യാത്രകളോളം സുന്ദരമായ മറ്റൊന്നുണ്ടോ…?നിങ്ങളിൽ പലരെയും പോലെ ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം……………പണ്ട് എവിടെയോ വായിച്ചതുപോലെ..ഏറ്റവും മനോഹരമായ യാത്ര,അത് നമ്മളുടെ ഇന്നലകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ്..ഞാനും ഇപ്പോൾ അങ്ങനെയൊരു യാത്രയിലാണ്. അത് പക്ഷെ വെറുമൊരു യാത്രയല്ല..എന്റെ നഷ്ട്ടപ്പെട്ട ഇന്നലെകളെ തേടിയുള്ള യാത്ര..നഷ്ട്ടപെട്ട സ്വപ്നങ്ങളിലേക്കും..അവയൊന്നും ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ലെങ്കിൽ കൂടി എന്തോ ഒരു മോഹം..ആ കാലത്തിലേക്ക് ഒന്ന് മടങ്ങിപ്പോവൻ..ഒരു തരത്തിൽ നമ്മുടെയെല്ലാം ജീവിതം കുതിച്ചുപായുന്ന തീവണ്ടി പോലെയല്ലെ.. ആ യാത്രയിൽ ഇരു വശത്തും പുറകോട്ട് പോകുന്ന കാഴ്ചകൾ പോലെ നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും എല്ലാം മാഞ്ഞുപൊയ്കൊണ്ടിരിക്കുന്നു……..
ചില സത്യങ്ങൾ
അവൾ ആലോചിക്കുകയായിരുന്നു…, വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്…., പക്ഷെ ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…, കാരണം ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച