മുറ്റത്തെ പ്ലാവിൽ നിന്നും വീഴുന്ന പ്ലാവില എടുത്തു കഞ്ഞി കുടിച്ചിരുന്ന ബാല്യം
മുറ്റത്തും തൊടിയിലും ഓടിനടന്ന് പൂക്കൾ പറിച്ച് കളിച്ചു നടന്നിരുന്ന ബാല്യം
മാങ്ങ മുട്ടപ്പഴം ചാമ്പങ്ങ ജാതി എല്ലാം പറിച്ചു കഴിച്ചിരുന്ന നടന്നിരുന്ന കാലം
ജാതി എന്ന് പറയുമ്പോൾ ജാതി മരം മാത്രം ഓർമ്മയുണ്ടായിരുന്നു ഒരു ബാല്യം
കൂടെ കളിച്ചു നടന്ന അവരുടെ വർണ്ണവും മതവും ഒന്നും നോക്കാതെ ചോറ്റുപാത്രം പാതി പകുത്തു കൊടുത്ത കാലം
നന്മയും തിന്മയും വ്യത്യാസം അറിയാതെ ജീവിച്ചിരുന്ന കാലം
കുട്ടിയല്ലേ വിട്ടേക്കു എന്ന് പറഞ്ഞു ശകാരങ്ങൾ മറികടന്ന് കാലം
ഈ പച്ചപ്പും ഹരിതാഭയും ഇന്ന് നമുക്ക് സ്വന്തം എന്ന് ആഞ്ഞ് വിശ്വസിച്ചിരുന്ന കാലം
എവിടെയോ കാലിടറി പോയ ബാല്യം
തിരിച്ചു കിട്ടുമോ ആ കാലം
ഓർമ്മയിലെന്നും ഒരു വസന്തമായി…
ഓൺലൈൻ കോഴി
ഭർത്താവു ഗൾഫിൽ പോയതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാ R u feeling alone? ഉറങ്ങിയോ ? U r looking So beautiful…. ഒരു റിക്വസ്റ്റ് അയച്ചാൽ