ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും എന്നുള്ളത് കൊണ്ട് മ്മള് സ്വയം പര്യാപ്തത നേടി, വേണേൽ നിങ്ങളും ട്രൈ ചെയ്തോ 😁😁
“”ഫലൂദ”””
സേമിയ
സാബൂനരി
പാല് ഒന്നര കപ്പ്
പഞ്ചസാര
കസ്സ്കസ്
ജെല്ലി ഒരു ചെറിയ പായ്ക്കറ്റ്
വാനില ഐസ്‌ക്രീം
കിട്ടുന്ന ഫ്രൂട്ട്സ് ഒക്കെയും എടുത്തോ ട്ടോ
കുറച്ചു വെള്ളത്തിൽ സേമിയ ഇട്ട് വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ കുറച്ചു വെള്ളത്തോടെ എടുത്തു മാറ്റി വച്ചോ 😁എന്നിട്ട് മ്മളെ സാബൂനരി കുറച്ചു പാലില് വേവിച്ച് അതും മാറ്റി വച്ചോ 😁
( ഇപ്പൊ നിങ്ങള് വിചാരിക്കും ഈ മാറ്റി വെക്കൽ മാത്രേ ഉള്ളോ എന്ന്, ഇപ്പൊ മാറ്റി വെക്കുന്നത് കുറച്ചു കഴിഞ്ഞു എടുക്കാനാണെന്നു ചിന്തിക്കാനുള്ള ബുദ്ധി നിങ്ങക്കുണ്ടേൽ നിങ്ങളങ്ങനെ ചിന്തിക്കുവോ 😜)
ഇനി ജെല്ലി അതിന്റെ പാക്കിൽ പറഞ്ഞത് പോലെ മിക്സ് ചെയ്തു ഫ്രീസറില് വച്ച് തണുപ്പിച്ചോ ട്ടോ .
വേണ്ട കൻസ്റ്റൻസി ആയ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് ഈ ജെല്ലി മാറ്റി വയ്‌ക്കാൻ മറക്കരുത്
കസ്‌കസ് കുതിർത്ത് വയ്ക്കാൻ മറന്നാ ന്നെ കുറ്റം പറയരുത് ഇനി അഥവാ പറഞ്ഞാലും ഞാ കേക്കൂലാത്തോണ്ട് ധൈര്യമായി തെറി വിളിച്ചോ 😛😛
ഇനി ഒരു ഗ്ലാസിൽ സെറ്റ് ചെയ്യാം ആദ്യം ഒരു സ്പൂണ് സേമിയ അല്പം വെള്ളത്തോടെ ഗ്ലാസില് ഒഴിക്കുക. ശേഷം സാബൂനരിയും പാലും കൂടിയത് ഒരു സ്പൂണ് ഒഴിക്കുക. പിന്നെ കഷങ്ങളാക്കിയ ജെല്ലി കുറച്ച് ഇടുക ശേഷം കസ്‌കസ് കുറച്ച് വിതറുക.എന്നിട്ട് നല്ല സ്റ്റൈൽ ആയി മുറിച്ചു വച്ച ഫ്രൂട്ട്സ് ചേർക്കുക ( ഈ ഫ്രൂട്ട്സ് മുറിച്ചു തണുപ്പിക്കാൻ ഞാൻ പറയണ്ടാലോ നിങ്ങക്ക് അറിയാമെന്നു എനിക്ക് അറിയാ അല്ലാണ്ട് പറയാൻ മറന്നു പോയതൊന്നും അല്ല 😑) അവസാനം വാനില ഐസ്‌ക്രീം ചേർക്കുക മുകളിൽ ഒരു ചെറി കൂടി വച്ചോളൂ,
എന്നിട്ട് ആദ്യം സ്വയം കഴിച്ചു നോക്കീട്ട് വല്ലോം ബാക്കി ഉണ്ടേൽ വീട്ടുകാർക്കും കൊടുത്ത് നോക്ക്.
Savina chnz.
Your point of view caught my eye and was very interesting. Thanks. I have a question for you.