തൊണ്ണൂറുകളിലെ,
പുത്തൻ സ്മാർട്ട്ഫോൺ
ഇന്ന്, പഴഞ്ചനായി.
ഓർമകളുടെ ബാറ്ററി ചിന്നത്തിൽ
മറവിയുടെ ചോപ്പ് കത്തി.
വയസ്സായി.
വൈകാതെ, ദൈവം
മൊബൈല് മാറ്റുമെന്ന്
തോന്നുന്നു.
മുടന്തി നടക്കുമ്പോൾ
വിരലാഞ്ഞു തള്ളി,
വല്ലാതെ നോവിക്കുന്നു.
അധികം നടക്കാൻ വയ്യ,
ഗുളികകളോരോന്ന് മാറ്റി നോക്കി.
വയസ്സായി.
റിങ് ടോണിനി,
സിനിമ പാട്ട് മാറ്റി,
ഭക്തി ഗാനമാക്കാം