best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ..
ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്..
ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോൾ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,..
സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം കൊതിപ്പിച്ചു കടന്നു കളയുക അതായിരുന്നു എന്റെ ഒരു രീതി..
ചിലങ്ക, ഋതു, നിള, കനി, നിരഞ്ജന… അങ്ങനെ എത്രയെത്ര പേർ ജീവിതത്തിൽ വന്നും പോയിക്കൊണ്ടും ഇരുന്നു..
പക്ഷെ അവരിലൊന്നും കാണാത്ത ഒരു പ്രത്യേകത അമ്മ എനിക്ക് നേരെ നീട്ടിയ ഫോട്ടോയിൽ ഞാൻ കണ്ടു…
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, പെണ്ണ് കാണലും ഉറപ്പിക്കലും വിവാഹവും ഒരു മാസത്തിനുള്ളിൽ നടന്നു
അങ്ങനെ തെന്നൽ എന്ന സുന്ദരിപെണ്ണ് എന്റെ നല്ലപാതിയായി ചാർജെടുത്തു..
ആദ്യ രാത്രിയിൽ റൂമിനകത്തേക്ക് കടന്ന് തെന്നൽ വാതിൽ അടച്ചു ലോക്ക് ചെയ്തപ്പോൾ തന്നെ ഒരു മാസ്മരിക സുഗന്ധം അവളുടെ മേനിയിൽനിന്നും ആ മുറിയൊട്ടാകെ പരക്കുന്നത് ഞാനറിഞ്ഞു.
അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നൽ കുത്തിയിരുന്നപ്പോൾ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി..
ആ തുടുത്ത മുഖത്തു ഒരു കട്ടിപ്പ് തോന്നുന്നുണ്ടോ.. ?
ഹേയ്.. ചിലപ്പോ നാണത്താൽ മുഖം വീർത്തതാവും.. കൊച്ചുകള്ളി..
ഒന്നൂടി അവളിലേക്ക് ചേർന്നിരുന്നു ആ മേനിയിൽനിന്നും ഉത്ഭവിക്കുന്ന മാസ്മരിക ഗന്ധം ഞാൻ മൂക്കുവിടർത്തി വലിച്ചുകേറ്റി..
ലൈറ്റ് ഓഫ്‌ ചെയ്യട്ടെ..
ഒരു കള്ളച്ചിരിയോടെ തെന്നലിന്റെ കാതിൽ സ്വകര്യം പറഞ്ഞുകൊണ്ട് ബെഡ്ലാമ്പിന്റെ സ്വിച്ചിൽ കൈ പരതുമ്പോഴാണ് അവൾ സംസാരിച്ചു തുടങ്ങിയത്..
എനിക്കൊരു കാര്യം പറയാനുണ്ട്…
തെന്നൽ മുഖം താഴ്ത്തി പറഞ്ഞു..
എന്താ മോളു വേഗം പറയ്., നമുക്ക് കിടക്കണ്ടേ രാവേറെയായ് മോളു..
ചിറിനുണഞ്ഞുകൊണ്ട് ഞാനത്രയും പറഞ്ഞൊപ്പിച്ചു…
ഞാൻ ലെസ്ബിയനാണ്…
ആ വാക്കുകൾ വലതു ചെവിയിലൂടെ ഒരു വണ്ടിനെപ്പോലെ എന്റെ തലച്ചോറിലേക്ക് മുരണ്ടുകയറി..
എന്തൂട്ട്‌… നീ എന്തൂട്ടാ പറഞ്ഞെ.. ?
കട്ടിലിൽനിന്നും ചാടി എണീറ്റ് ഞാൻ തെന്നലിനെ നോക്കി ചോദിച്ചു..
മനസ്സിലായില്ലേ, ഞാനൊരു ലെസ്ബിയനാണ്.. പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വവർഗാനുരാഗി..
തെന്നൽ പതർച്ചയില്ലാത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലൊരു തോന്നൽ..
എടീ കാലമാടത്തി, നിനക്ക് ഈ വിവരം കല്യാണത്തിന് മുന്നേ പറയാമായിരുന്നില്ലേ.. ?
എനിക്കപ്പോൾ പറയാൻ തോന്നിയില്ല, മാത്രവുമല്ല നാട്ടുകാരുടെ മുൻപിൽ എനിക്ക് ഒരു ഭർത്താവായി കാണിക്കാൻ ഒരാളു വേണം..
കട്ടിലിൽ കാലാട്ടിയിരുന്നു തെന്നൽ നിസ്സാരമായി അത് പറഞ്ഞപ്പോൾ എന്റെ മനോനില ആകെ തെറ്റി..
എന്റെ സ്വപ്‌നങ്ങൾ, എന്റെ ജീവിതം, എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കാൽകീഴിലിട്ടു ചവിട്ടി മെതിച്ചിരിക്കുന്നു ഈ പിശാശ്..
എടീ, ഈ ആദ്യരാത്രി നിന്റെ അവസാനരാത്രി ആണെടി കാറച്ചി എരുമേ.., നിന്നെ ഞാനിന്ന് കൊല്ലുടി….
അത്രേം മനസ്സിൽ പറഞ്ഞു ആ ലെസ്ബിയൻ പിശാശിനു നേരെ ഞാൻ നോക്കിയപ്പോൾ കണ്ട കാഴ്ച.. !
ഓളൊരു വല്യ പോസ്റ്റർ ചുമരിലെ ആണിയിൽ തൂക്കിയിടുന്നു..
കുറച്ചു നിമിഷം വികാര തീവ്രതയോടെ തെന്നൽ ആ പോസ്റ്ററിലേക്ക് നോക്കി നിന്നപ്പോൾ ഞാനും ഒന്നെത്തി നോക്കി അതിലേക്ക്…
ദേവ്യേ…. സണ്ണി…, സണ്ണി ലിയോൺ.. !
കൊച്ചിയിൽ വന്നിറങ്ങിയ സണ്ണി ചേച്ചി ആരാധകർക്ക് ഫ്ലയിങ് കിസ്സ്‌ കൊടുക്കുന്ന ഫോട്ടോയാണ് തെന്നൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്നത്… അതിലേക്കാണവൾ ആരാധനയോടെ മതിമറന്നു നോക്കികൊണ്ടിരിക്കുന്നത്..
തെന്നലിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനാണ് ആ നിമിഷം തോന്നിയതെങ്കിലും കൈകാലുകൾ തളരുന്നപോലെതോന്നി കട്ടിലിന്റെ ഒരെറ്റത്ത് കുത്തിയിരുന്നു..
നല്ല ക്ഷീണം, രാവിലെ തുടങ്ങി ക്യാമറക്ക് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്നതാ.. ഞാൻ ഉറങ്ങാൻ പോണ് എന്ന് പറഞ്ഞു തെന്നൽ കട്ടിലിന്റെ പകുതിയും കയ്യേറി ഒരുവശം ചെരിഞ്ഞു കിടന്നു..
മരവിച്ച മനസ്സുമായി ഞാൻ ഓൾടെ ആ കിടപ്പ് നോക്കി, കട്ടിലിൽ ചിതറി കിടക്കുന്ന മുല്ലപൂക്കളെ നോക്കി… മോഹഭംഗത്തോടെ ഒരുപിടി മുല്ലപൂക്കൾ വാരിയെടുത്ത് കൈവെള്ളയിലിട്ടു ഞെരിച്ചമർത്തി…
പുല്ല്‌പായയിൽ കിടന്നത്കൊണ്ടാകാം നേരം വെളുത്തപ്പോൾ നട്ടെല്ലിനു ഒരു പിടുത്തം..
പായ ചുരുട്ടി കട്ടിലിനടിയിലേക്ക് വെച്ചു നോക്കിയപ്പോൾ തെന്നലിനെ കാണുന്നില്ല..
കുളിമുറിയിൽ നിന്നും മൂളിപ്പാട്ട് കേട്ടപ്പോൾ മനസിലായി ഓള് അതിനകത്ത് ഉണ്ടെന്ന്..
ഈശ്വരാ, ഇന്നലെ രാത്രി നടന്നതെല്ലാം ഒരു സ്വപ്നം ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അതാ വരുന്നു തെന്നൽ..
കുളി കഴിഞ്ഞുള്ള വരവാണ്..
മുടിത്തുമ്പിൽ നിന്നും ഉതിർന്നു വീഴുന്ന ജലകണങ്ങൾ അവളുടെ ഇളം മഞ്ഞ നിറത്തിലുള്ള നൈറ്റിയുടെ പിറക് വശം നനക്കുന്നുണ്ട്.. ഛായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും ചുവന്നു തുടുത്തിരുന്നു.. ഞാനിന്നലെ ചാർത്തികൊടുത്ത താലിമാല തെന്നലിന്റെ നനഞ്ഞ കഴുത്തിൽ സർപ്പത്തെപ്പോലെ പിണഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ മറ്റൊന്നും ഓർക്കാതെ തെന്നലിന്റെ പിറകിലൂടെ ചെന്നു ഉടുമ്പടക്കം കെട്ടിപിടിച്ചു ആ നനഞ്ഞ കഴുത്തിലേക്കൊന്നു മുഖം ചേർക്കാൻ ഒരു ശ്രമം നടത്തി..
അടിവയറ്റിൽ ആനപ്പടക്കം പൊട്ടിയതുപോലൊരു പ്രകമ്പനം.. പുറത്തേക്കുയർന്ന നിലവിളി കടിച്ചമർത്തി വയറുപൊത്തി നിലത്തിരിക്കുമ്പോഴും തെന്നൽ ഏത് അടവ് പ്രയോഗിച്ചാണ് എന്റെ അടിവയറ്റിലേക്ക് മുട്ട് കയറ്റിയതെന്നാണ് എനിക്ക് മനസ്സിലാകാഞ്ഞത്..
തെന്നൽ ഒരു സ്ത്രീ ലംബടി മാത്രമല്ല, കളരി മർമ്മണി വിദ്യ പഠിച്ചിട്ടുള്ളവൾ കൂടി ആണെന്ന സത്യം അതോടുകൂടി എനിക്ക് മനസ്സിലായി…
ഒരാഴ്ച ആങ്ങനെ തട്ടീം മുട്ടീം കടന്നുപോയി.. കിടപ്പറയിൽ മാത്രമായിരുന്നു തെന്നൽ പുരുഷവിധ്വേഷിയുടെ മേലങ്കി അണിഞ്ഞത്.. അടുക്കളയിലും ബന്ധുഗൃഹങ്ങളിലും അവൾ ഇളം തെന്നലായി പാറി നടന്നു..
എന്റെ അമ്മക്കും അച്ഛനും അവൾ സ്വന്തം മകളായി, പെങ്ങളൂട്ടിക്ക് സ്വന്തം ചേച്ചിയായി, പക്ഷെ കിടപ്പറയിൽ എത്തിയാൽ തെന്നൽ സണ്ണിചേച്ചിയുടെ ആരാധിക ആവും..
ഈ ജീവിതം എങ്ങോട്ടാ ഈ പോകുന്നെ എന്ന് പുല്ലുപായിൽ മലന്നു കിടന്നു ഞാൻ ആലോചിക്കുന്ന സമയത്താണ് മേലെ കട്ടിലിൽ കിടക്കുന്ന തെന്നൽ ആരോടോ ഫോണിൽ കുണുങ്ങി ചിരിക്കുന്ന ശബ്ദം കേട്ടത്.
ചെവിയൊന്നു വട്ടം പിടിച്ചപ്പോൾ കേട്ടു എടീ പോടീ എന്ന മട്ടിലുള്ള സംസാരങ്ങൾ..
ഓഹ്.. ഈ പാതിരാത്രയിൽ ഇവൾ ഏത് അവളോടാ ഇത്രേം കൊഞ്ചികുഴയുന്നത്.. ?
ചിലപ്പോ മറ്റേ ടീംസ് ആരിക്കും ഇവൾടെ സ്വവർഗാനുരാഗികൾ ആയ കൂട്ടുകാരികൾ..
എന്റെ ഒരു വിധി നോക്കണേ, കേട്യോൻ ആയ ഈ ഞാൻ താഴെ പുല്ലുപായയിൽ പന പോലെ കിടക്കുമ്പോ സ്വന്തം ഭാര്യ പാതിരാത്രിയിൽ ആരോടോ കിന്നരിക്കുന്നു അതും ഏതോ പെണ്ണിനോട്..,
എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു,…
കല്യാണത്തിനു ശേഷം അവളെയും കൊണ്ട് ബുള്ളെറ്റിലുള്ള യാത്ര..വൈലറ്റ് പൂക്കൾക്ക് നടുവിലുള്ള ഫോട്ടോഷൂട്ട്, ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ, എല്ലാം പ്ലാൻ ചെയ്തു വെച്ചതായിരുന്നു.
ആലോചിച്ചപ്പോൾ കണ്ണൊന്ന് നീറി,..
തലച്ചോറിൽ നിന്നും കണ്ണുനീർ കൺകോണിലേക്ക് പുറപെട്ടു കഴിഞ്ഞു..
ഇല്ല, കരയില്ല, ആൺകുട്ടികൾ കരയാൻ പാടില്ല..
ആ രാത്രി മുഴുവനും ഉറങ്ങാതിരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ഒടുവിൽ ചില ഉറച്ച തിരുമാനങ്ങൾ എടുത്തു..
പിറ്റേന്ന് രാവിലെ ബുള്ളറ്റെടുത്തു ഒന്ന് പുറത്തിറങ്ങി ഉച്ചയോട് കൂടി വീണ്ടും വീട്ടിലെത്തി..
ബെഡ്റൂമിലെത്തിയപ്പോൾ തെന്നൽ മൊബൈലിൽ നോക്കി ഇരിക്കുന്നത് കണ്ടു..
അവൾക്കരുകിലേക്ക് ചെന്നപ്പോൾ ചോദ്യഭാവത്തിൽ തെന്നൽ മുഖത്തേക്ക് നോക്കി..
ഞാനൊരു യാത്ര പോവുകയാണ്.. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.. മുൻപേ കരുതിയിരുന്നതാണ്‌ കല്യാണത്തിന് ശേഷം ഭാര്യയെയും കൂട്ടി ഒരു യാത്ര..
ഇനീപ്പോ അതൊന്നും നടക്കില്ല,..
ഒരു നെടുവീർപ്പോടെ അത്രയും പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കടലാസ് അവൾക്ക് നേരെ നീട്ടി..
ഡിവോഴ്സ് പേപ്പർ ആണിത്.. തിരിച്ചു വരുമ്പോഴേക്കും ഒപ്പിട്ടു വെച്ചാൽ മതി.. ഇവിടാരും ഒന്നും അറിയില്ല, എന്തെങ്കിലും നുണ തിരിച്ചു വരുമ്പോഴേക്കും ഞാൻ കണ്ടുപിടിച്ചോളാം..
ഒന്നും മിണ്ടാതെ അവളാ പേപ്പർ വാങ്ങി..
ഒരാഴ്ച്ചക്കുള്ള ഡ്രസ്സ്‌ എല്ലാം ബാഗിൽ കുത്തി നിറച്ചുവെക്കുമ്പോൾ ഒരിക്കൽ പോലും തെന്നൽ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കിയില്ല..
എല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി റൂമിലെത്തിയപ്പോൾ അവളവിടെ ഇല്ല..
ഇനീപ്പോ ഒരു യാത്ര ചോദിക്കേണ്ട ആവശ്യമില്ല, എല്ലാം അവസാനിച്ചു..
അമ്മയും അച്ഛനും പുറത്തെവിടെയോ പോയത്‌ നന്നായി, യാത്രക്കിടയിൽ എപ്പോഴെങ്കിലും ഫോൺ ചെയ്തു പറയാം എല്ലാം വിശദമായി..
ബാഗും ചുമലിലേറ്റി ബുള്ളറ്റിന്റെ ചാവിയുമെടുത്തു പുറത്തിയപ്പോൾ ആ കാഴ്ച കണ്ടു..
ജീൻസും ജാക്കെറ്റും അണിഞ്ഞു ബുള്ളെറ്റിനടുത്ത് നിൽക്കുന്നു തെന്നൽ.. !
കയ്യിൽ ഒരു ചെറിയ ബാഗും ഉണ്ട്..
എന്റെയും ഒരു വല്യ ആഗ്രഹം ആർന്നു ബുള്ളറ്റിൽ ഒരു ദീർഘയാത്ര.. എന്തായാലും ഒറ്റക്കല്ലേ പോകുന്നത്, പിറകിലെ സീറ്റ് കാലി.. ഞാനൂണ്ട് കൂടെ..
ഇടവഴിയിൽ നിന്നും ഹൈവേയിലേക്ക് ബുള്ളെറ്റ് ഓടിച്ചുകയറ്റുമ്പോൾ പിറകിൽ നിന്നും തെന്നലിന്റെ പതിഞ്ഞ സ്വരം കേട്ടു..
എന്നെ വിവാഹം ചെയ്യുന്നതിന് മുൻപ് എത്രപേരെ പ്രണയിച്ചിട്ടുണ്ട്.. ?
ങേ… !
ഉള്ളിലൊരു ഇടിമിന്നൽ ആഴ്ന്നിറങ്ങി.. പക്ഷെ നുണ പറയാൻ തോന്നിയില്ല..
കുറച്ചുപേർ ഉണ്ട്..
എല്ലാരേം പ്രണയിച്ചു പറ്റിച്ചു അവസാനം എന്നെ വിവാഹം കഴിച്ചു അല്ലേ.. ?
പതിഞ്ഞതെങ്കിലും ചാട്ടുളി പോലെ മൂർച്ചയേറിയ ചോദ്യം വീണ്ടും ചെവിക്കരുകിൽ മുഴങ്ങി..
ഉം.. അതേ..
അപ്പോഴും നുണപറയാൻ തോന്നിയില്ല..
ആശയും മോഹവും നൽകി പ്രണയിച്ചതിനു ശേഷം നിസ്സാരമായി കയ്യൊഴിയുമ്പോൾ ആ പെൺകുട്ടികളുടെ മനസ്സിൽ എന്താണെന്ന് ചിന്തിച്ചിരുന്നോ ഒരിക്കലെങ്കിലും.. ?
ഇല്ല.., പക്ഷെ തന്നെ വിവാഹം കഴിച്ചതിനു ശേഷം മറ്റൊരു പെണ്ണിനെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.. സത്യം..
ഉം, ഈ വിവാഹാലോചന വന്നപ്പോൾ തന്നെ കഥകൾ എല്ലാം അറിഞ്ഞിരുന്നു ഞാൻ.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് താലി കെട്ടാൻ കഴുത്ത് നീട്ടിതന്നതും..
തെന്നലിന്റെ വാക്കുകൾ കേട്ടതും ഞാൻ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി..
മുഖം തിരിച്ചു ഞാനവളെ ഒന്ന് നോക്കി..
വണ്ടിവിട് മാഷെ..
തെന്നൽ ചിരിച്ചുകൊണ്ട് പറഞ്ഞു..
ബുള്ളെറ്റ് ആയാസപെട്ട് വലിയൊരു ചുരം കയറുമ്പോൾ പെട്ടെന്ന് ചെവിയിൽ തെന്നലിന്റെ ചുണ്ടുരുമ്മി..
ലെസ്ബിയൻ ആണെന്ന കല്ലുവെച്ച നുണ വിശ്വസിച്ചു അല്ലേ.. ?
ങേ.. അപ്പൊ അതല്ലേ ശരിക്കും.. ?
ഞാൻ അവിശ്വസനീയതയോടെ വീണ്ടും തലവെട്ടിച്ചു ഓളെ നോക്കി..
മുന്നോട്ട് നോക്കി ഓടിക്ക് കൊരങ്ങാ..
തെന്നൽ എന്റെ തല ബലമായി മുന്നോട്ട് തിരിച്ചു പിടിച്ചുകൊണ്ട് തുടർന്നു..
പുല്ലുപായയിൽ കിടന്നു മനസ്സ് നീറ്റുന്നത് ഞാൻ കണ്ടാർന്നു.. ഇത്രനാളും ചെയ്ത കുറുമ്പുകൾക്കുള്ള ശിക്ഷയാണെന്നു കരുതിയാൽ മതി ഒരാഴ്ച മനസ്സിൽ കൊണ്ടുനടന്ന ആ വിങ്ങൽ…, അല്ലെങ്കിലേ ആ പെങ്കുട്യോൾടെ ശാപം ഏട്ടന്ടെ വരും തലമുറക്ക്മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാൻ പോകുന്ന കുട്യോൾക്ക്.. അതിനു ഞാൻ സമ്മതിക്കൂല മോനെ..
നിഷ്കളങ്കതയോടെ അവളത് പറയുമ്പോൾ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ..
മൊട്ടകുന്നിന്റെ മുകളിൽ വൈലറ്റ് പൂക്കൾക്ക് നടുവിൽനിന്നു സെൽഫി എടുക്കുമ്പോൾ തെന്നലിനൊരു സംശയം..
ഈ വൈലറ്റ് പൂക്കൾക്ക് എന്താ ഇത്ര പ്രത്യേകത.. ?
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേർത്തു പിടിച്ചു മനസ്സിൽ പറഞ്ഞു..
ഉവ്വാ ദിപ്പോ പറയാം.. ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയൻ അല്ല മാവോയിസ്റ്റാണെന്ന്‌ പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി..
Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

One 54

Looking through the viewfinder of his DSLR camera, twenty-seven-year-old Anand adjusted the focus as the sun started to dip down

....

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....

ഒരു MRF കഥ

ആ ചോറുണ്ണുമ്പോൾ വല്ലാത്തൊരു സങ്കടം മനസ്സിൽ നിറഞ്ഞു… വീടിനു തൊട്ടടുത്തുള്ള പറമ്പിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനു പോലും പിടികൊടുക്കാതെ സമാധാനപരമായ ജീവിതം മുന്നിൽ കണ്ടുകൊണ്ട് ഈയുള്ളവനും സുഹൃത്തുക്കളും

....

Thoughts

സ്വസ്ഥത, സമാധാനം അഥവാ സ്വൈര ജീവിതം അതാണല്ലോ മനുഷ്യരുടെയെല്ലാം പരമമായ നേട്ടം ! പക്ഷെ അവിടെ വരെ എത്താൻ കഷ്ടപ്പാടുകൾ ഏറെ ഉണ്ടുതാനും. ബാല്യവും കൗമാരവും യൗവനവും

....

നല്ല പാതി

” ഡോക്ടർ ആളേ കിട്ടിയിട്ടുണ്ട് കേട്ടോ. ഇപ്പോഴാ ആ കുട്ടി വിവരം വിളിച്ച് പറഞ്ഞത് ഇനി ഇന്ദ്രനോട്‌ പറഞ്ഞോളൂ ” ” ആരാടോ ആൾ താൻ കണ്ടോ

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....