ജ്വാല

” സീ മിസ്സ്‌ ജ്വാല…. താങ്കളുടെ അമ്മയ്ക്ക് ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല…..
പിന്നെ നിങ്ങളുടെ ഒരു ആശ്വാസത്തിന് വേണ്ടി നമുക്ക് കുറച്ച് ചെക്കപ്പുകൾ കൂടി നടത്തി നോക്കാം…….
യൂറിനറി പ്രോബ്ലം അല്ലെ…… യൂറിനും ബ്ലഡ്ഡും ഒക്കെ ഒന്ന് ടെസ്റ്റ്‌ ചെയ്തേക്കാം…..
പിന്നെ ഒരു സ്കാനിങ്ങും……  ”

ഡോക്ടർ കാര്യങ്ങൾ വിശദമായി പറഞ്ഞു നിർത്തിയതും എന്നിൽ നിന്ന് ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം ഉണ്ടായി.

ഞാൻ ജ്വാല… ജ്വാല സാവന്ത്. അപ്പാവും അമ്മാവും അടങ്ങുന്ന ഒരു കുഞ്ഞു സ്വർഗ്ഗമാണ് ഞങ്ങളുടെ വീട്. അപ്പാ കൃഷി ഓഫീസർ ആണ്. അമ്മ ഹൗസ് വൈഫ്‌. ഞാൻ ഡിഗ്രി പഠിക്കുന്നു.

അമ്മാവ്ക്ക് ചെറിയൊരു യൂറിൻ പ്രോബ്ലം. അതിനായി ഹോസ്പിറ്റലിൽ വന്നതാണ് ഞാനും അമ്മാവും. ഇത് ഡോക്ടർ രവി മേനോൻ. സിറ്റിയിലെ തന്നെ ഏറ്റവും മികച്ച    മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയ എൻ എ കെയിലെ യൂറോളജിസ്റ്റ്.

ഡോക്ടറിന്റെ കൈയിൽ നിന്ന് ചീട്ട് വാങ്ങി ആദ്യം യൂറിനും ബ്ലഡും ടെസ്റ്റ്‌ ചെയ്യാൻ പോയി. അപ്പോഴും ഞാൻ ആലോചിച്ചത് യൂറിനറി പ്രശ്നം വന്നാൽ ബ്ലഡ്‌ പരിശോധിക്കുമോ എന്നായിരുന്നു. പിന്നെ നമ്മുടെ അറിവ് അല്ലല്ലോ ഡോക്ടറിന്റേത് എന്ന് ഓർത്ത് ആ കാര്യം വിട്ടു. ടെസ്റ്റ്‌ ചെയ്ത് റിസൾട്ടും വാങ്ങി ഒന്നൂടി ഡോക്ടറിനേ കേറി കണ്ടു.

” ഏയ്‌ പേടിക്കാൻ  ഒന്നും തന്നെ ഇല്ല മിസ്സ്‌ അരുന്ധതി സാവന്തിന്……
ഇങ്ങനെ ടെൻഷൻ ആവേണ്ട….. നമുക്ക് ഒരു സ്കാനിംഗ് കൂടെ ചെയ്ത് നോക്കി അത് ഉറപ്പിക്കാം…..യൂറിനിലും ബ്ലഡിലും യാതൊരു പ്രശ്നവും ഇല്ല ”

അതും പറഞ്ഞ് ഡോക്ടർ എന്നെ ഒന്ന് നോക്കി.

” ശെരി ഡോക്ടർ ”

” അരുന്ധതിയുടെ റയർ ബ്ലഡ്‌ ഗ്രൂപ്പ്‌ ആണല്ലേ എ ബി നെഗറ്റീവ്…. ”

” അതെ ഡോക്ടർ ”

അതിനും ഞാൻ തന്നെ മറുപടി കൊടുത്തു. അമ്മാവ്ക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും സംസാരിച്ചില്ല.

” ശെരി എന്നാ സ്കാനിംഗ് ചെയ്തേക്കാം….
നിങ്ങൾ ഈ ചീട്ടുമായി സ്കാനിംഗ് റൂമിലേയ്ക്ക് പൊയ്ക്കോളൂ…. ഞാൻ അങ്ങോട്ടേക്ക് എത്തിയേക്കാം,…. ”

ഡോക്ടറിന്റെ കൈയിൽ നിന്ന് ചീട്ടും വാങ്ങി പുറത്തേയ്ക്ക് ഇറങ്ങിയതും രണ്ട് അറ്റന്റർമാർ അകത്തേയ്ക്ക് വന്നതും ഒരുമിച്ചു ആയിരുന്നു. അവർ അകത്തേയ്ക്ക് കേറി കൈയിലുണ്ടായിരുന്ന ഒരു കുറിപ്പ് ഡോക്ടർക്ക് കൊടുത്തു.

” മിസ്സ്‌ ജ്വാല….. അരുന്ധതിയേ ഇവർ സ്കാനിങ് റൂമിലേയ്ക്ക് കൊണ്ടുപോയ്ക്കോളും….. ഇത് കുറച്ചു മെഡിസിൻസ് ആണ് അരുന്ധതിക്ക് ആവശ്യമുള്ളത് താൻ ഇതൊന്ന് എത്രെയും പെട്ടന്ന് വാങ്ങിക്കൊണ്ട് വരണം….
പിന്നെ താഴെ പോർച്ചിലുള്ള സ്റ്റോറിൽ നിന്ന് വാങ്ങണം…. ”

” പക്ഷെ ഡോക്ടർ അവിടെ നല്ല തിരക്ക് അല്ലെ…. ഇവിടെ തന്നെ ഉള്ള സ്റ്റോറിൽ നിന്ന് പോരെ… ”

” താഴത്തത്തെ സ്റ്റോറിലേ ഈ മെഡിസിൻസ് കിട്ടു….. ഇവിടെ സ്റ്റോക്ക് തീർന്നുപോയി.,……താൻ ചെന്ന് പെട്ടന്ന് വാങ്ങി വരൂ…. ”

ഡോക്ടർ പറഞ്ഞത് അത്രയ്ക്ക് അങ്ങ് ദഹിച്ചില്ലേലും അമ്മയുടെ കാര്യം ഓർത്തപ്പോൾ ഒന്നും ആലോചിക്കാതെ താഴേയ്ക്ക് ഓടി. രണ്ടാമത്തെ നിലയിൽ ആയിരുന്നു ഡോക്ടർ. എല്ലാ നിലകളിലും മെഡിക്കൽ സ്റ്റോറുകൾ ഉണ്ട്‌. അവിടെ ഇല്ലാതെ വരുന്നത് ആണ് പോർച്ചിലേ സ്റ്റോറിൽ നിന്ന് വാങ്ങുന്നത്. പക്ഷെ അങ്ങനെ ഓരോ നിലകളിലെയും സ്റ്റോറുകളിൽ മരുന്ന് തീരുമെങ്കിലും സ്റ്റാഫുകൾ ഉടനെ തന്നെ അത് ക്ലിയർ ചെയ്യുന്നത് ആയിരുന്നു. സംശയിച്ചുകൊണ്ട് നിന്നാൽ പിന്നെയും സമയം പോകുമെന്ന് തോന്നിയതും പെട്ടന്ന് തന്നെ നടന്നു. അമ്മയ്ക്ക് ഒറ്റയ്ക്ക് പേടി ആണ്.

മെഡിക്കൽ സ്റ്റോറിലെ ക്യു കണ്ടതും തല കറങ്ങുന്ന പോലെ തോന്നി. ഇത് ഇന്ന് രാത്രി ആയാലും തീരുമെന്ന് തോന്നില്ലല്ലോ. അതും സ്ത്രീകളുടെ ഭാഗത്ത്‌ ആണ് കൂടുതലും. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ ആയിരുന്നു ഞങ്ങൾ വന്ന ഓട്ടോയുടെ ഡ്രൈവർ അകത്തേയ്ക്ക് കയറി വരുന്നത് കണ്ടത്. താമസിച്ചതുകൊണ്ട് മിക്കവാറും തിരക്കി വരുന്നത് ആയിരിക്കും. ഞാൻ നേരേ പുള്ളിയുടെ അടുത്തേയ്ക്ക് നടന്നു. വീടിന്റെ അടുത്ത് ഉള്ളത് ആണ്.

” കുഞ്ഞേ നിങ്ങളെ കാണാത്തതുകൊണ്ട് തിരക്കി വന്നത് ആണ് ….. താമസം ഉണ്ടേൽ സാരമില്ല ഞാൻ കാത്തുനിൽക്കാം…. ”

” ഉണ്ട്‌ ചേട്ടാ… അമ്മാവ്ക്ക് സ്കാനിംഗ് ഒക്കെ പറഞ്ഞിട്ടുണ്ട്…. അതൊക്കെ ചെയ്യണം ഇനി…. ഞാൻ മരുന്ന് വാങ്ങാൻ വന്നത് ആണ്… ”

” ഇവിടുത്തെ ക്യു എന്ന് തീരാൻ ആണ് കുഞ്ഞേ…. ചീട്ട് ഇങ്ങു താ ഞാൻ വാങ്ങി വരാം…. കുഞ്ഞു  അരുന്ധതിയുടെ അടുത്തേയ്ക്ക് പൊക്കോ…. ”

ചേട്ടൻ അത് പറഞ്ഞതും എനിക്ക് കുറച്ചു ആശ്വാസമായി. പുരുഷന്മാരുടെ സൈഡിൽ തിരക്ക് കുറവ് ആണ്. മരുന്ന് പെട്ടന്ന് കിട്ടുകയും ചെയ്യും എനിക്ക് അമ്മയുടെ അടുത്ത് നിൽക്കാനും പറ്റും. ചീട്ട് ചേട്ടന്റെ കൈയിൽ കൊടുത്ത് വന്ന വഴിയേ തിരിച്ചു പോകാൻ തുടങ്ങിയതും ചേട്ടൻ വിളിച്ചു.

” കുഞ്ഞേ ഈ വഴി പോകണ്ട…. പെട്ടന്ന് എത്തണേൽ ഇതിലൂടെ പൊയ്ക്കോ….. ഷോർട് കട്ട് ആണ്…. പെട്ടന്ന് രണ്ടാം നിലയിൽ എത്തും…. ആ ഓപ്പറേഷൻ തീയറ്ററിന്റെ അതിലൂടെ…. ”

ചേട്ടൻ അത് പറഞ്ഞപ്പോൾ ആയിരുന്നു ഞാനും ആ ഷോർട് കട്ടിന്റെ കാര്യം ഓർത്തത്. പിന്നെ ഒട്ടും താമസിക്കാതെ ആ വഴി തന്നെ പോയി. കുറച്ചു സ്റ്റെപ്പ്സ് കേറി എത്തുന്നത് വലിയ നീളത്തിലുള്ള ഒരു കോറി ഡോർ.അത് അവസാനിക്കുന്നത് ഓപ്പറേഷൻ തിയറ്ററിന് മുൻപിൽ. അതിന്റെ വലതു വശത്തുള്ള വഴിയിൽ കൂടി ചെന്നാൽ രണ്ടാം നില ആയി.

അങ്ങനെ വലതു വശത്തേയ്ക്കുള്ള വഴിയിൽ കൂടി തിരിയുമ്പോൾ ആയിരുന്നു ഒരു സ്ട്രക്ച്ചറിൽ ഒരാളെ കൊണ്ടുപോകുന്നത് കണ്ടത്. കൈ താഴെ വീണു കിടപ്പുണ്ട്. അതിലേ വളകൾ കണ്ടതും അതൊരു പെണ്ണ് ആണെന്ന് മനസ്സിലായി. കുറച്ചു മുൻപോട്ട് പോയപ്പോൾ ആയിരുന്നു പെട്ടന്ന് ആ വളകൾ മനസ്സിൽ തെളിഞ്ഞത്. കല്ല് വെച്ച വളകൾ. അമ്മാടെ വള പോലെ തന്നെ. വീണ്ടും സംശയം തോന്നി തിരിച്ചു വന്നു നോക്കിയപ്പോൾ ഉണ്ട്‌ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ഇറങ്ങി വരുന്നു അമ്മയെ നോക്കിയ അതെ ഡോക്ടർ. ഡോക്ടർ രവി മേനോൻ.

പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. നീളത്തിലുള്ള ആ കോറി ഡോറിലൂടെ ഞാൻ ഓടി. പക്ഷെ ഞാൻ ചെല്ലുന്നതിനു മുൻപ് തന്നെ ഓപ്പറേഷൻ തീയറ്റർ ഡോക്ടർ രവി മേനോൻ അടിച്ചിരുന്നു.

എന്ത് ചെയ്യണം എന്ന് അറിയാതെ മരവിച്ചു നിന്നുപോയി ഞാൻ. ആരോട് ചോദിക്കും കാര്യങ്ങൾ. ഒറ്റയ്ക്ക് എന്ത് ചെയ്യാൻ ആണ്. പക്ഷെ പിന്നീട് എന്തും ആകട്ടെ എന്ന് കരുതി ഞാൻ ഉച്ചത്തിൽ തന്നെ ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങി.

” തുറക്ക്….. വാതിൽ തുറക്കാൻ…… തുറക്ക്.,…… ”

എന്തോരം തട്ടി വിളിച്ചിട്ടും അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. പേടി കാരണം ആണേൽ എന്നെ വിറയ്ക്കാനും തുടങ്ങി. അവസാനം ഡോർ തല്ലി പൊട്ടിച്ചാലോ എന്ന് പോലും വിചാരിച്ചു. വേറെ വഴി ഇല്ലാതിരുന്നതുകൊണ്ടും അമ്മ അതിന്റെ ഉള്ളിൽ ആണല്ലോ എന്നോർത്തുകൊണ്ടുള്ള പേടി കൊണ്ടും അവിടെ കിടന്ന ഒരു കസേര എടുത്ത് ഡോറിലേയ്ക്ക് അടിക്കാൻ ഓങ്ങിയതും പെട്ടന്ന് ഡോർ തുറന്നതും ഒരുമിച്ചു ആയിരുന്നു.

തിയറ്ററിൽ നിന്ന് ഇറങ്ങി വന്ന ഡോക്ടർ  രവി മേനോനും മറ്റ് ഡോക്ടർമാരും നേഴ്സ്മാരും ഒക്കെ എന്റെ നിൽപ്പ് കണ്ട് എന്താ സംഭവം എന്ന് അറിയാതെ പിറുപിറുക്കൻ തുടങ്ങി. പക്ഷെ ഞാൻ നോക്കിയത് മുഴുവനും രവി മേനോന്റെ മുഖത്തേയ്ക്ക് ആയിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോഴുള്ള പുള്ളിയുടെ ഞെട്ടൽ ഞാൻ ശെരിക്കും ശ്രദ്ധിച്ചിരുന്നു.

മുൻപിൽ ഡോക്ടർ  രവി മേനോൻ. പിറകിൽ ഓരോരുത്തർ ആയി ഇറങ്ങി വന്നു.ഞാൻ കൈയിൽ പിടിച്ചിരുന്ന കസേര താഴെ വെച്ച് രവി ഡോക്ടറോട് സംസാരിച്ചു.

” ഡോക്.,….ടർ… അ….. അമ്മ….. ”

കിതപ്പും പേടിയും വിറയലും ഒക്കെ കാരണം ചോദിക്കാൻ വന്നത് മുഴുവൻ ആക്കാൻ സാധിച്ചില്ല. ആ വള അത് എന്റെ അമ്മ തന്നെ ആണ്. അല്ലേൽ സ്കാനിംഗ് റൂമിലേയ്ക്ക് പോകുവാണ് എന്ന് പറഞ്ഞ ഡോക്ടർക്ക് ഇവിടെ വരേണ്ട ആവശ്യം ഉണ്ടോ.അപ്പോഴേക്കും നഴ്സ്മാരിൽ ആരോ ഹോസ്പിറ്റലിന്റെ മേലധികാരികളെ വിവരം അറിയിച്ചു.അവരുടെ ഫോൺ സംഭാഷണം എനിക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ തന്നെ ആയിരുന്നു.

എന്റെ പേടി മുഴുവനും അമ്മാവെക്കുറിച്ചു ഓർത്ത് ആയിരുന്നു. ഇതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും ഞാൻ അത് സഹിക്കും നേരിടും. പക്ഷെ അമ്മ…. അമ്മാവ്ക്ക് എന്തെങ്കിലും പറ്റിയാൽ. അത് ആലോചിക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. രവി ഡോക്ടറുടെ മുഖത്ത് നിന്ന് ഞാൻ കണ്ണ് മാറ്റിയിരുന്നതേ ഇല്ലായിരുന്നു. സമയം കടന്നുപോകും തോറും പുള്ളിക്കും ടെൻഷൻ ആകാൻ തുടങ്ങി. കർച്ചീഫ് എടുത്ത് മുഖത്തുകൂടി ഒഴുകുന്ന വിയർപ്പ് തുടയ്ക്കുമ്പോഴും ഡോക്ടറുടെ നോട്ടവും എന്റെ മേലേ തന്നെ ആയിരുന്നു.

” ഡോക്ടർ… ”

ഏതോ മെയിൽ നേഴ്സിന്റെ വിളി ഡോക്ടറേ തേടി എത്തി. അയാൾ ഡോക്ടറേ വിളിച്ച് മാറ്റി നിർത്തി എന്തൊക്കെയോ ഡോക്ടറോട്  സംസാരിക്കുന്നുണ്ടായിരുന്നു. അത് കേൾക്കുംതോറും ഡോക്ടറുടെ മുഖം കൂടുതൽ വിവർണ്ണം ആയി വന്നു. സംസാരം അവസാനിപ്പിച്ച് ഡോക്ടറും ആ നഴ്‌സും എന്റെ അടുത്തേയ്ക്ക് വന്നു.

” കുട്ടി എന്താണ് തന്റെ പ്രശ്നം…. എന്താണെങ്കിലും നമുക്ക് അത് സമാധാനപരമായി പരിഹരിക്കാം…..
താൻ ഞങ്ങളുടെ കൂടെ വരൂ….. ഹോസ്പിറ്റലിന്റെ എംടിയും അഡ്മിനിസ്ട്രേറ്റിവ് ഓഫീസറും ഒക്കെ വന്നിട്ടുണ്ട്….. ”

” ഇല്ല…….. ”

രണ്ട് കൈകളും ചെവിയിൽ പൊതിഞ്ഞുപിടിച്ചു നിന്ന് ഞാൻ അലറി.

” ഒരടി പോലും ഞാൻ ഇവിടെ നിന്ന് അനങ്ങില്ല…. എന്റെ അമ്മാവേ കിട്ടാതെ ഇവിടെ നിന്ന് ഞാൻ പോകില്ല….. പോകില്ല…. പോകില്ല……. ”

നല്ല ശബ്ദത്തിൽ തന്നെ ഞാൻ ഡോക്ടറോട് അലറിവിളിച്ചു പറഞ്ഞു.

കാര്യം കൈവിട്ട് പോയി എന്ന് ഡോക്ടർക്ക് മനസ്സിലായി. ബഹളം കേട്ട് കുറച്ചു പേരൊക്കെ കാര്യം അന്വേഷിച്ചു വന്നു എന്റെ അടുത്ത്. പക്ഷെ അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലായിരുന്നു ഞാൻ അപ്പോൾ. രവി ഡോക്ടർ വീണ്ടും മാറി നിന്ന് ഫോൺ ചെയ്യുന്നു. ഒരു ആശ്രയത്തിനെന്നോണം ഡോറിനിട്ട് അടിക്കാൻ ഉപയോഗിച്ച കസേര യിൽ ഞാൻ മുറുക്കെ പിടിച്ചു.രക്ഷയ്ക്ക് ഇത് ചിലപ്പോൾ വേണ്ടി വന്നേക്കും.

ഡോക്ടർ ഫോൺ ചെയ്ത് തിരിച്ചു വന്ന് രണ്ട് വേറെ ഡോക്ടർമാരെയും കൂട്ടി വീണ്ടും തിയറ്ററിന്റെ ഉള്ളിലേയ്ക്ക് കേറിയതും ഞാൻ വീണ്ടും കസേര പൊക്കി പിടിച്ചു സംസാരിച്ചു.

” നിൽക്കാൻ….. ഞാൻ സമ്മതിക്കില്ല…. ഇല്ല ഞാൻ സമ്മതിക്കില്ല…… ഇനിയും നിങ്ങൾ എന്തിനാ അതിനകത്തേയ്ക്ക് പോകുന്നത്…. ഞാനും വരും…. നിങ്ങൾ ഒറ്റയ്ക്ക്… ഇല്ല ഞാൻ സമ്മതിക്കില്ല….. ”

കസേര രവി ഡോക്ടർക്ക് മേലേ വീശികൊണ്ട് ആയിരുന്നു ഞാൻ അത് പറഞ്ഞത്.
എന്റെ ബഹളം കാരണംഅവർക്ക് അവരോടൊപ്പംഎന്നെയും അകത്തേയ്ക്ക് കയറ്റേണ്ടത്തായിട്ട് വന്നു.അവിടെ ബെഡിൽ ബോധം ഇല്ലാതെ കിടക്കുന്ന അമ്മാവേ കണ്ടതും എനിക്ക് സഹിച്ചില്ല. ഓടി അടുത്തേയ്ക്ക് ചെന്ന് ആർത്തു കരഞ്ഞു.

അവരുടെ തന്നെ സഹായത്തോടെ അമ്മാവേ എടുത്ത് വീൽചെയറിൽ ഇരുത്തി. ബോധം ഇല്ലാത്ത അമ്മാവേ കൊണ്ട് വീൽ ചെയറും ഉന്തി ഞാൻ അവരുടെ പിന്നാലെ നടന്നു. വിചാരണക്കായി. ഇനി എന്തും ആകട്ടെ. വരുന്നിടത്തു വെച്ച് കാണാം എന്ന് ഞാനും കരുതി. അമ്മാവേ കിട്ടിയാൽ അങ്ങനെ വെറും കയ്യോടെ ഇവിടെ നിന്ന് പോകാൻ പറ്റില്ല എന്ന് രവി ഡോക്ടർക്ക് വന്ന ആ ഫോൺ വിളിയിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു.പ്രശ്നം നിസാരമല്ല എന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ജീവനോടെ വെളിയിൽ ഇറങ്ങിയില്ലെങ്കിലും അമ്മാവേ എങ്ങനെയും രക്ഷപ്പെടുത്തണം. ചെകുത്താൻമാരുടെ അടുത്തേയ്ക്ക് ആണ് പോകുന്നത്. അതും ഒറ്റയ്ക്ക്. വെറും ഇരുപത് വയസ്സുള്ള ഞാനും ഇരുപത്തഞ്ചു വർഷത്തെ കാലപഴക്കവും പേരും പെരുമയുമുള്ള എൻ എ കെ യുടെ തലവനും.അയാൾ നല്ലവനോ കെട്ടവനോ ഒന്നും അറിയില്ല.

…,……………………..…………………………………………….

എൻ എ കെ……. നോഹ് എബ്രഹാം കളരിക്കൽ… വിശുദ്ധ വസ്ത്രം അണിഞ്ഞ എൻ എ കെ യുടെ എംഡി , ഡോക്ടർ റോഷൻ സ്കറിയ കളരിക്കൽ….. എൻ എ കെ യുടെ അഡ്മിനിസ്ട്രേറ്റീവ് എംഡിയുടെ സഹോദരൻ സ്കറിയ എബ്രഹാത്തിന്റെ മകൻ , കൂടാതെ ഡോക്ടർ രവി മേനോൻ, ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്ന മറ്റ് ഡോക്റ്റേഴ്സും നഴ്‌സുമാരും. അവരെല്ലാം ഒറ്റക്കെട്ടായി എംഡിയുടെ അടുത്ത് നിൽപ്പുണ്ട്. ഞാനും അമ്മയും അവർക്ക് മുഖത്തോട് മുഖമായി ഇപ്പുറത്തും.

മനസ്സിനുള്ളിൽ പേടി ഉണ്ടായിരുന്നെങ്കിലും ഇവിടെ നിന്ന് രക്ഷപെട്ടെ ഒക്കു എന്ന് ഞാൻ തീരുമാനിച്ചു. അതും ഇതിന്റെ സത്യാവസ്ഥ അറിഞ്ഞതിനു ശേഷം മാത്രം.

” മിസ്സ്‌ ജ്വാല അപ്പോൾ പറയു…. എന്താണ് തന്റെ പ്രശ്നം…. എന്തിനാണ് അങ്ങനെ ഒരു പ്രകടനം അവിടെ കാഴ്ച്ച വെച്ചത്…. ”

ഒന്നും അറിയാത്തത് ആണോ അതോ അഭിനയം ആണോ എന്ന് അറിയില്ലായിരുന്നു എനിക്ക് അദേഹത്തിന്റെ വാക്കുകളിൽ നിന്ന്. എന്തും ആകട്ടെ. ന്യായം എന്റെ ഭാഗത്ത്‌ ആണെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.

” അമ്മയ്ക്ക് യൂറിൻ പ്രശ്നവുമായി ആണ് ഞങ്ങൾ രവി ഡോക്റ്ററേ കാണാൻ വരുന്നത്. ഒരു സ്കാനിങ് ഉണ്ട്‌ എന്ന് പറഞ്ഞിരുന്നു. അമ്മയെ അറ്റന്റർമാരുടെ കൂടെ വിട്ട് ഡോക്ടർ എന്നോട് ഫാർമസിൽ ചെന്ന് മെഡിസിൻ വാങ്ങാൻ പറഞ്ഞു. ഞാൻ ഞങ്ങളുടെ കൂടെ വന്ന ആളേ അത് ഏൽപ്പിച്ചു പെട്ടന്ന് തന്നെ തിരിച്ചു വന്നു. ഓപ്പറേഷൻ തിയറ്ററിന്റെ ആ വഴിയേ ആയിരുന്നു ഞാൻ തിരിച്ചു വന്നത്. അങ്ങനെ ആണ് അമ്മയെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത് കണ്ടത്. കൂടെ രവി ഡോക്റ്ററും ഉണ്ടായിരുന്നു. സ്കാനിംഗ് എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ഓപ്പറേഷൻ തിയറ്ററിൽ കൊണ്ടുപോയി. എനിക്കെന്തോ അപകടം തോന്നി. അതാണ് ബഹളം വെച്ചത് ”

ഞാൻ പറഞ്ഞത് അത്രെയും എംടിയും മറ്റ് ഡോക്റ്റേഴ്‌സും കേട്ടുകൊണ്ടിരുന്നു.എംടി തന്നെ ആയിരുന്നു ബാക്കി കാര്യങ്ങൾ എന്നോട് സംസാരിച്ചതും.

” കുട്ടി…. തനിക്ക് എന്തോ തെറ്റിധാരണ സംഭവിച്ചിരിക്കുക ആണ്….. യാതൊരു കാരണവും ഇല്ലാതെ ഒരാളെ ഓപ്പറേഷന് ഡോക്റ്റേഴ്സ് കയറ്റും എന്ന് തനിക്ക് തോന്നുന്നുണ്ടോ….. ”

അദ്ദേഹത്തിന്റെ ആ ഒഴിക്കാൻ മട്ടിലുള്ള മറുപടി എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

” ശെരിയാണ്…. എന്തെങ്കിലും ഒരു കാരണം ഉണ്ടാകും എന്ന് എനിക്കും അറിയാം…. എങ്കിൽ ഡോക്ടർ രവി മേനോൻ താങ്കൾ പറയു…… ”

ഒരു നിമിഷം നിർത്തി ഞാൻ ഡോക്ടർ രവി മേനോന് നേരേ തിരിഞ്ഞു നിന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

” യൂറിൻ പ്രശ്നവുമായി വന്ന എന്റെ അമ്മാവ്ക്ക് എന്തിനാണ് ബ്ലഡ്‌ ടെസ്റ്റ്‌ പറഞ്ഞത്….. പിന്നെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും മിസ്സ്‌ അരുന്ധതിക്ക് ഇല്ല എന്നാലും നിങ്ങളുടെ ഒരു സമാധാനത്തിന് വേണ്ടി സ്കാനിംഗ് ചെയ്യാം എന്ന് പറഞ്ഞ ഡോക്ടർ എന്തിനാണ് സ്കാനിംഗ് ചെയ്യാതെ അമ്മയെ ഓപ്പറേഷൻ തിയറ്ററിൽ കൊണ്ടുപോയത്.. ”

എന്റെ ഓരോ ചോദ്യങ്ങളിലും ഡോക്ടർ നല്ലപോലെ തന്നെ വിയർക്കുന്നുണ്ടായിരുന്നു. ഇത്രെയും ഒക്കെ ഞാൻ തന്നെ ആണോ ധൈര്യത്തോടെ ചോദിച്ചത് എന്ന് എനിക്കും അത്ഭുതം തോന്നി. എവിടുന്നോ കിട്ടിയ ധൈര്യം. പിന്നെ എന്റെ അമ്മാവുടെ അവസ്ഥ.

” അത്….. അത്… പിന്നെ…. മിസ്സ്‌ അരുന്ധതിക്ക്…… ആ മിസ്സ്‌ അരുന്ധതിക്ക് പെട്ടന്ന് ഒരു നെഞ്ചു വേദന വന്നു… ”

” ശെരി ഡോക്ടർ നെഞ്ചു വേദന വന്നു…..ഞാൻ സമ്മതിക്കുന്നു….
അതിനു എന്തിനാ ഓപ്പറേഷൻ….നെഞ്ചു വേദന വരുന്നവർക്കെല്ലാം ഓപ്പറേഷൻ ആണോ നടത്തുന്നത്……….ഡോക്ടർ അത് കൂടെ പറഞ്ഞേക്ക്… ”

അപ്പോഴും ബോധം തെളിയാതെ വീൽ ചെയറിൽ കിടക്കുന്ന അമ്മയെ ഒന്നൂടി ഞാൻ അടക്കിപിടിച്ചു.

എന്റെ ആ ചോദ്യത്തിൽ ഡോക്ടർ ശെരിക്കും വിയർത്തുപോയി. ഡോക്ടർക്ക് പറയാൻ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ വീണ്ടും എംടിയോട് സംസാരിച്ചു.

” കേട്ടില്ലേ സാർ…. ഞാൻ ചോദിച്ച ചോദ്യത്തിന് ഒന്നിനും ഡോക്ടർ രവി മേനോന് ഉത്തരം നൽകാൻ സാധിച്ചില്ല….. ഇപ്പൊ ഇതൊക്കെ എന്റെ തെറ്റിദ്ധാരണ അല്ലാന്ന് മനസ്സിലായില്ലേ…… എനിക്ക് ഇതിനുള്ള മറുപടി കിട്ടണം സാർ…..

എന്തുകൊണ്ട് അമ്മയെ ഓപ്പറേഷന് കയറ്റി… അമ്മയുടെ ബ്ലഡ്‌ ടെസ്റ്റ്‌ എന്ത് കാര്യം അറിയാൻ ആണ് എടുത്തത്…. പിന്നെ എനിക്ക് ഒരു കാര്യത്തിൽ കൂടെ സംശയം ഉണ്ട്‌ സാർ…..
രണ്ടാം നിലയിലുള്ള ഫാർമസിൽ അങ്ങനെ മരുന്ന് ഒന്നും കിട്ടാതെ വരുന്നത് അല്ലായിരുന്നു…. പക്ഷെ ഇന്ന് അങ്ങനെ സംഭവിച്ചു… എന്നെ മനഃപൂർവം ആ സമയത്ത് അവിടെ നിന്ന് മാറ്റി പോർച്ചിലെ ഫാർമസിൽ തന്നെ മരുന്ന് വാങ്ങാൻ അയച്ചു… അതും അവിടെ തിരക്ക് കൂടുതൽ ആണെന്ന് മനസ്സിലാക്കിയിട്ട് തന്നെ ആയിരിക്കുമല്ലോ….അങ്ങനെ ഞാൻ അമ്മയുടെ ഒപ്പം ഇല്ലാതെ വരുവാണേൽ നിങ്ങൾക്ക് ഓപ്പറേഷൻ ചെയ്യാലോ….. പിന്നീട് ഞാൻ ചോദിക്കുമ്പോൾ ഇതുപോലെ നെഞ്ചു വേദന എന്നൊക്കെ പറഞ്ഞു നിങ്ങൾക്ക് രക്ഷപ്പെടുകയും ചെയ്യാം….. പിന്നെ ഒരു രോഗിയുടെ കൂടെ ഉത്തരവാദിത്വപ്പെട്ട ഒരാൾ ഉള്ളപ്പോൾ ആ ആളുടെ അനുവാദം കൂടാതെ ആണോ ഇവിടെ ഉള്ള ഡോക്ടർമാർ  ഓരോന്ന് ചെയ്യുന്നത്…… ഇതിനൊക്കെ എനിക്ക് ഉത്തരം വേണം സാർ…… അത് പറയാൻ ഡോക്ടർ രവി മേനോൻ ബാധ്യസ്ഥൻ ആണ്….. അറിയാതെ ഞാൻ ഇവിടെ നിന്ന് പോകുകയും ഇല്ല….. ”

ശ്വാസം പോലും വിടാതെ  എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്ന എല്ലാ കാര്യങ്ങളും ഞാൻ ചോദിച്ചു നിർത്തി. ആരും ഒന്നുനും മറുപടി നൽകിയില്ല. പക്ഷെ ഡോക്ടർ റോഷൻ സ്കറിയ പതിയെ എന്റെ അടുത്തേയ്ക്ക് നടന്ന് വന്നു.

” നി അറിയാതെ ഇവിടെ നിന്ന് പോകില്ല അല്ലെ….. ”

അത് ഒരു ഭീഷണി തന്നെ ആയിരുന്നു. പക്ഷെ പേടിച്ച് പിന്മാറാൻ ഞാൻ തയാർ അല്ലായിരുന്നു. ഞാൻ അയാളോട് കുറച്ച് കൂടെ അടുത്തേയ്ക്ക് നിന്ന് ആ കണ്ണിൽ നോക്കി തന്നെ മറുപടി നൽകി.

” എനിക്ക് വ്യക്തമായ മറുപടി കിട്ടാതെ ഇവിടെ നിന്ന് ഞാൻ ഒരടി അനങ്ങില്ല… ”

ഞാനും അതെ രീതിയിൽ തന്നെ തിരിച്ചു പറഞ്ഞു.

” അച്ചോ…. ”

സെക്യൂരിറ്റിയുടെ വിളി ആയിരുന്നു ഞങ്ങളെ ഒക്കെ ബോധത്തിലേയ്ക്ക് കൊണ്ടുവന്നത്. പെട്ടന്ന് തന്നെ അദ്ദേഹം സീറ്റിൽ നിന്ന് എണീറ്റു. അയാളുടെ ഓടി ഉള്ള വരവും എന്തോ കണ്ട് പേടിച്ച പോലുള്ള മുഖവും കണ്ടതോടെ എന്തോ പ്രശ്നം ഉണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.

” അച്ചോ…. താഴെ ആളുകൾ ഒക്കെ കൂടിയിരിക്കുന്നു..,….. ഏതൊക്കെയോ ന്യൂസ്‌ ചാനലിൽ നിന്നും ആളുകൾ ഉണ്ട്‌….പിന്നെ….., പോലീസും വന്നിട്ടുണ്ട്….. ”

അപ്പോൾ മാത്രം… അപ്പോൾ മാത്രം ആയിരുന്നു ആ സമയം വരേ പിടിച്ചു നിർത്തിയിരുന്ന പുറത്തേയ്ക്ക് വിടാൻ ഭയന്ന ശ്വാസം ഞാൻ ഒട്ടൊരു ആശ്വാസത്തോടെ വിട്ടത്.

അപ്പോഴേക്കും സ്ഥലം എസ് ഐയും രണ്ട് മൂന്ന് പോലീസുകാരും അകത്തേയ്ക്ക് കയറി വന്നു. അദ്ദേഹം ആദ്യം തന്നെ നോക്കിയത് അമ്മാവേ ആയിരുന്നു.അദ്ദേഹം ചുരുക്കി എന്നോട് കാര്യങ്ങൾ തിരക്കി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അമ്മാവേ അവിടെ തന്നെ വീണ്ടും ചെക്കപ്പിന് വേണ്ടി കയറ്റി. കാരണം നേരത്തോട് നേരം ആയിട്ടും അമ്മാവ്ക്ക് ബോധം തെളിഞ്ഞിട്ടില്ലായിരുന്നു. പിന്നെ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലും സമയം മുൻപോട്ട് പോകുന്നതുകൊണ്ട് അമ്മാവ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ചിന്ത. അമ്മാവേ കാഷ്വാലിറ്റിയിൽ കയറ്റി പരിശോധന ആണ്. അപ്പോഴേക്കും അപ്പാ ഓടി കിതച്ചു വന്നു. അത്രെയും നേരം പിടിച്ചു നിർത്തിയ സങ്കടം എല്ലാം കൂടെ ഞാൻ അപ്പാവുടെ നെഞ്ചിലേയ്ക്ക് ഒഴുക്കിവിട്ടു.

അതിന് ശേഷം ആയിരുന്നു അപ്പാവുടെ നിർദേശപ്രകാരം ഡോക്ടർ രവി മേനോന് എതിരെ കംപ്ലയിന്റ് എഴുതി നൽകിയത്. അതിന്റെ നടപടിയിൽ ഡോക്ട്ടറേ പോലീസ് അറസ്റ്റ് ചെയ്തു.

ആറു മാസത്തെ അന്വേഷണത്തിന് ശേഷം ഇന്ന് ആണ് കേസിന്റെ വിധി വരുന്നത്. ഞാനും അമ്മാവും ഉണ്ടാകണമെന്ന് ആദ്യം കേസ് അന്വേഷിച്ചിരുന്ന എസ് ഐ പറഞ്ഞിരുന്നു. കോടതിയിൽ നിന്ന് കേസ് നമ്പർ വിളിച്ചതും ഞങ്ങൾ അകത്തു കേറി. ജഡ്ജി വിധി പറഞ്ഞു.

“””” രണ്ടായിരത്തി ഇരുപത്തി ഒന്നാം ആണ്ട് ഒക്ടോബർ മാസം ഇരുപത്തി ആറാം ദിവസം എൻ എ കെ ഹോസ്പിറ്റലിൽ അരുന്ധതി സാവന്ത് എന്നാ സ്ത്രീക്ക് നേരേ നടന്ന കൊലപാതക ശ്രമവും അതിന് ശേഷം നടത്താനിരുന്ന അവയവ കടത്തിനും നേതൃത്വം നൽകിയ എൻ എ കെ ഹോസ്പിറ്റലിൽ യൂറോളജിസ്റ്റ് വിഭാഗം ഡോക്ടർ രവി മേനോനും ഹോസ്പിറ്റലിന്റെ എംടിയുടെ സഹോദരൻ സക്കറിയ എബ്രഹാം കളരിക്കലിനും പത്തു ലക്ഷം രൂപ പിഴയും ജീവപര്യന്തം ഇരുപത്തി നാല് വർഷം കഠിനതടവും വിധിച്ചിരിക്കുന്നു.

അവയവ കടത്തിലെ രണ്ട് മുഖ്യ കണ്ണികളേ പിടി കൂടാൻ സാഹചര്യം ഒരുക്കിയത് ഈ കേസിലെ വാതിയുടെ മകൾ ആയ ജ്വാല സാവന്തിന്റെ അപ്രതീക്ഷിതമായ ഇടപെടൽ ആണ്. ആയതിനാൽ തന്നെ കോടതിയുടെ അഭിനന്ദനങ്ങൾ ജ്വാല സാവന്തിന് നേരുന്നു.

മുംബൈ കേന്ദ്രമായി പ്രവൃത്തിക്കുന്ന അവയവ കടത്തിന്റെ ബാക്കി കണ്ണികളെ പിടികൂടാനും അവർക്ക് തക്കതായ ശിക്ഷ നല്കാനും വേണ്ടി ഈ കേസിന്റെ കുറ്റപത്രം മുംബൈ പോലീസിന് കൈമാറുന്നു “”””

………………………………………………………………………

കേസിന്റെ വിധി വന്നതിന് ശേഷം ഞാൻ ആലോചിക്കുവായിരുന്നു അപ്പോൾ അങ്ങനെ ഒരു കാര്യം പെട്ടന്ന് ചിന്തയിൽ വന്നില്ലാരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു എന്റെ അവസ്ഥ. അമ്മവേയും കൂട്ടി എംടിയേ കാണാൻ പോകാൻ  നേരത്ത് ആയിരുന്നു അവിടെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന ഒരു നോട്ടീസ് ശ്രദ്ധിച്ചത്. ഹെല്പ് ലൈനിന്റെ നമ്പർ. രക്ഷിക്കണം ഞാൻ അപകടത്തിൽ ആണെന്ന് മെസ്സേജ് അയച്ചു. സ്ഥലം എസ് ഐ വരുന്നത് വരേ അത് അദ്ദേഹത്തിന്റെ നമ്പർ ആണെന്ന് അറിഞ്ഞിരുന്നില്ല.

ഒക്കെയും വിധി ആണ്. അമ്മാവെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചതും മെഡിസിൻ ഓട്ടോ ചേട്ടന്റെ കൊണ്ട് വാങ്ങിപ്പിക്കാൻ സാധിച്ചതും ഹെല്പ് ലൈൻ നമ്പറിൽ മെസ്സേജ് അയക്കാൻ തോന്നിയതും ഒക്കെ വിധി ആണ്. ഇത്രെയും വലിയൊരു അപകടം ഇതിന് പിന്നിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.
എന്തായാലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇനി അങ്ങോട്ടേക്ക് പെടാനിരുന്നവർക്ക് ഒരു മുൻകരുതലും അറിയാതെ ആണേലും കൊടുക്കൻ സാധിച്ചു. ഇതിൽപരം സന്തോഷം വേറെന്തു വേണം.

ഒരു പുഞ്ചിരിയോടെ അഭിമാനത്തോടെ തലയുയർത്തി പിടിച്ചു കൊണ്ട് തന്നെ ഞാൻ ആ കോടതി മുറ്റത്തു കൂടെ നടന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Arjun
Arjun
1 year ago

mikacha katha

Corona Diaries By Anandu KR
Editor
Reply to  Arjun

🥰

arya
arya
1 year ago

ഇഷ്ടമായി

Corona Diaries By Anandu KR
Editor
Reply to  arya

☺️🥰

abhishek
abhishek
1 year ago

വീണ്ടും എഴുതു

Corona Diaries By Anandu KR
Editor
Reply to  abhishek

തീർച്ചയായും 🥰

About The Author

malayalam story

നത്ത്

ഭാഗം 1 ഉമ്മാമ മരണപ്പെട്ടതിന്റെ നാല്പതാം നാൾ, നാല്പതുവായിരക്കലും മറ്റും കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. രാവിലെ സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ യത്തീംഖാനയിലെ

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....
malayalam short story

കറ കളഞ്ഞ സ്നേഹം

ഇത്രയും അന്ധമായി, നിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന, നീയൊരു വിഡ്ഢിയാണ് ജിയ……. ! അവസരം കിട്ടിയാൽ ഏതൊരു ഭർത്താവും അവനവന്റെ തനി സ്വഭാവം കാണിക്കും….! നമ്മൾ പെണ്ണുങ്ങൾ പാവങ്ങളാണ്,

....

ഗീതസ്തുതി

സമയം രാവിലെ അഞ്ചരയോട് അടുക്കുന്നതെ ഉണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയിൽ വെളിച്ചം വീണിട്ടും ഉണ്ടായിരുന്നു. പുലർകാലേ വീശുന്ന തണുത്ത കാറ്റിൽ കുളിർ കോരുന്നുണ്ടായിരുന്നുവെങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ

....