പ്രണയത്തിന്റെ തറക്കല്ല്

കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്നു. ബസ്സിൽ കേറുമ്പോൾ തുടങ്ങുന്ന സംസാരം അങ്ങ് കോളേജിൽ എത്തുന്നവരെ തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അന്നത്തെ യാത്രയിലും ഇതുപോലെ ഒരുപാട് സംസാരങ്ങൾ ഉണ്ടായി.

എന്നാൽ ഒരൽപ്പം കഴിഞ്ഞതും അനിയൻ ഒരു പെൺകുട്ടിയോട് കാര്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കാര്യം തിരക്കിയപ്പോഴാണ് അതൊരു ദിവ്യ പ്രണയത്തിന്റെ തറക്കല്ല് നാട്ടലാണെന്ന് മനസിലായത്. എന്തായാലും ഇടയ്ക്ക് കയറാനോ അങ്ങോട്ട് ശ്രദ്ധിക്കാനോ നിന്നില്ല. കക്ഷി വളരെ കാര്യമായിത്തന്നെ പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു, കൂടെ നിന്ന ബാക്കി സുഹൃത്തുക്കൾ ഇതെല്ലാം ഒരു സിനിമ കാണുന്നത് പോലെ ആകാംക്ഷയിൽ നോക്കി നിന്നു.

ഒടുവിൽ ആ രംഗങ്ങളിൽ നിന്ന് രക്ഷ നേടുവാനായി വീട്ടുകാരും കൂടി അറിയണം എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് മാറുവാൻ തുടങ്ങിയപ്പോഴാണ് ഞാൻ അവന്റെ കൂടപ്പിറപ്പാണെന്ന കാര്യം ഓർമ്മയിൽ വന്നത്.

“അതെ കൊച്ചേ, ഞാൻ ഇവന്റെ സ്വന്തം ചേട്ടനാണ്.ഇവന് ചീത്ത ശീലങ്ങളൊന്നുമില്ല ആള് പാവമാണ്. നിങ്ങളുടെ കാര്യത്തിൽ എനിക്ക് എതിർപ്പൊന്നുമില്ല.”

അവൾ എന്റെ മുഖത്തേയ്ക്ക് ദയനീയമായി ഒന്ന് നോക്കി. ഒരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലല്ലേ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. കൂടെ നിന്നവരും അനിയനുമൊക്കെ ഇതുകേട്ട് അൽപ്പ നേരം എന്നെ നോക്കി നിന്നു. എന്തിരുന്നാലും എന്റെ അനിയനായി പോയില്ലേ കൈവിടാൻ പറ്റുമോ!!!

അവരുടെ കോളേജിന്റെ അടുത്ത് ബസ് നിർത്തിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ തിടുക്കത്തിൽ ഇറങ്ങി പോയി. ഞങ്ങൾ വീണ്ടും പഴയതുപോലെ നാട്ടുകാര്യങ്ങളും പറഞ്ഞു യാത്ര തുടർന്നു…

എന്തായാലും ഇത്രയുമൊക്കെ ആയിട്ടും ഒടുവിൽ ക്ലാസ്സ്‌ എല്ലാം കഴിഞ്ഞപ്പോഴേയ്ക്കും സഹോദരന്റെ ആദ്യ പ്രണയം കേരളത്തിന്റെ ഏതോ ഒരറ്റത്തേയ്ക്ക് വണ്ടി കയറി….

അതെ ഒരു കൊച്ചു പ്രണയകഥയുടെ അവസാനം, അത്ര മാത്രം!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

ഓൺലൈൻ കോഴി

ഭർത്താവു ഗൾഫിൽ പോയതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാ R u feeling alone? ഉറങ്ങിയോ ? U r looking So beautiful…. ഒരു റിക്വസ്റ്റ് അയച്ചാൽ

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....

മാജിക്

അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം. കടയിൽ വല്ലാത്ത തിരക്കായതുകൊണ്ട് അൽപ്പം ക്ഷമയോടെ മാറി നിന്നു. അൽപ്പ നേരം ഫോൺ കയ്യിലെടുത്തു നോക്കിയെങ്കിലും കാര്യമായിട്ട്

....

ചിറകിന്റെ നിറം

  “ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ? അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്?

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....