ഇനിയൊരിക്കലും ഈ നഗരത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. അങ്ങിനെയൊരു ഉറച്ച ബോധ്യം ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. എങ്കിലും ഈ നഗരത്തിനോട് വെറുപ്പൊന്നും ഇല്ലതാനും.
നാലഞ്ചു കൊല്ലം ഇങ്ങനെ കടന്നു പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
നേരത്തെ വിളിച്ചു ബുക്ക് ചെയ്ത ടാക്സി വന്നു മുന്നിൽ നിന്നു. കാറ് അതു തന്നെ എന്നു ഉറപ്പിച്ചു. കയ്യിലെയും,തോളിലെയും ബാഗുകൾ വണ്ടിയിലേക്ക് വെച്ച് കയറി ഇരുന്നു.
ബാംഗ്ളൂർ നഗരം,എന്നെ പലതും പഠിപ്പിച്ച നഗരം. മറക്കാനാവാത്ത നഗരം. തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന നഗരം.
എന്നെ സ്ലീവ് ലെസ്സ് ബ്ലൗസുകൾ ഇടാനും,ഉടുത്തു ഒരുങ്ങാനും പഠിപ്പിച്ച നഗരം.
വസ്ത്ര സ്വാതന്ത്രത്തിന് അത്ര മോശമൊന്നുമ്മല്ല ജനിച്ചു വളർന്ന നാടും,നഗരവും.
എങ്കിലും ഇതൊക്കെ ഇട്ടു അവിടെ നടന്നാൽ അവളെ മറ്റൊരു തരക്കാരി എന്നു മുദ്ര കുത്തും.
പഠിക്കുന്ന കാലത്ത് ടീ ഷർട്ടും ജീൻസും ഇട്ടതിന്റെ കോലാഹലം ഇന്നും മാറിയിട്ടില്ല. അന്ന് ക്ലാസ് ടീച്ചർ അമ്മയെ വിളിച്ചു ഇനിയൊന്നും പറയാനില്ല.
പഠിച്ചത് ആണേൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലും, അവിടെയാണേൽ ജയിലിനെ വെല്ലുന്ന ചിട്ടയും.
അന്ന് എന്റെ കൂടെ പഠിച്ച കുട്ടിക്ക് ഒരു ചെക്കനുമായി അടുപ്പമുണ്ടായി എന്ന വാർത്ത വളരെ പെട്ടന്ന് ടീച്ചർമാരുടെ ചെവിയിലും എത്തി.
അന്ന് തന്നെ അവളുടെ അച്ഛനെയും,അമ്മയെയും വിളിച്ചു ടി സിയും കൊടുത്തു വിട്ടു.
പോരാത്തതിന് അസംബ്ലിയിൽ വെച്ച് മറ്റുള്ള കുട്ടികളോടും മൈക്കിൽ വിളിച്ചു പറഞ്ഞു.
ഒടുവിൽ പഠിത്തവും കഴിഞ്ഞു അവിടെ നിന്നുമൊക്കെ ഓടി രക്ഷപ്പെട്ടു ബാംഗ്ളൂരിൽ എത്തി.
അന്ന് നടക്കാതെ പോയ പല മോഹങ്ങളും,സ്വപ്നങ്ങളും എല്ലാം നേടിയെടുത്തു. ഇന്നിതാ വീണ്ടും അതെല്ലാം എന്നിൽ നിന്നും ദൂരെക്ക് വഴുതി പോകും പോലെ.
കാറിൽ നിന്നും അവൾ പതിയെ പുറത്തേക്ക് നോക്കി. പുറത്തെ കാഴ്ചകൾ പുറകിലേക്ക് ഓടി മറഞ്ഞെങ്കിലും, ഓർമ്മകൾ അവളുടെ മുന്നിൽ സിനിമയിലെ ഫ്ലാഷ്ബാക്ക് വന്നുപോകും പോലെ മാറി മറഞ്ഞു കൊണ്ട് നിന്നു.
ഗുജറാത്തികൾ നടത്തുന്ന ഒരു ചെറിയ ബേക്കറിയും അതിനോട് ചേർന്നുള്ള ഒരു ചായ കടയും.
ചൂടു സമൂസയും,ഗുലാം ജാമും,മിൽക്ക് പേടയും, പിന്നെ അറിയാൻ പാടില്ലാത്ത ഒരുപാട് പലഹാരങ്ങൾ വേറെയും.
അത് കഴിക്കാൻ വേണ്ടി മാത്രം എന്നും റൂമിലെ രണ്ടു പേരെയും കൂട്ടി അവിടെ വന്നിരിക്കും. രണ്ടുപേർ എന്നു പറയുന്നതിലും നല്ലത് രണ്ടു ശരീരവും രണ്ടു പേരും ഉള്ള ഒരാൾ എന്നായിരിക്കും. അവര് ഇരട്ടകൾ ആയിരുന്നു. മേരിയും,റോസിയും അവരെ പറ്റി പറയാതെ ബാംഗ്ളൂർ ജീവിതം പൂർണ്ണമാകില്ല. രണ്ടു പേരും വീട്ടിൽ നിന്നും വന്നതാണ് എന്നു തന്നെ പറയാം.അവരുണ്ടായ അന്നു തന്നെയാണ് അതും സംഭവിച്ചത്. അവരുടെ കേസിൽ കിടന്ന തറവാടും, സ്ഥലവും അവർക്ക് തന്നെ കോടതിയിൽ നിന്നും വിധിയായി.
അതും കൂടെ ആയപ്പോൾ അവരുടെ അമ്മയും, കുടുംബക്കാരും അവരെ ദൈവത്തിന്റെ പുത്രികൾ ആയി കണ്ട് അവരെ മഠത്തിൽ വിട്ടു പഠിപ്പിച്ചു കന്യാസ്ത്രീകൾ ആക്കിക്കൊള്ളാം എന്നും നേർന്നു.
ഇതിൽ ചേരാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു. പണ്ട് കുടിയേറ്റ കർഷകർക്ക് ഭൂമി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ നടന്ന വലിയ സമരത്തിന്റെ മുൻ പന്തിയിൽ അയാളും ഉണ്ടായിരുന്നു. പഴയ സഖാവ് ജോൺ അവരുടെ സ്വന്തം അച്ഛൻ.
അയാൾ മാത്രം ഇതിനെ ശക്തമായ് എതിർത്തു നിന്നു. മക്കൾ പഠിച്ചു നല്ല നിലയിൽ എത്തി ജോലിയൊക്കെ നേടിയിട്ടല്ലേ കുടുംബത്തിൽ ഐശ്വര്യവും, എല്ലാം ഉണ്ടാകൂ എന്നായിരുന്നു അയാളുടെ പക്ഷം.
അതു കൊണ്ട് തന്നെ അവർ രണ്ടു പേരും അച്ഛന്റെ സ്നേഹത്തണലിൽ വളർന്നു വലുതായി. അവരെ അവിടുന്നു നിന്നും മാറ്റി പുറത്ത് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.
അവരിരുവരും നല്ലപോലെ തന്നെ പഠിച്ചു വളർന്നു. പഠിത്തം കഴിഞ്ഞു ഇരുവരും ബാംഗ്ളൂരുവിലേക്ക് മാറി സ്വന്തമായി ബിസിനസ്സ് തുടങ്ങി വിജയിപ്പിച്ചു. ഇന്ന് അവരുടെ വരുമാനം ആണ് ആ കുടുംബത്തിന്റെ ഐശ്വര്യവും, നിലനിൽപ്പും.
അങ്ങിനെ ഒരു ദിവസം ഞങ്ങൾ പതിവ് പോലെ ചായ കുടിക്കാൻ ഇറങ്ങി, പതിവ് പോലെ അല്ല കുറച്ചു നേരം വൈകിയിരുന്നു. മൂന്നു ചായയും,സമ്മൂസയൂം ഞങ്ങൾ ഓർഡർ ചെയ്ത കൂടെ വേറെ ഒരാളും ഓർഡർ ചെയ്തു ഞങ്ങളുടെ തൊട്ടു പുറകിൽ നിന്നും ആയിരുന്നു അവൻ ഉറക്കെ പറഞ്ഞത്. മുൻപിൽ ഞങ്ങൾ ആയതു കൊണ്ട് ഞങ്ങൾ അതും വാങ്ങി സീറ്റിൽ പോയി ഇരുന്നു. ഇരുന്ന പാടെ അവൻ വന്നു കന്നഡയിലും,ഇംഗ്ലീഷിലും ഉച്ചത്തിൽ എന്തോക്കെയോ പറഞ്ഞു
പോയി.
സംഭവം കടക്കാരനോട് ചോദിച്ചപ്പോൾ ആണ് അറിഞ്ഞത് അതു അവന്റെ പതിവ് ആയിരുന്നു എന്നു. അതു അറിയാതെ ആണ് ഞങ്ങൾ അത് കൊണ്ട് പോയത്. ഒന്നു കൂടെ പറഞ്ഞു കടക്കാരൻ, അവനൊരു മലയാളി ആണെന്ന്. അവന്റെ വാക്കുകളിൽ മലയാളി എന്നു തോന്നുന്ന ഒന്നും തന്നെ ഇല്ലായിരുന്നു.
ആദ്യ അടിപിടിക്കു ശേഷം പിന്നെയും അവനെ ഞങ്ങൾ കണ്ടു. ഇത്തവണ ഞങ്ങൾ അവനോട് പോയി പരിചയപ്പെട്ടു.
പേര് ശബരി ഇവിടെ ബിസിനസ്സ് ചെയ്യുന്നു എന്നു ചുരുക്കിയുള്ള സംഭാഷണം.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ മൂന്നു പേര് പതിയെ നാല് പേരായി.
നല്ല സൗഹൃദം,നല്ല പെരുമാറ്റം എല്ലാം കൊണ്ടും ഞങ്ങൾക്ക് അവനെ നന്നായി ബോധിച്ചു.
എന്റെ ആദ്യ മെട്രോ യാത്ര അവന്റെ കൂടെ ആയിരുന്നു. അന്ന് തന്നെയായിരുന്നു അവൻ എന്നോട് ഇഷ്ടമാണ് എന്നു പറഞ്ഞതും.
അതു എനിക്കു തട്ടി തെറിപ്പിക്കാൻ കഴിഞ്ഞില്ല ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു. പക്ഷെ അവൻ അവന്റെ വീട്ടുകാരെ പറ്റിയൊന്നും പറയാൻ യാതൊരു ഇഷ്ടവും ഉണ്ടായില്ല.
ശബരി അവന്റെ വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയിട്ട് ആറ് വർഷത്തോളമായി. വഴക്കെന്ന് പറഞ്ഞാൽ, അവന് ഇഷ്ടമില്ലാത്തത് പഠിക്കാൻ വീട്ടിൽ നിന്നും അവന്റെ അച്ഛൻ നിർബന്ധിച്ചു ചേർത്തു. അവനതിൽ അസ്സലായി തോറ്റു. അവന് ബിസിനസ് ആയിരുന്നു ഇഷ്ടം.
അങ്ങിനെ വീട്ടിൽ എല്ലാവരോടും വഴക്കിട്ട് കൂടെ പഠിച്ച സ്നേഹിതന്റെ കൂടെ ബാംഗ്ളൂരിലേക്ക് വണ്ടി കയറി.
പിന്നീട് എപ്പോഴോ സ്നേഹിതനിൽ നിന്നും മാറി അവൻ തനിച്ചായി. ഓരോന്നിന്റെ പുറകെ നടന്നു ഇപ്പോൾ ക്രിപ്റ്റോ കറൻസിയുടെ പിന്നാലെ കൂടി. ഇതിനിടക്ക് ഒരിക്കൽ പോലും അവൻ വീട്ടിലേക്കു പോയില്ല.
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു. ബാഗ് തുറന്നു ഫോൺ നോക്കിയപ്പോൾ ശബരിയുടെ കോൾ ആണ്. മൊത്തം പന്ത്രണ്ട് മിസ്സ്സ് കോൾ നാല് വോയിസ് മെസ്സേജും. വോയിസ് മെസ്സേജ് പ്ലേ ചെയ്തു. പോകും വഴി ഒന്നു കാണാൻ പറ്റുമോ ഞാൻ ഫ്ലാറ്റിൽ ഉണ്ട് എന്നായിരുന്നു അത്.
അവൾ പുറത്തെക്ക് നോക്കി.
അവന്റെ ഫ്ലാറ്റിൽ എത്താൻ പത്തു മിനിറ്റ് കൂടെ വേണം. മനസ്സ് പിടിച്ചു നിർത്താൻ പറ്റാതെ വണ്ടി ആ വഴിക്കു വിടാൻ ഡ്രൈവറോടു ആവശ്യപ്പെട്ടു.
എന്നും അങ്ങിനെ ആയിരുന്നു അവൻ വിളിച്ചാൽ മറുത്തൊരു വാക്ക് പറയാൻ എനിക്കു ആവില്ല. നോ എന്നു പറയേണ്ടിടത്തു അതു പറഞ്ഞില്ലേൽ ജീവിതത്തിൽ നമ്മൾ ഒരുപാട് വിഷമത്തകൾക്കു നടുവിലാകും. ജീവിതത്തിൽ യെസ് എന്ന വാക്കിനെക്കാൾ വിലയുണ്ട് ചില നേരത്തെ നോ പറച്ചിലിനു.
വണ്ടി നിറുത്തി ബാഗുകൾ എടുത്ത് ഇറങ്ങി.
ഫ്ലാറ്റിന്റെ ഗേറ്റിലെ സെക്യൂരിറ്റിക്കാരന് മുൻപ് അവിടെ വന്നു പോയതിന്റെ പരിചയം ഒരു തലയാട്ടലിലും,ചിരിയിലും ഒതുക്കി അവൾ മുകളിലേക്ക് കയറി.
അവന്റെ റൂമിന്റെ മുൻപിൽ വന്നു നിന്നു. കോളിംഗ് ബെൽ അടിക്കണോ എന്ന ചിന്തയിൽ ഒരു നിമിഷം അതിനെ നോക്കി നിന്നു. മനസ്സില്ലാ മനസ്സോടെ ബെൽ അടിച്ചു. കയറിപ്പൊര് എന്ന ശബരിയുടെ ശബ്ദം എന്നെ അതിനുള്ളിലേക്ക് വലിച്ചു കയറ്റി.
ഹോളിലെ സോഫയിൽ ചാരി ഇരുന്ന് തല മുകളിലേക്ക് ഉയർത്തി കിടക്കുകയാണ് ശബരി. മുന്നിൽ ടീപോയിയുടെ മുകളിൽ ചൂടാറിയ ചായ ക്ലാസ്, ഹാഷ്ട്രെയിൽ സിഗരറ്റു കുറ്റികൾ പരസ്പരം കെട്ടിപ്പുണർന്നു കിടന്നു. ബിസിനസ് മാസികകളും, പത്രങ്ങളും തലങ്ങും വിലങ്ങും ചിതറി കിടക്കുന്നു. എന്റെ കാൽ പ്പെരുമാറ്റം അവന്റെ കാതുകളിൽ പതിയെ വന്നു പതിച്ചു കാണണം. അടുക്കുംതോറും അവന്റെ വാക്കുകൾ ഞാനും കേട്ടു നടന്നു.
“വരണം എന്റെ നീലു… സോറി നീലിമേ.. വരണം ഇനി അങ്ങിനെയല്ല എനിക്ക് നിന്നെ വിളിക്കാൻ പറ്റൂ, ഇനി മുതൽ നീ മാറ്റൊരുവന്റെത് അല്ലേ?
എന്നും അവന്റെ ഇത്തരം വാക്കുകളിൽ ഞാൻ മുങ്ങി താണു പോയിരുന്നു.
ബാഗുകൾ നിലത്തു ഇറക്കി വെച്ചു .
“പറ ശബരീ എനിക്ക് വേഗം പോകണം “ അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“എവിടേക്ക് എന്നിൽ നിന്നും ആണോ നീ ഒളിച്ചോടുന്നത് “
അവന്റെ ചോദ്യത്തിന് വിഷാദമാണോ, പരിഹാസമാണോ എന്ന് വേർതിരിക്കുവാൻ ഞാൻ ഏറെ പണിപ്പെട്ടു.
“പോകാതെ പിന്നെ ഞാൻ ഇവിടെ എന്നും നിന്റെ കൂടെ നിൽക്കാനോ?
“നീ എന്നെ കല്യാണമൊന്നും കഴിക്കണ്ട. പോകണ്ട, നമുക്ക് ഒരുമിച്ചു ഇവിടെ നിൽക്കാം എന്നൊരു വാക്കെങ്കിലും നീ പറഞ്ഞോ? ഇല്ലാലോ?.
ഒരു നിമിഷത്തെ മൗനം ഞങ്ങളെ പരസ്പരം അപരിചിതരാക്കി.
മൗനത്തെ മുറിച്ചു കൊണ്ട് അവൻ തുടർന്നു.
“ എന്തിന്റെ പേരിലാണ് ഞാൻ നിനക്ക് വാക്ക് തരേണ്ടത്, ജീവിതത്തിൽ ഇതുവരെ എവിടെയും എത്താതെ നിൽക്കുന്ന ഞാൻ നിന്നെയും ദുരിതത്തിൽ ആക്കാനോ?
ഇന്ന് ഞാൻ നിന്നെ പിടിച്ചു നിർത്താനൊന്നും പോണില്ല. ഒരിക്കൽ കൂടി നിന്നെ ഒന്ന് കാണണം സംസാരിക്കണം എന്ന് തോന്നി അത്ര തന്നെ. “
അവന്റെ കണ്ണുകളിലെ നേരിയ നനവ് എന്നെ വീണ്ടും പ്രേമപരവശയും, ദുഃഖിതയും ആക്കി മാറ്റി.
അവൾ അവന്റെ അടുത്തേക്ക് ഓടിവന്നു വാരിപ്പുണർന്നു.
“ ശബരീ നിനക്ക് എന്നെ വീട്ടുകൊടുക്കാതിരുന്നുകൂടെ?
അവൾ തേങ്ങിയ ശബ്ദത്തിൽ ചോദിച്ചു
“ വേണ്ട നീലു നമുക്കു ഇതായിരിക്കും നല്ലത്”
അവന്റെ കൈകൾ അവളുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു.
അവന്റെ കൈകൾ അവളെ അമർത്തി തന്നിലേക്ക് കെട്ടിപിടിച്ചു. ഒരു നിമിഷം അവർ വീണ്ടും പഴയ നീലുവും, ശബരിയും ആയി തീർന്നു.
“ മറക്കോ നീ എന്നെ?
അവന്റ നെഞ്ചിലെ ചൂട് പറ്റി കിടന്നു കൊണ്ട് അവൾ ചോദിച്ചു.
“മറക്കാൻ സാധിക്കുമോ നീലു നിന്നെ? ഇല്ല ഒരിക്കലുമില്ല.
എത്ര കാലം കഴിഞ്ഞാലും നീ എന്നും എന്റെ സ്വന്തം നീലു ആയിരിക്കും.
നിനക്ക് എന്നെ എപ്പോഴും വിളിക്കാം, കാണാം. “
അവളുടെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ വിളിച്ചു.
“ നീലു…”
“ ഉം “.
അവൾ ഒന്ന് മൂളിക്കൊണ്ട് മാത്രം വിളികേട്ടു.
അവർ പതിയെ റൂമിലേക്ക് നടന്നു ചെന്ന് കട്ടിലിൽ ഇരുന്നു.
അവർ ഇരുവരും കട്ടിലിൽ മലർന്നു കിടന്നു.
“എത്രയെത്ര രാത്രികളിലും, പകലുകളിലും നമ്മൾ ഒരുമിച്ചു ഇവിടെ കഴിഞ്ഞു, അല്ലേ ശബരീ “?
“നീയാണ് എന്നിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്, എല്ലാ പ്രേമബന്ധങ്ങളും കല്യാണത്തിൽ കലാശിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ലാലോ, അല്ലേ ശബരീ?
അവൻ തിരിഞ്ഞു അവൾക്കു അഭിമുഖമായി കിടന്നു.
പുറത്തു സൂര്യൻ പകലിനെ ഇരുട്ടിൽ തനിച്ചാക്കി യാത്ര ചൊല്ലി തുടങ്ങിയിരുന്നു.
ജനാലയുടെ ചില്ലിലൂടെ സ്വർണ്ണ വെളിച്ചം റൂമിലേക്ക് പരന്നു. അതിൽ അവളുടെ മുടിയിഴകൾ കൂടുതൽ ശോഭയാർന്നു നിറഞ്ഞു.
അവൻ അവളുടെ മുടിയിഴകളിലൂടെ തലോടി.
അവൾ പെട്ടന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു.
“എന്തു പറ്റി “?
“ഹേയ് ഒന്നുമില്ല “.
പതിയെ അവനും എഴുന്നേറ്റു അവളുടെ അരികിൽ തൊട്ടിരുന്നു. അവളുടെ കഴുത്തിന്റെ പിൻഭാഗത്തു കൈകൊണ്ടു തഴുകി.
“ഇനിയുള്ള നാളുകൾ മറ്റൊരുവന്റെ തണുത്തുറഞ്ഞ താലി ഇവിടെ കിടക്കില്ലേ?
അവന്റെ ചോദ്യം വീണ്ടും അവളെ സങ്കടത്തിലേക്കു തള്ളിയിട്ടു.
“എന്റെ ചുടു ചുംബനത്തിൽ ആവണം അവന്റെ താലി കിടക്കേണ്ടത്. ഈ ചൂട് കൊണ്ട് അത് അലിഞ്ഞു തീരട്ടെ “.
“നിനക്ക് നമ്മുടെ ആദ്യ ചുംബനം ഓർമ്മയുണ്ടോ ശബരീ “?
“ മറക്കാൻ സാധിക്കുമോ നീലു,
ലിഫ്റ്റിൽ വെച്ച് ആദ്യമായി കിസ്സ് ചെയ്യുമ്പോൾ നീ പറഞ്ഞു നിന്റെ ചുണ്ടിനു സിഗരറ്റിന്റെ കയ്പ്പ് ആണെന്ന് പക്ഷെ നിനക്കത് ഇഷ്ടമായിരുന്നു. പിന്നീടെല്ലാം വലിച്ചു കഴിഞ്ഞപാടെ നിനക്ക് എന്നെ കിസ്സ് ചെയ്യണം. ഒരു തരം വാശ്ശിയോടെ നീ അത് ചെയ്തു “.
അവൻ അവളെ വീണ്ടും ചുണ്ടോടു ചുണ്ട് ചേർത്ത് ചുംബിച്ചു.
അവന്റെ ചുടുചുംബനത്തിൽ അവരിരുവരും പ്രേമപരവശയായി തീർന്നു.
അവൾ അവനെ കെട്ടിപ്പുണർന്നു. ഇരു ശരീരങ്ങളും നേരിയ കാറ്റു പോലും കടന്നു വരാത്ത വണ്ണം വരിഞ്ഞുമുറുകി.
“നിന്റെ ഗന്ധം എന്നിൽ ഇങ്ങനെ എന്നും നിറഞ്ഞു നിൽക്കുമോ നീലു? “
അവന്റെ ശബ്ദം നേരിയതും ഇടറിയതുമായിരുന്നു.
“ നിൽക്കും, എന്റെ ഗന്ധം നിന്നിലും നിന്റെ മുറിയിലും, നിന്റെ ലോകത്തിലും, ഓർമ്മകളിലും എല്ലാം നിറഞ്ഞു നിൽക്കും.”
അവൾ പതിയെ അവന്റെ ഷർട്ട് ഊരിമാറ്റി.
അവളുടെ വസ്ത്രങ്ങളും അഴിച്ചു മാറ്റി.
ഇരുവരും ഒരു ബന്ധനത്തിലും അകപ്പെടാതെ പൂർണ്ണ നഗ്നരായി നിന്നു.
മുറിയിലെ സ്വർണ്ണ വെളിച്ചം അവരെ പ്രണയത്തിന്റെ നോക്കാത്ത ദൂരത്തു എത്തിച്ചു നിർത്തി.
അവളുടെ നഗ്നമായ മാറിടങ്ങൾ അവനിൽ നിറഞ്ഞു നിന്നു.
“എന്റെ ഗന്ധം ഇവിടം നിറയട്ടെ “
ജനാലയുടെ അരികിൽ പോയി പുറത്തേക്ക് നോക്കി നിന്നുകൊണ്ട് അവൾ പറഞ്ഞു.
അവൻ പുറകിൽ പോയി വീണ്ടും കെട്ടിപുണർന്നു നിന്നു.
“നമുക്കു ഇങ്ങനെ മുറിയുടെ മുക്കിലും, മൂലയിലും പോയി നിൽക്കാം “.
അവൾ അവനെയും കൊണ്ട് കെട്ടിപ്പുണർന്നുകൊണ്ട് പതിയെ നടന്നു.
അവൾ വീണ്ടും കട്ടിലിൽ മലർന്നു കിടന്നു.
പ്രണയത്തിന്റെയും, രതിയുടെയും നീരുറവകൾ കട്ടിലിലും, മുറിയിലും നിറഞ്ഞൊഴുകുവാൻ തുടങ്ങി. അവൻ അതിലിലേക്ക് ഇറങ്ങി നിന്നു നനഞു.
അവളുടെ മേൽചുണ്ടിലെ പൊടിഞ്ഞു നിന്ന വിയർപ്പുകണികകൾ അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു.
കഴുത്തിന്റെ പുറകിൽ പിടിച്ചു കൊണ്ട് അവളിലേക്ക് അവനെ വരിഞ്ഞമർത്തി.
ഇരു ശരീരത്തിന്റെയും ഗന്ധം അലിഞ്ഞു ചേർന്ന് പുതിയൊരു സ്വർഗ്ഗകവാടം പണിതുയർന്നു, കവാടത്തിന്റെ സ്വർണ്ണപടികളിലേക്ക് അവരിരുവരും നടന്നു നീങ്ങി.
“എന്നെ നഷ്ടപെടുന്നതിനു ഞാൻ നിനക്ക് തരുന്ന മോക്ഷവും, ശാപവും ആണിത് “.
അവളുടെ വാക്കുകളിൽ അതിരറ്റ പ്രേമവും, കരച്ചിലും തളം കെട്ടി നിന്നു.
അവന്റെ സിഗരറ്റിന്റെ പാക്കിൽ നിന്നും ഒന്നെടുത്ത് അവളുടെ വിയർപ്പിൽ മുക്കി ചാലിച്ചു ചേർത്ത് അവളത് കത്തിച്ചു നൽകി.
സിഗരറ്റിന്റെ പുകയിൽ അവളുടെ ഗന്ധം നിറഞ്ഞിരുന്നു.
“ നീ വലിക്കുമ്പോൾ ഇനി എന്റെ ഗന്ധം നിന്നിൽ നിറഞ്ഞു കുമിയണം “
അവനതു ആർത്തിയോടെ വലിച്ചു തീർത്തു.
“ നിന്റെ സ്നേഹത്തിൽ എന്നെ ഇങ്ങനെ കെട്ടി താഴ്ത്തല്ലേ നീലു.. പിന്നീട് എനിക്കതിൽ നിന്നും കയറി വരുവാൻ കഴിയില്ല, ഞാനതിൽ മുങ്ങി ചാവുകയേയുള്ളു. “
അവൻ അവളുടെ കാൽക്കൽ വന്നിരുന്നു.അവളുടെ കാൽപാദങ്ങൾ എടുത്തു അവന്റെ കണ്ണുകളിൽ ചേർത്ത് പിടിച്ചു. കാലിനടിയിലെ നനഞ്ഞ തണുപ്പ് അവന്റെ കണ്ണുകളെ നേർത്തതാക്കി.
കട്ടിലിൽ മലർന്നു കിടന്നു അവൾ, എന്തോ നേടിയെടുത്തവളെ പോലെ പറഞ്ഞു
“ എനിക്ക് നിന്റെ കുഞ്ഞിനെ പ്രസവിക്കണം,അടുത്ത ജന്മത്തിലേക്ക് കാത്തു നിൽക്കുവാൻ എനിക്ക് ആകില്ല ഈ ജന്മം തന്നെ എനിക്ക് നിന്നെ വേണം. മറ്റൊരുവന്റെ കുഞ്ഞിന് ഞാൻ നിന്റെ പേരിടില്ല.നിന്റെ പേരും, കണ്ണുകളും, ചുണ്ടുകളും, നീണ്ട മൂക്കും, കോലൻ മുടിയും നിനക്ക് മാത്രം, അല്ല. എനിക്ക് മാത്രം അവകാശപ്പെട്ടത് ആണ്, നിന്റെ കുഞ്ഞിലൂടെ എനിക്കതു എന്നും കാണണം “.
“ അത് വേണോ നീലു “?
അവന്റെ ചോദ്യത്തിൽ ഞെട്ടലും, ഭയവും ഉണ്ടായിരുന്നു.
“ വേണം ശബരീ വേണം “
“ ഇതെങ്കിലും എനിക്ക് നീ സാധിച്ചു തരണം”
അവൾ അവനെ കട്ടിലിലേക്ക് വലിച്ചു കിടത്തി. അസ്തമയ സൂര്യനെയും, പ്രകൃതിയെയും സാക്ഷി നിർത്തി അവളിലേക്ക് അവന്റെ ജീവന്റെ കണിക അലിഞ്ഞു ചേർന്നു.
മുറിയിൽ പെട്ടന്ന് നവജാത ശിശുവിന്റെ കരച്ചിൽ ഇടിവെട്ടിയ പോലെ അവന്റെ കാതുകളിൽ മുഴങ്ങി.
എങ്ങും നിർത്താത്ത കരച്ചിൽ, അവൻ അവളുടെ മുകളിൽ നിന്നും ചാടി എഴുന്നേറ്റു ചോദിച്ചു.
“ നീ കേട്ടോ നീലു ഒരു കുട്ടി കരയുന്നു “
“ കേട്ടോ അത് നമ്മുടെ അടുത്തേക്ക് വരുന്ന പോലെയുണ്ട് “
നീലിമ ഒരു നിമിഷം അവളിലേക്ക് തിരിച്ചു വന്നു.
“ ശബരീ എന്നെ നോക്ക് “
അവന്റെ കണ്ണുകൾ നിറയുവാൻ തുടങ്ങിയിരുന്നു.
അവരിരുവരും കെട്ടിപ്പുണർന്നുകൊണ്ട് പരസ്പരം തലോടി.
“ നീലു “
“ ഉം.. എന്താ ശബരീ “
“ എനിക്ക് നിന്നെ കാണണമെന്നു തോന്നിയാലോ “?
“ കാണാൻ ശ്രമിക്കരുത് ശബരീ.. എനിക്കിനി നിന്നെ കാണുവാനോ, സംസാരിക്കുവാനോ കഴിയില്ല. നമ്മുടെ കുഞ്ഞിന് നിന്റെ പേരിട്ടു വളർത്തും ഞാൻ. എനിക്ക് ഉറപ്പാണ് അത് നീ തന്നേയാകും. അവനിലൂടെ ഞാൻ എന്നും നിന്നെ കാണും, സ്നേഹിക്കും, തലോടും “.
“അപ്പോൾ ഞാനോ നീലു “?
“ അറിയില്ല എന്ന് മാത്രമേ എനിക്കിപ്പോൾ പറയാനാകു. എല്ലാ പ്രേമബന്ധങ്ങളും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണം എന്നില്ല, ചിലർ അതിൽ കുടുങ്ങി മുങ്ങിതാഴും ഒരിക്കലും പുറത്തു കടക്കാൻ ആവാതെ. കാമുകിമാർ വേറെ ഒരുവനെ കല്യാണം കഴിക്കുമ്പോളും, മനസ്സിന്റെ ഒരു കോണിൽ എല്ലാം ഒതുക്കിവെക്കും. ഭർത്താവ് എത്ര സ്നേഹനിധിയായാലും ആദ്യ കാമുകനിലെ സ്നേഹവും, രതിയും ആയിരിക്കും അവൾക്കു എന്നും ആനന്ദവും, സന്തോഷവും നൽകുക. ബാക്കിയുള്ളത് എല്ലാം അഭിനയം മാത്രമായിരിക്കും, എന്നെങ്കിലും വീണ്ടും കണ്ടുമുട്ടിയാലും അവളിൽ ഒരു ഞെട്ടലും ഉണ്ടാക്കില്ല, കാരണം എന്നും അവൾ മനസ്സിൽ കൊണ്ട് നടക്കുന്ന മുഖം അത് മാത്രമായിരിക്കും. ഒരു ആഴ്ച കഴിഞ്ഞാൽ ഞാനും മറ്റൊരുവന്റെ ഭാര്യയാകും “.
സൂര്യൻ പൂർണ്ണമായി പകനിലോടു വിടചൊല്ലി, പുറത്തു ഇരുട്ടിനു കട്ടി കൂടി വന്നു.
“ ഇതൊന്നും വിചാരിച്ചല്ല ഞാൻ ഇവിടേക്ക് വന്നത്. ഇങ്ങനെയൊക്കെ നടക്കണം എന്നായിരിക്കും അല്ലാതെ വീട്ടിലേക്ക് പോയാ ഞാൻ എന്തിന് ഇവിടെ വരണം, നിന്നെ കാണണം “.
അവളുടെ ശബ്ദം ക്ഷീണിച്ചിരുന്നു.
“ നിനക്ക് ഇന്ന് പോകണോ നീലു “?
“ പോണം ഇന്നതിനു പറ്റിയില്ലേൽ ചിലപ്പോൾ അത് ഇനിയൊരിക്കലും എനിക്ക് പറ്റണം എന്നില്ല “.
ഇരുവരും വസ്ത്രങ്ങൾ ധരിച്ചു മൗനമായി കട്ടിലിൽ ഇരുന്നു.
ശബരി വീണ്ടുമൊരു സിഗരറ്റു കത്തിച്ചു വലിച്ചു നീലിയുടെ ഗന്ധം അവനിലേക്ക് പടർന്നു കയറി, എങ്ങും നീലിയുടെ ഗന്ധം.
“ നേരം ഇരുട്ടി ഞാൻ ഇറങ്ങട്ടെ ശബരീ.. നമുക്ക് ഇനിയൊരിക്കലും കാണാതിരിക്കാം ജീവിതത്തിൽ നമ്മൾ മറക്കാൻ ശ്രമിക്കുന്നത് ആവും വീണ്ടും വീണ്ടും ഓർമ്മകളിലേക്ക് ചേക്കേറുക,, നമുക്ക് ഇന്നലെകളുടെ ഓർമ്മയിൽ നാളെ മുതൽ ജീവിക്കാം “.
ശബരിയുടെ സിഗരറ്റിന്റെ ചാരം നിലത്തു വീണു ചിതറി. ഇറങ്ങുന്നതിനു മുൻപ് ബാഗിൽ നിന്നും അവൾ കല്യാണകത്ത് അവന്റെ മേശമേൽ വെച്ചു.
“ ഞാനിറങ്ങുന്നു ഇനിയൊരിക്കലും കാണാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു, കല്യാണകത്ത് നിനക്ക് അങ്ങോട്ട് വരാതിരിക്കാൻ ആണ് കേട്ടോ ശബരീ “.
അവൾ സ്റ്റെപ്പ് ഇറങ്ങി പോകുന്നത് നിറകണ്ണുകളോട് കൂടി അവൻ നോക്കി നിന്നു. കയ്യിൽ അപ്പോഴും നീലിയുടെ ഗന്ധം പടർന്ന സിഗരറ്റു കത്തി ജ്വലിച്ചു കൊണ്ടിരുന്നു.
മേശമേൽ ഉണ്ടായിരുന്ന കത്ത് പേജ് മറച്ചു വായിച്ചു.. കണ്ണുകൾ നിറയുവാൻ തുടങ്ങി കണ്ണടച്ച് തുള്ളികൾ നിലത്തു വീണു പരന്നു.
വീണ്ടും കുട്ടിയുടെ കരച്ചിൽ മുറിയാകെ ഓടി നടന്നു, ഞെട്ടലോട് കൂടി അവനതു വായിച്ചു തീർത്തു. വരന്റെ സ്ഥാനത്തു തന്റെ സ്വന്തം ചേട്ടന്റെ പേര് അവനിൽ ഭ്രാന്തിന്റെ വിത്ത് പൊട്ടി മുളച്ചു.
കുട്ടിയുടെ ഏങ്ങലടികളും, കരച്ചിലും മുറിയാകെ നിറഞ്ഞു കവിഞ്ഞു. അത് അവനെ നാല് ദിക്കിലും വലം വെച്ച് കറങ്ങികൊണ്ടിരുന്നു.
അവൻ കട്ടിലിൽ തളർന്നു കിടന്നു, കൈയ്യിലെ സിഗരറ്റിന്റെ തീയിലേക്ക് രക്തം ഒലിച്ചിറങ്ങി സിഗരറ്റിന്റെ തീയിനെ അണച്ചു കൊണ്ട് രക്തം കൈയ്യിലൂടെ നിലത്തു വാർന്ന് ഒഴുകികൊണ്ടിരുന്നു. അപ്പോഴും നീലിയുടെ ഗന്ധം മുറിയാകെ തിങ്ങി നിറഞ്ഞു..