നീതി
അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ–
ടുത്തോരമ്മ നടന്നു പൊരിവെയിലിൽ
ഭരണം കയ്യാളും ആപ്പീസുതേടി….
വാടിത്തളരും പൊന്നോമനയെ
ഇടയ്ക്കിടെ തലോടിത്തലോടിയും….
ഒരിക്കലും തീരാത്ത ജീവിതവ്യഥയെ
പാകിയും ചുടുനിശ്വാസമിട്ടും വന്നു
ഗതകാലസ്മരണകൾ ആ
മാതാവിന്റെ ലോലമനസ്സിൽ..
കോണുകളിൽ ഒളിഞ്ഞും തെളിഞ്ഞും
പൂത്തു സുഗന്ധം പരത്തും
കശുമാവിൻ തോട്ടവും നിറയും
പട്ടിണിപ്പാവങ്ങൾ തൻ വയറും പുഴുക്കുത്തുകൾ വീണു
പൂവുണങ്ങി മരത്തിലൻ മുറിവായിൽ
ചുടുചോര നിറഞ്ഞകാലം
വന്നു ആകാശമാർഗ്ഗ
മുളി വട്ടമിട്ടു പറന്ന്
വിഷമഴ വർഷിക്കും മരണദൂതൻ…..