കേരളീയ കലകൾ

കേരളീയകലകൾ
-സുൽഫിക്കർ അലി അണങ്കൂർ-

ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും കണ്ണാന്തളികൾ കണ്ണുതുറക്കുന്ന പുൽമേടുകളും ഉള്ള കേരളത്തിൽ നിരവധി കലാരൂപങ്ങൾ വളർന്നു പുഷ്ടി പ്രാപിച്ചിട്ടുണ്ട്. ഏതുതരം കലാരൂപമായാലും അതിനു പിന്നിലുള്ളത് മലയാളിയുടെ സൗന്ദര്യബോധമാണ്.

കേരളത്തിന്റെ കീർത്തി മറുനാട്ടിലും എത്തിച്ച് മികച്ച കലാരൂപം കഥ കളിതന്നെ. ഇക്കാര്യത്തിൽ തർക്കമാർക്കുമില്ല. കടൽകടന്ന പെരുമ മറ്റൊരു കലാരൂപത്തിനും കേരളത്തിൽ ലഭിച്ചിട്ടുമില്ല. കൊട്ടാരക്കരത്തമ്പുരാൻ ആവിഷ്കരിച്ച രാമനാട്ടത്തിന്റെ പരിഷ്കൃതരൂപമാണ് ഇന്നത്തെ കഥകളി എന്ന് പൊതുവേ വിശ്വസിക്കുന്നു. മഹാകവി വള്ളത്തോളിന്റെ ദീർഘവീക്ഷ ണത്തിൽ സ്ഥാപിതമായ “കേരള കലാമണ്ഡലം,’ കഥകളിയെ ചിട്ടയോടെ വളർത്തുന്നു, കഥകളിയുടെ സാഹിത്യരൂപത്തിന് “ആട്ടക്കഥ’ എന്നു പറ യുന്നു. നൃത്തനൃത്യനാട്യങ്ങളുടെ പൂർണതയാണ് കഥകളി.സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കഥകളിയിലുണ്ട്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക്, എന്നിങ്ങനെയാണവ. ഗുണസമ്പൂർണമായ പാത്രങ്ങളെ അവതരിപ്പിക്കുന്നത് പച്ചവേഷത്തിലാണ്. രാക്ഷസന്മാർ, അസുരന്മാർ എന്നിവർക്ക് കത്തിവേഷം. തമോഗുണമധികമുള്ള കഥാപാത്രങ്ങൾക്കാണ് കരിവേഷം. അതിക്രൂരന്മാരായ രാക്ഷസന്മാർക്കും മറ്റും ചുവന്ന താടിവേഷം. വെള്ളത്താടി സാത്വികരായ കഥാപാത്രങ്ങൾക്കാണ്. സ്ത്രീകൾക്കാണ് മിനുക്ക്. കഥകളിയിലെ സംഗീതം ഒരു പ്രത്യേക രീതിയിലുള്ളതാണ്. സോപാനസംഗീതമെന്നാണ് അതിനു പറയുന്നത്. കേളികൊട്ട്, കേളിക്കൈ, തോടയം, പുറപ്പാട്, മേളപ്പദം എന്നിവയാണ് കഥകളിച്ചടങ്ങുകൾ. വളരെ സമയം ചെലവാക്കി നിഷ്ഠയോടെ പഠനം നിർവഹിക്കുന്ന ഒരാൾക്ക് മാത്രമേ കഥകളി വശമാവൂ.

മലയാളത്തിന്റെ ജനകീയകല ഏതെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. അതു തുള്ളൽ തന്നെ. കുഞ്ചൻ നമ്പ്യാരാണ് തുള്ളൽ എന്ന കലയുടെ പ്രണേതാവ്. ഐതിഹ്യം ഇങ്ങനെ ഉത്ഘോഷിക്കുന്നു. ചാക്യാരോട് പിണങ്ങി അമ്പലപ്പുഴ ദേവനാരായണ സ്വാമി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒരു ദിനംകൊണ്ട് ‘കല്യാണസൗഗന്ധികം’ തുള്ളൽ എഴുതി ഉണ്ടാക്കി അവതരിപ്പിച്ചുവത്രേ. ഇതു കേവലം ഐതിഹ്യം, വളരെ നാളത്തെ ചിന്തയും ഒരുക്കവും തുള്ളൽ അവതരിപ്പിക്കുവാൻ നമ്പ്യാർക്കു വേണ്ടിവന്നു വെന്നതാണ് സത്യം. ചാക്യാർക്കഥ കേവലം ഒരു നിയോഗം മാത്രം, സാധാരണജനങ്ങൾക്ക് മനസ്സിലാവാൻ കേരളഭാഷതന്നെ വേണമെന്നും സംസ്കൃതം പാടില്ലെന്നും കർക്കശ നിലപാട് സ്വീകരിക്കുന്ന തുള്ളൽ കഥാകാരൻ മൂന്നുതരം തുള്ളലുകളാണ് അവതരിപ്പിക്കുന്നത്. ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ ഇവയെ വേർതിരിക്കാം. വേഷത്തിലും പാടുന്ന പാട്ടിന്റെ താളത്തിലും മൂന്നുരൂപങ്ങൾക്കും ഭേദമുണ്ട്. കഥകളിപോലെ ഉടുത്തൊരുക്കിന് പ്രൗഢമായ സാധനങ്ങളൊന്നും വേണ്ടാ തുള്ളലിന് എന്നത് ആ കലാരൂപത്തിന്റെ പ്രചരണത്തിനു കാരണമായിട്ടുണ്ട്. സാമൂഹിക നവോത്ഥാനമാണല്ലോ കലകളുടെ കടമ. രസാസ്വാദനം കലകളുടെ മനോഭാവത്തെ പൂർണമാക്കുമ്പോൾ സാമൂഹികമായ പുരോഗതി അവയുടെ ക്രിയാംശത്തെ നവീകരിക്കുന്നു. തുള്ളൽ അത്തരം ശ്രദ്ധേയ കലാരൂപംതന്നെയാണ്.

മലയാളിയുടെ തനത് നൃത്തരൂപം തന്നെയാണ് മോഹിനിയാട്ടം. അത് മോഹിപ്പിക്കുന്ന നൃത്തം തന്നെയാണ്. ഉടുത്തുകെട്ടും ഒരുക്കും ആരെയും ആകർഷിക്കും. തമിഴ്നാടു സ്വദേശിയായ വടിവേലുവാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത് എന്നാണ് വിശ്വാസം. ഗർഭശ്രീമാനായ സ്വാതി തിരുനാൾ മഹാരാജാവ് മോഹിനിയാട്ടം പരിഷ്കരിക്കുന്നതിൽ ഏറെ ശ്രദ്ധവച്ചിട്ടുണ്ട്. ഈ കല രാജകൊട്ടാരങ്ങളുടെ അകത്തളങ്ങളിൽ ഒതുങ്ങുകയും കൊട്ടാരങ്ങളുടെ നാശത്തോടെ തകരുകയും ചെയ്തു. ഈ അപചയം അല്പമെങ്കിലും മാറിയത് വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചതിലൂടെ യാണ്. ഭരതനാട്യവും മോഹനിയാട്ടവും അവിടുത്തെ പ്രധാന പാഠ്യവിഷയങ്ങളാണ്.

കേരളത്തിലെ ക്ലാസിക് സ്വഭാവമുള്ള കലകളെക്കുറിച്ചാണ് ഞാനിവിടെ പറഞ്ഞത്. നിരവധി ഗ്രാമീണകലകളുടെ കേദാരവുമാണ് കേരളം. തെയ്യം, തിറ, വള്ളംകളി, തിരുവാതിരക്കളി തുടങ്ങി നിരവധി കലാരൂപങ്ങൾ കേരളത്തിന്റെ സ്വന്തമായുണ്ട്. മാനവപരിവർത്തനത്തിനുള്ള മുഖ്യപങ്ക് ഒരോ രാജ്യത്തിലും വഹിക്കുന്നത് അവിടുത്തെ കലകൾ തന്നെയാണ്.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ   ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ

....

CHAAVAA (സിംഹക്കുട്ടി ) : അവലോകനം

സുപ്രസിദ്ധ നോവലിസ്റ്റും നാടക രചയിതാവും ആയ ശിവാജി സാവന്തിന്റ ചാവ എന്ന മറാത്തി നോവലിനെ അടിസ്ഥാനമാക്കി, മിക്കചരിത്ര പുസ്തകങ്ങൾക്കും കഴിയാതെ പോയ സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ്

....
Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ

....
sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

ടെന്ഷനുകളിൽ നിന്നും ഒളിച്ചോടാൻ ഒറ്റയ്ക്ക് ഒരു യാത്ര ആയിരുന്നു മനസ്സിൽ, എന്നാൽ, ‘നീ ഒറ്റയ്ക്ക് പോയി സുഖിക്കണ്ട’ എന്ന് പറഞ്ഞ് ഒപ്പം വലിഞ്ഞു കയറി വന്നതാണ് chunk

....
article

ഉത്തരം: ഹ ഹ ഹ ഹാ

ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു.

....