കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം
മണ്ണിൽ,നടന്നു നീങ്ങു-
മ്പോളെന്തനക്കം.
കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ
കരകളും കരങ്ങളും
വിലയ്ക്ക് വാങ്ങാൻ.
മണ്ണിൽ, മനുഷ്യന്റെ
കോളിളക്കം.
വെള്ളത്തിലലിഞ്ഞിടും
അഗ്നിയിൽ കരിഞ്ഞിടും
ഒരു കാറ്റിലങ്ങു പറന്നിടും
പല വർണ്ണങ്ങൾ പൂശിയ
കടലാസുകഷ്ണം
ലോകം ഭരിച്ചിടുന്നിതെന്തു-
കാലം


കോതയുടെ പാട്ട്
കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു