വിവാഹ ശേഷം ആദ്യമായാണ്
ഞങ്ങൾ പരസ്പരം തർക്കിക്കുന്നത്…,
അതും വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം….,
കാരണം നിസാരമാണ്….,
ഒരു മനുഷ്യനിലെ സ്നേഹം മുഴുവൻ എവിടെയാണ് എന്നതിനെ ചൊല്ലിയാണു തർക്കം…..!
അവൾ പറയുന്നു ഹൃദയത്തിലാണെന്ന്……!
ഞാൻ പറയുന്നു
ആണിന്റെ സ്നേഹം ഹൃദയത്തിലല്ലാന്ന്…!
പിന്നെ എവിടെയാണെന്ന അവളുടെ ചോദ്യത്തിനു ഞാൻ ഉത്തരം പറഞ്ഞില്ല….,
പകരം മറ്റൊന്നവളോട് പറഞ്ഞു…,
പെണ്ണിന്റെ സ്നേഹം ഹൃദയത്തിലാണെന്നും …,
ആണിന്റെത് പറഞ്ഞാൽ അവൾ വിശ്വസിക്കില്ലാന്നും……,
അതോടെ അവൾക്ക് അതറിയാൻ വലിയ ആകാംക്ഷയായി…..,
അതു പറയാതെ എന്നെ വിടില്ലെന്നായി…..,
അവസാനം പറയാൻ ഞാൻ തയ്യാറായി…..!
ഞാൻ പറഞ്ഞു…,
ഇരു കൈകൾ”
അതുകേട്ടതും അവൾ പറഞ്ഞു
മണ്ണാങ്കട്ട”…!!!
ഞാനവളോട് പറഞ്ഞു ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് വിശ്വസിക്കില്ലാന്ന്…..!
അവസാനം അവളെ അടുത്തു നിർത്തി ഞാൻ തന്നെ പറഞ്ഞു കൊടുത്തു….,
നിന്നെ നിന്റെ അച്ഛന്റെ കൈകളിൽ നിന്നു ഏറ്റു വാങ്ങുമ്പോൾ മുതൽ അതു തുടങ്ങുന്നു…..,
ഏറ്റവും സ്നേഹത്തോടെ നിന്നെ എന്റെ കൈ ഏറ്റു വാങ്ങുന്നത്….,
നിന്റെ കഴുത്തിൽ താലി കെട്ടുന്നത്….,
നെറുകയിൽ സിന്ദുരം ചാർത്തുന്നത്….,
നീ എന്റെതു മാത്രമാവുന്ന വേളയിൽ നിന്നെ തഴുകുന്നത് തലോടുന്നത്….,
ചില സമയങ്ങളിൽ ഇരു കൈകളിലായി വാരിയെടുക്കുന്നത്….,
നിന്റെ കണ്ണുകൾ നിറയുന്ന നേരങ്ങളിൽ നിന്റെ പൂമുഖം കൈകുമ്പിളിൽ കോരിയെടുത്ത് കണ്ണീർ തുടക്കുന്നത്…..,
നിന്നെ നെഞ്ചോട് ചേർത്തു പിടിക്കുന്നത്…..,
ഏതു പ്രശ്നങ്ങൾക്കിടയിലും നിന്നെ ചേർത്തു പിടിച്ചു സംരക്ഷിക്കുന്നത്….,
ഉണരും വരെ നിന്നെ എന്റെ ഇരുകൈകൾക്കുള്ളിലാക്കി ഉറക്കുന്നത്….,
എത്ര വലിയ പ്രതിസന്ധിയിലും മറ്റൊന്നിന്നും വിട്ടു കൊടുക്കാതെ
നിന്റെ വലതു കരം ചേർത്തു പിടിക്കുന്നത്…..,
ഇതിനെല്ലാം അപ്പുറം
ഒരച്ഛന്റെ ഏറ്റവും പവിത്രമായ വാൽസല്ല്യത്തോടെ നമ്മുടെതായ മകളെ തൊടുന്നതും തലോടുന്നതും
ഈ കൈകൾ തന്നെ…..,
അവിടെ ഈ കൈകൾ തന്നെ അച്ഛനാവുന്നു….,
മനസ്സ് എല്ലാം ഒാർഡർ ഇടുകയേ ഉള്ളൂ അത് പ്രാവർത്തികമാക്കാൻ കൈകൾ തന്നെ വേണം….,
ഹൃദയത്തിൽ എത്ര സ്നേഹമുണ്ടെങ്കിലും കൈകളിലെക്കതു കടത്തിവിടാതെ ഒന്നും ചെയ്യാനാവില്ല….,
എന്റെ സ്നേഹമാണ് എന്റെ കൈകൾ….!
തുടർന്ന്
ഞാൻ അവൾക്കു നേരെ കൈ നിവർത്തിയതും അവൾ അതിനുള്ളിലെക്ക് കയറി വന്നു…,
ഇരു കൈകളാൽ
ഞാനവളെ ചേർത്തു പിടിച്ച്
തർക്കം അവസാനിപ്പിച്ചു…..!!!