തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു ..
എല്ലാ പുസ്തകത്തിന്റെ മുകളിലും എണ്ണപ്പാട് അവൾ സമ്മാനിച്ചത് ആണ്
അറിയാത്ത മട്ടിൽ അവളുടെ നിറഞ്ഞ കേശം എന്റെ പുസ്തകത്തോട് ചേർത്ത് ഇടും ..
ആ മുടി ഇഴകളിൽ എന്റെ വിരലുകൾ പരതുമ്പോൾ നാസിക തുളച്ചു കേറുന്ന തുളസി കതിരുകളുടെ വാസന .. ഒരു ലഹരിക്കും തരാൻ പറ്റാത്ത ഹരം ആയിരുന്നു ..
ഒരിക്കൽ വാക മരത്തിന്റെ ചുവട്ടിൽ ചേർത്ത് പിടിച്ച നെറ്റിത്തടത്തിൽ ചാർത്തിയ സിന്ദൂരം .
വിയർപ്പ് പൊടിഞ്ഞു അക്ഷിയിലേക് ചായവെ …അവൾ അതീവ വിലോഭ ആയിരുന്നു.
കാതിലയിൽ തട്ടുമ്പോൾ അവളുടെ വിസ്‌ഫാരിത നേത്രദൃഷ്‌ടി എന്നിൽ ചിരി പടർത്തി.
എന്നോട് എന്നും ചേർന്ന് ഇരിക്കാൻ പ്രിയപെടുന്നവളെ …
ജീവിതകാലം മുഴുവൻ കൂടെ കൂടിയപ്പോൾ , സകല ചരാചരങ്ങളുടെയും വിഹാരരംഗം ആയ ഈ ഭൂമിയിൽ ഏറ്റവും യോഗശാലി ഞാൻ എന്ന് നിനച്ചു ..
അര്‍ബുദം വന്നു .. അവളുടെ മുടി ഇഴകൾ മുറിച്ചപ്പോളും, തുളസിയുടെ ഗന്ധം വിട്ട് പോയിരുന്നില്ല ,, ആ ചൂര് എന്റെ ജീവനിൽ അത്രെയും ആഴത്തിൽ അലിഞ്ഞു ചേർന്നിരുന്നു …
കാതിലകൾ ഊരി എന്റെ കയ്യിൽ ഏൽപ്പിച്ചോളും …പതറിയില്ല … അവൾക് വേണ്ടി ഞാൻ അത് ചേർത്ത് പിടിച്ചു ..
മനം മടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന് മോചിത ആയി , ചെറു യാത്ര മൊഴി പോലും പറയാതെ അവൾ പോയപ്പോൾ ..
ബാക്കി ആയത് സിന്ദൂര ചെപ്പ് ആയിരുന്നു …അവളുടെ വിയർപ്പ് തുള്ളികൾ . അഴക് പകർന്ന ആ ചുവന്ന പൊടിയിൽ മാത്രം എന്റെ മിഴിനീര്‍ പൊടിഞ്ഞു …
അറിയാതെ ………………..
Sangeetha suresh
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.