിയുടെ ഭാഗമാണ്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി പുസ്തകത്തിൻ്റെ ഡിസൈൻ മുതൽ അതിൻ്റെ വിപണനം വരെയുള്ള എല്ലാ കാര്യങ്ങളും എഴുത്തുകാരനാണ് നിയന്ത്രിക്കുന്നത്.
പ്രധാനപ്പെട്ട ചില സ്വയം-പ്രസിദ്ധീകരണ സേവനദാതാക്കൾ:
- ആമസോൺ കിൻഡിൽ – നേരിട്ടുള്ള പ്രസിദ്ധീകരണം[1](ഫ്രീ, ലോകമെമ്പാടും)
- കോബോ[2](ഫ്രീ, ലോകമെമ്പാടും)
- സ്മാഷ് വേർഡ്‌സ്[3](ഫ്രീ, ലോകമെമ്പാടും)
- ഇൻഗ്രാം സ്പാർക്[4] (പണമടക്കേണ്ടുന്നത്, ലോകമെമ്പാടും)
- നോഷൻ പ്രസ്[5](സൗജന്യമായതും അല്ലാത്തതുമായ ഓപ്‌ഷനുകൾ, ഇന്ത്യ)
ചില ഗുണ-ദോഷങ്ങൾ ചുവടെ ചേർക്കുന്നു. സേവനദാതാക്കളുടെ വ്യത്യാസമനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം:
✔ എളുപ്പത്തിൽ പ്രസിദ്ധീകരിക്കാം
✔ നിരാകരിക്കപ്പെടില്ല
✔ കൂടുതൽ റോയൽറ്റി
✔ ക്രിയാത്മക സ്വാതന്ത്ര്യവും നിയന്ത്രണവും
✘ കൂടുതൽ സമയം വിപണനത്തിനും പരസ്യത്തിനുമായി ചിലവഴിക്കേണ്ടി വരുന്നു
✘ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത കുറവാണ്
✘ പുസ്തകശാലകളിലേക്ക് എത്തിക്കുക ശ്രമകരം
✘ സാഹിത്യമേളകളിലും സമ്മാനങ്ങൾക്കും സ്വയം-പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പൊതുവെ സ്വീകരിക്കപ്പെടില്ല
Your point of view caught my eye and was very interesting. Thanks. I have a question for you.