ആരെഴുതി നിൻ നീല മിഴി കവ്യമായ്
നിൻ ചൊടികൾ വർണമായ്
നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ
ഞാനെന്ന മീനിന്ന് നിൻ മിഴി പൊയ്കയിൽ നീന്താൻ തുടിച്ചിടുന്നു
നീ ഇല്ലാ നേരമെൻ നെഞ്ചില് തീയാവും
നീ വന്ന നേരം ആ തീയില് നീർ വീഴും
അനഞ്ഞൊരു തീയിലായ് പുകയുന്ന പുക പോലെ വാനിൽ പറക്കുന്നു ഞാൻ
പാറുന്നൊരീയെന്നെ കാറ്റ് പോൽ വന്ന് നീ
അകറ്റുന്നു പൊൻ താരമെ


കാലപ്പൂട്ട്
നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത