ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ
എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു.
ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ?
അറിയില്ലെനിക്ക് ഒന്നുമേ..
തിളക്കവും ശോഭയും ഉള്ള കണ്ണുകൾക്ക് പറയാൻ ഇല്ലാത്ത എന്തായിരിക്കും ഇവയ്ക്ക് പറയാനിണ്ടാവാ?
അതും അറിയില്ല…
ചിലർ പറയുന്നു എന്റെ കണ്ണുകളിൽ നിന്നവർക്ക് എല്ലാം തന്നെ വായിച്ചെടുക്കാൻ സാധിക്കും എന്ന്.
പക്ഷെ അവർ കണ്ടതിലും വായിച്ചെടുത്തതിലും അപ്പുറമായിരുന്നു ഞാൻ ഒളിപ്പിച്ചതൊക്കെയും….!
എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….