മട കെട്ടിതേവി
പുഴമീനെതേടി
തോട്ടുവക്കത്തൊരു മീശക്കാരൻ
രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ
പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു
കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ
അന്തിയ്ക്ക് ചെമ്മാനം നോക്കി
മഴയ്ക്ക് കാത്തിരിയ്ക്കും
നേരത്തന്തിമാനം കടുക്കണാ-
രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം
മണ്ണിന്റെ മണമറിഞ്ഞു
കാലത്തിൻ ദൂരമളന്നു വേഗത്തിൻ
വെള്ളിത്തേരായൊരു കൂറ്റൻ താളം
പച്ചപ്പിൻ പീലിവിരിച്ചൊരു മിന്നൽ രൂപം
അന്തിയ്ക്ക് കൂരിരുൾ നീക്കി മാരിവിൽ ചന്തം വിടർത്തി നാളത്തെ ഭൂമിയ്ക്കൊരു വെള്ളിത്തിങ്കൾ പാടത്തിന് പേരുമിനുക്കണ കർഷകത്തിങ്കൾ
******
ധനുസ്സ് സുഭാഷ്
Nice Poem