പാർവതി, വൈകിട്ട് ആറോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങി. നഗരത്തിൽ, അവൾ ഒരു ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു. തിരികെ ഹോസ്റ്റലിലേക്ക് പോകുമ്പോൾ നല്ല തിരക്കായിരുന്നു. റെയിൽവേ പോർട്ടർമാർ, കമ്പാർട്ടുമെൻ്റുകൾ തേടി ഓടുന്ന ആളുകൾ, ഭിക്ഷാടകർ, ചായ, കാപ്പി, ഭക്ഷണപ്പൊതികൾ, മാസികകൾ, മറ്റ് സാധനങ്ങൾ എന്നിവ വിൽക്കുന്ന കച്ചവടക്കാരും ഉണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു അവൾ.
“ചൂടുള്ള വാർത്ത” എന്ന പത്ര കച്ചവടക്കാരൻ്റെ വിളി കേട്ട് അവൾ അലസമായി സ്റ്റാൻഡിലെ പത്രത്തിലേക്ക് നോക്കി. എവിടെയോ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്.. അത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ലേ? അതിൽ എന്താണ് ചൂടുള്ള വാർത്ത? കുറച്ച് ആലോചിച്ച ശേഷം അവൾ ഫ്ലൈ ഓവറിലേക്ക് ഓടി. അഭ്യാസിയെപ്പോലെ രണ്ടോ മൂന്നോ പടികൾ ചാടിക്കടന്ന് അവൾ മറ്റ് യാത്രക്കാർക്കും മുൻപേ റോഡിലെത്തി. അവളുടെ മുഖത്ത് വിജയഭാവം.
ഒരു കിലോമീറ്റർ ദൂരത്തായിരുന്നു ഹോസ്റ്റൽ. തെരുവ് വിളക്കിൻ്റെ വെളിച്ചത്തിലൂടെ അവൾ നീങ്ങുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി കേട്ടു.
“മാഡം, നിങ്ങൾക്ക് നല്ല മണമുള്ള മുല്ലമാലകൾ വേണോ? കനകാംബരം മാലയും ഉണ്ട്.
പന്ത്രണ്ടു വയസ്സിൽ അൽപ്പം പ്രായമുള്ള അവൻ കാഴ്‌ച്ചയിൽ വളരെ ചെറുപ്പമായിരുന്നു. അവൻ്റെ കണ്ണുകൾ തിളക്കമാർന്നും മുഖം വളരെ സജീവവുമായിരുന്നു. അവൻ രണ്ട് ചെറിയ പൂക്കളുമായി നിൽക്കുന്നു. ഈ രാത്രിയിൽ ജോലി ചെയ്യുന്ന ഈ പൂവിൽപ്പനക്കാരൻ എത്ര മണിക്ക് വീട്ടിലേക്ക് മടങ്ങും? അവൻ ആരുടെ കൂടെയായിരിക്കും വീട്ടിൽ? പാർവതി വെറുതെ, ആലോചനാ നിമഗ്നയായി അവനെക്കുറിച്ച് ചിന്തിച്ചു നിന്നു.
“ദയവായി, മാഡം, രണ്ട് മുല്ല മാല കൾ വാങ്ങിക്കുക. വെറും മുപ്പത് രൂപ തന്നാൽ മതിയാകും”.
“ഞാൻ സാധാരണയായി ഓഫീസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുമ്പോൾ തലയിൽ പൂക്കൾ കെട്ടാറില്ല, പൂവ് വാങ്ങിയ ശേഷം ഞാൻ എന്തുചെയ്യണം?” എങ്കിലും, ഞാൻ അവൻ്റെ തോളിൽ ആർദ്രമായ കൈ വെച്ചു ചോദിച്ചു:
“നിൻ്റെ പേരെന്താണ്, എൻ്റെ കുട്ടി?”
“മഹേഷ്” അവൻ പേര് പറഞ്ഞു.
“നിൻ്റെ വീട് എവിടെയാണ്?
“അതാ അവിടെ, ഹനുമാൻ ക്ഷേത്രത്തിന് പുറകിലാണ്, മാഡം, നിങ്ങൾ എന്നിൽ നിന്ന് മാല എടുക്കില്ലേ?”
“മഹേഷേ, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടിൽ പോകാത്തത്? പഠിക്കുകയാണോ?”
“അതെ, ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു, നിങ്ങൾക്കു ഏതു മാലകൾ വേണം?
“ഇല്ല, വാങ്ങിയാലും ഞാൻ അത് ഉപയോഗിക്കില്ല, അത് വേറെ ആർക്കെങ്കിലും കൊടുക്കൂ.” അവൾ അവനെ മാറ്റി നിർത്തി വേഗം നടന്നു.
“മാഡം, അനിയത്തിയും രോഗിയായ അമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ. കുറേ നാളായി അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. എനിക്കും അനിയത്തിക്കും സ്കൂൾ ഫീസ് അടക്കാൻ നാളെ വരെ സമയമുണ്ട്. ഇനി ഒരു അൻപത് രൂപ കൂടി മതി. എങ്കിൽ മാത്രമേ എനിക്ക് വീട്ടിലേക്ക് പോകാനാകൂ.”
പാർവതിക്ക് കുറ്റബോധം തോന്നി.
അവൾ ബാഗിൽ നിന്ന് അമ്പത് രൂപ എടുത്ത് അവനു കൊടുത്തു.
“വീട്ടിലേക്കു പോകു മഹേഷ്, ആകെ ഇരുട്ടായി.” അവൾ നടന്നു നീങ്ങി.
“പൂക്കൾ, മാഡം,,” അവൻ കൈ നീട്ടി പറഞ്ഞു.
“മഹേഷേ, ഇത് നീ തന്നെ വെച്ചേക്കു , അല്ലെങ്കിൽ മറ്റാർക്കെങ്കിലും വിൽക്കു.”
അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സ്വന്തം ബാല്യത്തിൻ്റെ വേദന, ഉത്തരവാദിത്താൽ ജ്വലിച്ചു, അവളുടെ ചിന്തകളെ ദഹിപ്പിച്ചു.
അടുത്ത ദിവസം, സ്റ്റേഷനിലേക്ക് പോകുമ്പോൾ വാട്ടർ അതോറിറ്റി ചില അറ്റകുറ്റപ്പണികൾക്കായി പതിവ് റോഡ് അടച്ചതായി സൂചിപ്പിക്കുന്ന ഒരു ബോർഡ് അവൾ ശ്രദ്ധിച്ചു. സ്റ്റേഷനിലെത്താൻ, അവൾക്കു ടെമ്പിൾ റോഡ് വഴി ചുറ്റി മാറി പോകണം.
വഴിയിൽ , കൗതുകത്താൽ ടെമ്പിൾ റോഡ് പരിസരം തൂത്തുവാരുന്ന ഒരു സ്ത്രീയോട് പാർവതി തിരക്കി.
“പൂ വിൽക്കുന്ന ഒരു കുട്ടി- ഇവിടെയാണോ ആ മഹേഷിൻ്റെ വീട്?”
“അത് മുരുകൻ്റെ മകൻ ദുരൈ ആയിരിക്കണം. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവൻ പുസ്തകങ്ങളും മാസികകളും സ്റ്റേഷനറി സാധനങ്ങളുമായി റെയിൽവേ സ്റ്റേഷൻ്റെ പരിസരത്തു വിൽക്കാൻ പോകാറുണ്ട്. അവൻ്റെ അനുജത്തി വസുധയും പൂ വിൽക്കാൻ പോകുന്നു. ഈ പ്രദേശത്ത് മഹേഷ് എന്ന് ആരുമില്ല .
അവിടെ, അവൻ്റെ അമ്മ അവളുടെ താമസസ്ഥലത്തിനടുത്തായി നിൽക്കുന്നത് കാണാം. അവന്റെ അച്ഛനെ കാണണമെങ്കിൽ കടയിൽ പോയി നോക്കിയാൽ മതി.”
“തനിക്ക് എവിടെയോ കണക്കുകൾ തെറ്റി. ആരാണ് കള്ളം പറയുന്നത്? ” പാർവതി സ്വയം പറഞ്ഞു .
പാർവതി ആ വീട്ടീന്ന് അടുത്ത് എത്തി സംശയത്തോടെ നിന്നു.
“നിങ്ങൾ ദുരൈയെ കാണാൻ വന്നതാ.” അവർ ഗൗരവത്തോടെ ചോദ്യഭാവത്തിൽ അവളെ നോക്കി.
” നിങ്ങളുടെ കുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങേണ്ടതുണ്ടോ?”
“ഇല്ല. എനിക്ക് അവനെ ഒന്ന് കാണണം.” പാർവതി
ഉള്ളിലെ ഓട് മേഞ്ഞ വീടിനെ നോക്കി അവർ ” എടാ ദുരൈ ” എന്ന് ഉറക്കെ വിളിച്ചു.
തീ കൊളുത്തിയ പോലെ അവൻ ഓടി വന്നു. അവരെ കണ്ടപ്പോ ൾ അവൻ ഞെട്ടിയോ?
“ഇതാണോ ദുരൈയുടെ വീട്? സ്റ്റേഷനിലേക്കുള്ള വഴിയിൽ കുറച്ച് നോട്ട്ബുക്കുകൾ വാങ്ങാമെന്ന് കരുതി. നിൻ്റെ അച്ഛൻ എവിടെ?” അവൻ്റെ ദേഷ്യം കണ്ട് പാർവതി ചോദിച്ചു.
“അയ്യോ, അയാൾ വരാൻ വൈകും. അമിതമായി മദ്യപിച്ച്, വീടിന് ഒരു വിലയും നൽകാത്ത ഒരു മനുഷ്യൻ. ഈ ചെറുപ്പയ്യനാണ് അവന്റെയും അനുജത്തിയുടെയും വീട്ടുജോലികളുടെയും ചുമതല വഹിക്കുന്നതു .”
പാർവതി റോഡ് മുറിച്ചുകടക്കാൻ തിരിഞ്ഞു. അവൾ തെരുവ് മുറിച്ചുകടന്നപ്പോൾ, ദുരൈ അവരെ കാണാൻ തിടുക്കപ്പെട്ടു.
ശ്വാസം മുട്ടി അവൻ താഴ്ന്ന സ്വരത്തിൽ സംസാരിച്ചു. “മാഡം, ക്ഷമിക്കണം. വിൽപന നടത്താൻ, അച്ഛൻ പണ്ടേ ഞങ്ങളെ ഉപേക്ഷിച്ച് പോയ കഥ ഞാൻ മിനഞ്ഞെടുത്തതാണ്. എൻ്റെ സഹോദരിക്ക് അസുഖമായതിനാൽ ഞാൻ ഇന്നലെ പൂക്കൾ വിൽക്കാൻ കൊണ്ടുവന്നു. ഇതാ നിങ്ങളുടെ അമ്പത് രൂപ.” കൈ നീട്ടി നിയന്ത്രിക്കാനാവാതെ അവൻ്റെ വാക്കുകൾ തുടർന്നു.
പാർവതി അവൻ്റെ കവിളിൽ തലോടി പറഞ്ഞു, “നീ അത് സൂക്ഷിക്കൂ… എന്നാലും എന്തിനാ പേര് മാറ്റിയത്?”
അത്യാവശ്യമായാലും ഇല്ലെങ്കിലും കുറച്ച് സാധനങ്ങൾ വാങ്ങാൻ അവൾ 500 രൂപ കൂടി കൊടുത്തു.
വിസ്മയത്തോടെ, ടെപിൾ ടവറിന മുകളിൽ നിന്ന് താഴ്‌ന്നിറങ്ങുന്ന അസ്തമയ സൂര്യനേയും പാറുന്ന കാവിക്കൊടിയേയും നോക്കുമ്പോൾ ദുരൈക്ക് വാക്കുകൾ കിട്ടാതായി.